ചില ക്രിസ്ത്യൻ മിഷനറിമാരുടെ പൂതനാതന്ത്രത്തെ കരുതിയിരിക്കുക!!
AVS
January 7, 2026
•
No Comments
ചില ക്രിസ്ത്യൻ മിഷനറിമാരുടെ പൂതനാതന്ത്രത്തെ കരുതിയിരിക്കുക!!
1605-ൽ ഭാരത്തിൽ എത്തി കാഷായ വേഷം ധരിച്ച് നമ്മിൽ ഒരാളായി നിന്ന് നിരവധി ആളുകളെ മതപരിവർത്തനം ചെയ്ത റോബോർട്ട് നൊബിലി എന്ന മിഷണറിയെ ആരും വിസ്മരിക്കരുത്!!
വിവിധ സേവന-ശാക്തീകരണ പ്രവർത്തനങ്ങളിലൂടെ ഈ മതപരിവർത്തനതന്ത്രങ്ങൾ ഇന്നും നിർബാധം തുടരുന്നു.
ഇവരുടെ കുതന്ത്രങ്ങളെ കരുതിയിരിക്കാൻ മഹാത്മാക്കൾ നൽകിയ മുന്നറിയിപ്പുകൾ ആരും കാറ്റിൽ പറത്താതിരിക്കുക!!
ക്രിസ്ത്യൻ മിഷണറിമാരെക്കുറിച്ചുള്ള നമ്മുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിജിയുടെ വീക്ഷണങ്ങൾ (with reference) ഇവിടെ കുറിക്കുന്നു:
ആദ്യകാല സങ്കല്പങ്ങൾ വച്ചുകൊണ്ടല്ലേ തങ്ങളെ വിമർശിക്കുന്നത് എന്ന് ഗാന്ധിജിയോട് മിഷണറിമാർ ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞ മറുപടി ശ്രദ്ധേയമാണ്. “ബാഹ്യാവസ്ഥയിൽ ചില മാറ്റമുണ്ടായിട്ടുണ്ടാകാം. പക്ഷേ ആന്തരികാവസ്ഥ ഇപ്പോഴും പഴയതുതന്നെ. ഹിന്ദു മതാധിഷേപം നിയന്ത്രിച്ചിട്ടുണ്ടെന്നു പറയുന്നുണ്ടെങ്കിലും അത് ഇന്നും നിലനിൽക്കുന്നു. മിഷണറിമാരുടെ ജീവിതവീക്ഷണത്തിൽ മൗലികമായ മാറ്റം വന്നിട്ടുണ്ടെങ്കിൽ മിഷൻ ഡിപ്പോകളിൽ മർഡോക്കിന്റെ പുസ്തകം വിൽക്കുമോ? മിഷണറി സൊസൈറ്റികൾ അവ നിരോധിച്ചിട്ടുണ്ടോ? അവയിലുള്ളത് ഹിന്ദുമതദൂഷണമല്ലാതെ മറ്റൊന്നുമല്ല. നിങ്ങൾ പറയുന്നത് അത്തരം സമീപനമിപ്പോൾ തീരെയില്ലെന്നാണ്. കഴിഞ്ഞ ദിവസമാണ് ഒരു മിഷണറി കീശനിറച്ച് പണവും കൊണ്ട് ഒരു ക്ഷാമപ്രദേശത്തു ചെന്ന് ദുരിതബാധിതർക്ക് പണം നൽകി മതം മാറ്റിയത്. അവരുടെ ക്ഷേത്രം കൈക്കലാക്കിത്തകർത്തു. അത് മഹാ അന്യായമാണ്. മതപരിവർത്തനം ചെയ്യപ്പെട്ടവരുടേതോ ആ ക്രിസ്ത്യൻ മിഷണറിയുടേതോ അല്ലല്ലോ ക്ഷേത്രം. പക്ഷേ ആ സുഹൃത്ത് ചെന്ന് കുറച്ചുനേരം മുമ്പുവരെ തങ്ങളുടെ ദേവതയുടെ ഇരിപ്പിടമായി കരുതിരിയിരുന്നവരെക്കൊണ്ട് തന്നെ ആ ക്ഷേത്രം നശിപ്പിച്ചു.” (Collected work vol- 46-47)
