Member   Donate   Books   0

ബംഗ്ലാദേശിൽ ഹിന്ദുവനിതയെ കൂട്ടബലാത്സംഗത്തിന് ശേഷം തീ കൊളുത്തിക്കൊല്ലാൻ ശ്രമം!

AVS

ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസം ഒരു ഹിന്ദുവനിതയെ കൂട്ടബലാത്സംഗത്തിന് ശേഷം തീ കൊളുത്തിക്കൊല്ലാൻ ശ്രമം! ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന നിരവധി അക്രമപരമ്പരകളിൽ ഒടുവിലത്തേത്!

ചില മാധ്യമങ്ങൾക്ക് ഇത് പ്രധാനവാർത്ത പോലുമല്ല, അന്തിച്ചർച്ചകളിൽ ഇതൊന്നും വിഷയമാകുന്നതേയില്ല.

ഗാസയ്ക്കും വെനിസ്വലയ്ക്കും വേണ്ടി പ്രതിഷേധിക്കുന്നവർ, ട്രമ്പിന് താക്കീത് നൽകുന്നവർ, സ്വന്തം അയൽവക്കത്ത് നിസഹായരായ ന്യൂനപക്ഷങ്ങൾക്കു നേരെ മതവെറിയന്മാർ നടത്തുന്ന ഭീകരത കണ്ടില്ലെന്ന് നടിക്കുന്നു!!

ബംഗ്ളാദേശിലെ അക്രമത്തിന് പിന്നിൽ ജമാ അത്തെ ഇസ്ലാമി ആണെന്ന് പറഞ്ഞാൽ ചില സമുദായനേതാക്കൾ പിണങ്ങിയാലോ എന്ന് കരുതി ആരും ഒന്നും മിണ്ടുന്നില്ല. ജമാഅത്തെ ഇസ്ലാമി വിരോധം പറയുന്നവർ പോലും!

അമേരിക്കൻ പ്രസിഡണ്ടിൻ്റെ വിടുവായത്തങ്ങൾക്ക് പ്രധാനമന്ത്രി പ്രതികരിച്ചില്ല എന്ന് പറയുന്നവർ പത്രസമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറുന്നു! സ്ത്രീപക്ഷ സംഘടനകളും സെലക്ടീവ് ആകുന്നു. അവരെല്ലാം മൗനവ്രതത്തിലാണ്!!

ഭാരതവിഭജനത്തിൻ്റെ പാപക്കറയുമായി നിൽക്കുന്നവർക്കെല്ലാം ഈ വംശഹത്യകളിലും പങ്കുണ്ട്. വിഭജനത്തിനു മുമ്പും അതിനുശേഷവും അതിക്രമത്തിനിരയായവരുടെ കണ്ണീരും ശാപവും നിങ്ങളെത്തേടി വരുക തന്നെ ചെയ്യുമെന്ന യാഥാർത്ഥ്യം ഓർമ്മിക്കുക!

പ്രമുഖ രാഷ്ട്രീയ കക്ഷികളുടെയും മാധ്യമങ്ങളുടെയും കുറ്റകരമായ ഈ നിശബ്ദതയും നിസംഗതയും ഭയപ്പെടുത്തുന്നതാണ്. ഹിന്ദുവിന് എന്ത് സംഭവിച്ചാലും ചോദിക്കാനാരുമില്ലെന്ന് ഒരിക്കൽക്കൂടി നാം തിരിച്ചറിയുന്നു.
ഭൂരിപക്ഷമായിട്ട് പോലും ഈ ഹിന്ദുസമൂഹത്തിനായി – വോട്ടിന് വേണ്ടിയെങ്കിലും – ഒരു രാഷ്ട്രീയ കക്ഷിയും പ്രതികരിക്കുന്നില്ലല്ലോ എന്നതാണ് കഷ്ടം!
പ്രതിഷേധം ചില പ്രത്യേക കാര്യങ്ങളിൽ മാത്രം!!!
 
“നിങ്ങൾ ഞങ്ങൾക്ക് വോട്ട് നൽകിയില്ലെങ്കിലും തോല്പിച്ചാലും ഞങ്ങൾ നിങ്ങൾക്കൊപ്പം എന്നും പ്രതിബദ്ധതയോടെ നിലകൊള്ളും” എന്ന് ഒരു “മതേതര എം പി” മുസ്ലീം സമൂഹത്തിന് ഉറപ്പ് കൊടുത്തത് കഴിഞ്ഞ ദിവസമാണ്. കാന്തപുരത്തിൻ്റെ കേരളാ യാത്രയുടെ ഭാഗമായി നടന്ന സമ്മേളനവേദിയിൽ.

സനാതനധർമ്മത്തെ എത്ര അപമാനിച്ചാലും, ഭൂരിപക്ഷമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സമൂഹത്തെ ചവുട്ടിത്താഴ്ത്തിയാലും, ന്യൂനപക്ഷമാകുമ്പോൾ അവർക്കെതിരെ നടക്കുന്ന ക്രൂരതകൾ അവഗണിച്ചാലും ഹിന്ദുവോട്ടുകൾ “ഫിക്സഡ് ഡെപ്പോസിറ്റ് ” ആയി എന്നും തങ്ങൾക്കുണ്ടെന്ന ധാർഷ്ട്യം ഇവരുടെയൊക്കെ ഓരോ വാക്കിലും നോട്ടത്തിലും കാണാം.