ഗാന്ധിജി പറയുന്നു: “നിങ്ങളെന്താണർത്ഥമാക്കുന്നത് എന്ന് എനിക്കു മനസ്സിലായി. പക്ഷേ അതെന്തുകൊണ്ടാണ് നിങ്ങളെ വിഷമിപ്പിക്കുന്നത് എന്നുമാത്രം മനസ്സിലാകുന്നില്ല. അന്യന്റെ മേഖലയിൽ കടന്നുകയറുന്ന കച്ചവടക്കാരൊന്നുമല്ലല്ലോ നാം. തന്നെത്തന്നെ സേവിക്കുകയാണ് ലക്ഷ്യമെങ്കിൽ നിങ്ങളുടെ പ്രതികരണത്തിനർത്ഥമുണ്ട്. എന്നാലിത് മറ്റുള്ളവരെ സേവിക്കുന്ന കാര്യമാണ്. ആരാണ് സേവനം നടത്തുന്നതെന്ന പ്രശ്നം അവരേയും എന്നെയും വ്യാകുലപ്പെടുത്തുവാൻ പാടില്ല”. (Missionaries of india-p. 203)
“ഞങ്ങളുടേത് വിഷമകരമായ ഒരു ദൗത്യമാണെന്നവർ മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഞങ്ങളവിടെപ്പോകുന്നത് അവർക്ക് വെറും വൈദ്യസഹായം നൽകാനോ എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിപ്പിക്കാനോ മാത്രമല്ല. അവരുടെ അടുത്തേയ്ക്ക് പോകുന്നത് ഞങ്ങളുടെ പശ്ചാത്താപത്തിന്റെ ചെറിയ തെളിവെന്ന നിലയിലും ഇനി മേലിൽ ഒരിക്കലും അവരെ ചൂഷണം ചെയ്യില്ലെന്ന് ഉറപ്പുകൊടുക്കാനും വേണ്ടിയാണ്. ഒരാശുപത്രി അവിടെ നേരത്തെതന്നെയുണ്ടെങ്കിൽ മറ്റൊന്നു തുടങ്ങുന്ന കാര്യം ഞാൻ ചിന്തിക്കുക പോലുമില്ല. പക്ഷേ അവിടെയൊരു മിഷൻ സ്കൂളുണ്ടെങ്കിൽ ഹരിജനവിദ്യാർത്ഥികൾക്കായി ഞാൻ മറ്റൊരു സ്കൂൾ തുടങ്ങാൻ മടിക്കുകയില്ല. അതുമാത്രമല്ല ഞങ്ങൾ തുടങ്ങിയ സ്കൂളിൽത്തന്നെ വരുവാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും. എന്നെ കാര്യങ്ങൾ തുറന്ന് മനസ്സിലാക്കാൻ അനുവദിക്കുക. ഉദ്ദേശം തികച്ചും മാനുഷികമാണെങ്കിൽ ഹിന്ദുക്കൾ വിദ്യാഭ്യാസം തുടങ്ങുന്നതിൽ മിഷണറിമാർ നന്ദിയുള്ളവരായിരിക്കണം. കർത്തവ്യബോധമുള്ള ഏതൊരുവന്റെയും വ്യക്തമായ ചുമതലയാണ് സ്വന്തം വീട് നന്നാക്കുക എന്നുള്ളത്. എന്നാൽ ഈ മിഷണറി സുഹൃത്തുക്കൾ ശുദ്ധമായ മാനുഷികവികാരത്തോടെയല്ല ഇത്തരം പ്രവൃത്തിചെയ്യുന്നത് എന്നതാണെന്റെ വിഷമം. അവരുടെ ഒരേയൊരുദ്ദേശം സഭയിയിലേക്ക്ചേർക്കുക എന്നതുമാത്രമാണ്. അതുകൊണ്ടാണവർ അസ്വസ്ഥരാവുന്നത്. കുറേനാളുകളായി ഞാനുയർത്തുന്ന പരാതി നിങ്ങളുടെ ഇത്തരം പ്രതികരണത്തിലൂടെ സാധൂകരിക്കപ്പെട്ടിരിക്കുന്നു.” (Missionaries of india-p- 203)
“മിഷണറി സുഹൃത്തുക്കൾ അവരുടെ പ്രവർത്തനത്തിൽ മാനുഷിക മൂല്യങ്ങൾ കാട്ടാറില്ല. അവർക്ക് സ്വന്തം കൂട്ടത്തിലുള്ളവരുടെ എണ്ണം കൂട്ടണമെന്ന ആഗ്രഹം മാത്രമേ ഉള്ളു. ഹിന്ദുമതം സ്വീകരിക്കുന്ന ക്രിസ്ത്യാനികളോടും അങ്ങ് ഇതു തന്നെ പറയുമോ എന്നു ചോദിച്ചപ്പോൾ ഗാന്ധിജിയുടെ മറുപടി “തീർച്ചയായും” എന്നായിരുന്നു. (25-1-35-ലെ ഹരിജൻ വാരികയിൽ മഹാദേവ് ദേശായി എഴുതിയ “മിഷണറിമാരോട് ഒരു വാക്ക് “ എന്ന ലേഖനത്തിൽ നിന്ന്)
“സ്വന്തം വംശത്തിന്റെ എണ്ണം കൂട്ടാൻ നടക്കുന്ന ഇവരുടെ പ്രവർത്തനം നിന്ദ്യമാണ്. ഹരിജനങ്ങളുടെ ഇല്ലായ്മയെ ചൂഷണം ചെയ്യുന്ന ഇവരുടെ പ്രവൃത്തികൾ ആരെയും വേദനിപ്പിക്കും. ഒരിക്കലും നടക്കാത്ത കാര്യങ്ങൾ വെച്ചു നീട്ടിയാണ് പാവങ്ങളെ പ്രലോഭിപ്പിക്കുന്നത്. (ഹരിജൻ വാരികയുടെ 28-11-36 ലക്കം)
“മിഷണറിമാർ സ്വയം അറിയാതെ അവർക്കും നമ്മൾക്കും ദോഷം ചെയ്യുന്നു. അവർ ഇന്ത്യക്കു മുഴുവൻ ദ്രോഹം ചെയ്യുന്നു. “ഞാനാരാണ് അവരെ നിയന്ത്രിക്കാൻ എനിക്കു നിയമം നിർമ്മിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ മതംമാറ്റം ഞാൻ നിരോധിക്കുമായിരുന്നു. (12-12-36 ലെ ‘ഹരിജൻ’ ലക്കം)
“മതം മാറ്റവും സേവന പ്രവർത്തനവും ഒരുമിച്ച് നടക്കില്ല” (19-1-28 ലെ ‘ഹരിജൻ’ ലക്കം)
“മതം മാറ്റം ഒരുതരത്തിലും ആത്മീയ പ്രവർത്തനമല്ല. സ്വാർത്ഥലാഭത്തിനു വേണ്ടിയാണ് മതപരിവർത്തന പ്രവർത്തനങ്ങൾ.” (12-6-37 ലെ ‘ഹരിജൻ’ ലക്കം)
“സേവന പ്രവർത്തനത്തിന്റെ പേരിൽ മതംമാറ നടത്തുന്നത് ഏറ്റവും അനാരോഗ്യകരമാണ്. മറ്റേതു കച്ചവടവും പോലെ മതം മാറ്റങ്ങളും ഒരു വാണിജ്യമാണ്. ഒരാളെ മതം മാറ്റുവാൻ എത്ര ചിലവ് വരും, അടുത്ത കൊല്ലത്തേക്ക് എത്രപേരെ മതം മാറ്റണം തുടങ്ങിയ കണക്കുകൾ അവതരിപ്പിച്ചുകൊണ്ടുള്ള മിഷണറിമാരുടെ ഒരു ബഡ്ജറ്റ് ഞാൻ കാണുകയുണ്ടായി.“ (23-3-31-ലെ യംഗ് ഇന്ത്യയിൽ നിന്ന്)
കഴിഞ്ഞ രണ്ടു വർഷങ്ങളായി നടക്കുന്ന മതം മാറ്റങ്ങൾ കള്ളനാണയങ്ങളാണ്. മതം മാറാനുള്ള ആഗ്രഹം സ്വന്തം ഹൃദയത്തിൽ നിന്നുണ്ടാകണം. ഹിന്ദുധർമ്മത്തിൽനിന്നു പോയവർ മടങ്ങി വന്നാൽ നിരുപാധികം സ്വീകരിക്കണം. ശുദ്ധികർമ്മത്തിന്റെയോ ഏതെങ്കിലും ചടങ്ങുകളുടെയോ ആവശ്യമില്ല. ഒരാൾ മതം മാറിയാൽ അശുദ്ധനാകില്ല. അതുകൊണ്ട് പാപബോധമില്ലാതെ മടങ്ങിവരാം. (ഹരിജൻ 25-9-37)
“നിരക്ഷരരായ ജനങ്ങളെ അവരുടെ പൈതൃകത്തിൽനിന്ന് അടർത്തിമാറ്റാൻ ചില മിഷണറിമാർ സ്വീകരിച്ചിരിക്കുന്ന രീതികളെ ഞാൻ പണ്ടുതന്നെ വിമർശിച്ചിട്ടുണ്ട്. (ഹരിജൻ, 30-12-39).