ഇത്തരം ക്രൂരമായ വിവേചനങ്ങളും നഗ്നമായ പ്രീണനങ്ങളും മതേതരത്തട്ടിപ്പുകളും ഇരട്ടത്താപ്പുകളും നൂറിലേറെയെങ്കിലും കേരളത്തിൽ പറയാനുണ്ട്.

“മതമാണ് മതമാണ് ഞങ്ങളുടെ സ്വത്വം” എന്ന് പറയുന്ന “സമുദായപ്പാർട്ടി” വർഗീയകക്ഷിയാണെന്ന് തുറന്നു പറയുന്ന SNDP നേതാവിനെ കൂട്ടമായി വേട്ടയാടുന്നത് കാണുന്നില്ലേ? തെരഞ്ഞടുപ്പിലെ തോൽവി പോലും ആ എൺപൊത്തമ്പതുകാരൻ്റെ തലയിൽ വച്ചുകെട്ടാനുള്ള ശ്രമങ്ങൾ കേൾക്കുന്നില്ലേ!

പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കാനും ഭീകര സംഘടനയായ ഹമാസിന് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മടി കാണിക്കാത്തവർ!! അതെല്ലാം ഹലാൽ! എന്നാൽ വന്ദേമാതരവും ദേശഭക്തിഗാനവും ഹറാം!

പഹൽഗാമിൽ മതം ചോദിച്ച് കൂട്ടക്കൊല നടത്തിയതിൽ മൗനം!!
ഇത്രയേറെ ഭാരതവിദ്വേഷം പുലർത്തിയിട്ടും ബംഗ്ളാദേശി റോഹിംഗ്യൻ മുസ്ലീങ്ങൾക്ക് പൗരത്വം, വോട്ടവകാശം, ആധാർ നേടികൊടുക്കാൻ താല്പര്യപ്പെടുന്നവർ!
കയ്യേറിയ സ്ഥലത്തു നിന്ന് ഒഴിപ്പിക്കപ്പെട്ടവരെ ആശ്വസിപ്പിക്കാൻ വർഗീയക്കാർഡുമായി ബാംഗ്ളൂരിലും ചിലരെത്തി!
കാശ്മീരി ഹിന്ദുക്കളെ സർക്കാർ ഭൂമി പിടിച്ചെടുത്ത സ്ഥലത്തു നിന്നല്ല, സ്വന്തം വാസസ്ഥലത്തു നിന്നാണ് ഭീകരർ ആട്ടിയോടിച്ചത്. അതും അവരുടെ എല്ലാം കവർന്നെടുത്തതിന് ശേഷം! ചിലരെ മൃഗീയമായി വധിക്കുകയും ചെയ്തു. സ്വന്തം നാട്ടിൽ നിന്ന് പുറത്താക്കപ്പെട്ട കാശ്മീരി പണ്ഡിറ്റുകൾ പതിറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇന്നും ദൽഹിയിലെയും ജമ്മുവിലെയും കൊടും ശൈത്യത്തിൽ ടെന്റുകളിൽ കഴിയുന്നു. ഇതിനെപ്പറ്റി ഈ കക്ഷികൾ അബദ്ധത്തിൽപ്പോലും എവിടെയെങ്കിലും പരാമർശിച്ചു നിങ്ങൾ കേട്ടിട്ടുണ്ടോ? അവർ “കാശ്മീർ ഫയൽസും” “കേരളാസ്റ്റോറിയും” ഇല്ലാക്കഥകളാണെന്ന് സ്ഥാപിക്കുവാനുള്ള ശ്രമത്തിലായിരുന്നു. അതെല്ലാം “പ്രൊപ്പഗാൻഡ”യാണെന്ന് തൊണ്ട പൊട്ടുമാറുച്ചത്തിൽ മൈക്കിലൂടെ വിളിച്ചു പറഞ്ഞ് വീട്ടിലെത്തുമ്പോഴാണ് ചില നേതാക്കൾ മക്കൾ ലവ് ജിഹാദിൽപ്പെട്ടതറിയുന്നത്. എത്രയെത്ര കേസുകൾ!
 
ഇത് എങ്ങോട്ടുള്ള പോക്കാണ്?!!
മാനവികത, നീതി ചിലരെ പ്രീണിപ്പിക്കാൻ മാത്രം മതിയോ?!!
ഇതാണോ മതേതരത്വം?!
 
ഈ തട്ടിപ്പ് നടത്തുന്നവരെ ബഹിഷ്കരിക്കുവാനും നിലനിൽപ്പിനായി ശക്തമായി പ്രതികരിക്കുവാനും തയ്യാറാകാത്ത കാലത്തോളം ഈ അധർമ്മം തുടരുക തന്നെ ചെയ്യും!
 
സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഓർമ്മിക്കുക “ശക്തി ശക്തി! എല്ലാ രംഗത്തും ശക്തി ആർജിക്കുക! ഇത് മാത്രമാണ് ദുഃഖങ്ങൾക്ക് ഒരേയൊരു പരിഹാരം! ദുർബലൻ്റെ രോദനവും വാക്കുകളും ആര് ചെവിക്കൊള്ളാൻ ?!”
Leave a Reply