“ഹിന്ദുത്വം എന്റെ ആത്മാവിനെ തൃപ്തിപ്പെടുത്തുന്നു. ഗിരിപ്രഭാഷണങ്ങൾ വായിക്കുമ്പോൾ കിട്ടാത്ത മന:ശാന്തി എനിക്ക് ഭഗവദ് ഗീതയിൽനിന്നും ഉപനിഷത്തുകളിൽനിന്നും ലഭിക്കുന്നു. ഞാൻ ദു:ഖിതനാകുമ്പോൾ മനസ്സിൽ സംശയങ്ങൾ നിറയുമ്പോൾ എനിക്ക് ഉത്തരം നൽകുന്ന ഒരു വരിയെങ്കിലും ഭഗവത് ഗീതയിൽ നിന്നു ലഭിക്കാറുണ്ട്. ദു:ഖങ്ങളിൽ നിന്ന് ഭഗവത് ഗീത എന്നെ മോചിപ്പിക്കുന്നു. (യംഗ് ഇന്ത്യ, 6-8-25)
മതപരിവർത്തനലക്ഷ്യത്തോടെ തങ്ങളുടെ വിശ്വാസത്തെക്കുറിച്ച് മറ്റുള്ളവർക്ക് പറഞ്ഞു കൊടുക്കുന്നതിൽ എനിക്ക് അശേഷം വിശ്വാസമില്ല. വിശ്വാസം വിളിച്ച് കൂവാനുള്ളതല്ല. അതനുസരിച്ച് ജീവിക്കുകയാണ് വേണ്ടത്. അപ്പോൾ അത് സ്വയം പ്രചരിച്ചുകൊള്ളും. (യംഗ് ഇന്ത്യ ഒക്ടോബർ 20, 1927 പു. 352)
പ്രചാരണത്തട്ടിപ്പുകൾ എന്നെ ഒരിക്കലും സ്വാധീനിക്കാറില്ല. മതപ്രചാരണം നടത്തുന്ന മിഷനറിമാരെ ഞാൻ സംശയത്തോടെ വീക്ഷിക്കുന്നു. സുവിശേഷം പ്രസംഗിക്കുമ്പോൾ അതിൽ മറ്റുദ്ദേശ്യങ്ങളുണ്ടെന്നാണ് എന്റെ പരാതി. (ഹരിജൻ മാർച്ച് 29, 1935 പു. 50)
ജീവിതദൃഷ്ടാന്തം മതിയാവുകയില്ലെന്നും പ്രഭാഷണങ്ങളിലൂടെ അതിന് തികവ് വരുത്താമെന്നും പറയുന്ന നിമിഷം വിനയത്തോട് വിട പറയുന്നു. (ഹരിജൻ ഡിസം. 12, 1936 പു. 351)
ആധുനിക കാലത്തിൽ ഏറെ പ്രസക്തിയുള്ളതും ശ്രദ്ധചെലുത്തേണ്ടതുമായ ഈ വിഷയം ആരും നിസ്സാരമായി കാണരുത്!! ഭാരതത്തിൻ്റെ വടക്ക്-കിഴക്കൻ സംസ്ഥാനങ്ങളിൽ എന്നോ ഇവർ പിടി മുറുക്കിയിരിക്കുന്നു!! ഭാരതം മുഴുവൻ അവർ കീഴടക്കുന്നതിന് മുൻപ് ശക്തമായി പ്രതിരോധിക്കുക!