Member   Donate   Books   0

ആർഷവിദ്യാ സമാജത്തിന് 26 വയസ്സ് പൂർത്തിയാകുന്നു

AVS

ഇന്ന് (ജൂലൈ 8): ആർഷവിദ്യാസമാജത്തിന് 26 വയസ്സ് പൂർത്തിയാകുന്നു...!

ശ്രീപരമേശ്വരന്റേയും മഹാഗുരുപരമ്പരയുടേയും അനുഗ്രഹാശീർവ്വാദങ്ങളോടെ 1999 ജൂലൈ 8-ന് ആചാര്യശ്രീ കെ.ആർ മനോജ് ജി രൂപീകരിച്ച ആദ്ധ്യാത്മിക -സാംസ്കാരിക-വിദ്യാഭ്യാസ-സേവനപ്രസ്ഥാനം…!

സനാതനധർമ്മത്തിന്റെ പഞ്ചമഹാകർത്തവ്യങ്ങളായ
അദ്ധ്യയനം (ശരിയായ സ്രോതസിൽ നിന്നുള്ള ശാസ്ത്രീയപഠനം), അനുഷ്ഠാനം, പ്രചാരണം, അദ്ധ്യാപനം (പാഠനം), സംരക്ഷണം എന്നിവയുടെ ശാസ്ത്രീയവും വ്യവസ്ഥാപിതവും സംഘടിതവുമായ നിർവ്വഹണത്തിലൂടെ വിശ്വത്തെ ശ്രേഷ്ഠമാക്കുക (“കൃണ്വന്തോ വിശ്വമാര്യം”) എന്ന പരമലക്ഷ്യപൂർത്തിയ്ക്കായി പിറവിയെടുത്ത സജ്ജനകൂട്ടായ്മ!!

അനുഷ്ഠാനം, ഗവേഷണം, സംഘാടനം, ജനജാഗരണം, ജനസംഗ്രഹം, ജനപ്രശിക്ഷണം, ജനനിയോഗം, ജനസേവനം, ജനശാക്തീകരണം, ജനസംരക്ഷണം എന്നീ ദശതലകർമ്മപദ്ധതിയിലൂടെ സമസ്ത മാനവരിലും സനാതനധർമ്മം, സംസ്കൃതി, വിജ്ഞാനങ്ങൾ, മാനവികത, ഉന്നതമൂല്യങ്ങൾ, സഹവർത്തിത്വം, സഹിഷ്ണുത, സഹോദര്യം, സമാധാനം, സുഖ- സന്തോഷങ്ങൾ, സംതൃപ്ത ജീവിതം, ഈശ്വരീയ പരമാനന്ദം എന്നിവ എത്തിച്ച് ഈ മണ്ണിനെ വിണ്ണാക്കാനും മാനവനെ മാധവനാക്കാനും കലിയുഗത്തെ സത്യയുഗമാക്കാനും വിശ്വത്തെ മുഴുവൻ ഒരു കുടുംബമാക്കാനും (“യത്ര വിശ്വം ഭവത്യേക നീഡം”) പ്രയത്നിക്കുന്ന ആത്മീയ സംഘമാണ് ആർഷവിദ്യാസമാജം.

അജ്ഞത, തെറ്റിദ്ധാരണകൾ, പ്രലോഭനങ്ങൾ, ചൂഷണങ്ങൾ, ചതി, ദുഃസ്വാധീനങ്ങൾ,ആറ് തരം ബ്രയിൻവാഷിംഗുകൾ എന്നിവയാൽ മാനവവിരുദ്ധാശയങ്ങളിലേയ്ക്ക് നടന്നു നീങ്ങിയ 8000-ൽ അധികം യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സനാതനധർമ്മത്തിലേയ്ക്ക് തിരികെയെത്തിച്ച ധർമ്മസംരക്ഷണ സ്‌ഥാപനം! അങ്ങനെ വന്നവരിൽ 25 പേർ ഇന്ന് ആർഷവിദ്യാസമാജത്തിന്റെ (AVS-ന്റെ) പൂർണ്ണസമയപ്രവർത്തകരാണ് !! അതോടൊപ്പം തെറ്റായ ആശയങ്ങളും ജീവിതരീതികളും പിന്തുടർന്നിരുന്ന പതിനായിരങ്ങളെ സത്യസനാതനധർമ്മപാതയിലേയ്ക്ക് കൊണ്ടുവരുവാനും ഇതിനോടകം കഴിഞ്ഞു !!!

സമഗ്രവും സമ്പൂർണ്ണവുമായ സനാതനധർമ്മമെന്ന മഹാശാസ്ത്രത്തെ പദപരിചയം മുതൽ അത്യന്തം ലളിതമായി പഠിപ്പിക്കുന്ന, ആചാര്യശ്രീ മനോജ് ജി ചിട്ടപ്പെടുത്തിയ “ആദ്ധ്യാത്മിക ശാസ്ത്രം”, “യോഗവിദ്യ”, “ഭാരതീയ സംസ്കൃതി “, സുദർശനം തുടങ്ങിയ അതുല്യമായ കോഴ്സുകളുടെ പ്രചാരണത്തിലൂടെയാണ് ആർഷവിദ്യാസമാജത്തിന് അത്ഭുതകരമായ നേട്ടങ്ങൾ കരസ്ഥമാക്കാൻ കഴിഞ്ഞത് !! ഒപ്പം, നിരവധി സേവന- വിദ്യാഭ്യാസ – ശാക്തീകരണ – സംരക്ഷണ പ്രവർത്തനങ്ങളിലൂടെയും..!!!
 
എന്നാൽ, പിന്നിട്ട നാൾവഴികളിലൂടെ ഒന്നു കണ്ണോടിച്ചാൽ സുഗമവും സുന്ദരവുമായ യാത്രയായിരുന്നില്ല ആർഷവിദ്യാസമാജത്തിന്റേത് എന്നു കാണാൻ കഴിയും!
വളർച്ചക്ക് പോലും തടസ്സമുണ്ടാക്കുന്ന സാമ്പത്തികമായ പരാധീനതകൾ ഒരു വശത്ത്…! മറുവശത്ത്, ഭീകരവാദ-മതംമാറ്റമാഫിയകളുടേയും വോട്ടുബാങ്ക്
രാഷ്ട്രീയത്തിന്റേയും ഭീഷണികളും വെല്ലുവിളികളും…!!
നിരവധി കള്ളക്കേസുകൾ…! അവഗണന, ഒറ്റപ്പെടുത്തൽ, കുറ്റപ്പെടുത്തൽ അവഹേളനങ്ങൾ ! അപവാദ പ്രചരണങ്ങൾ..!! ഏകപക്ഷീയ മാധ്യമ വിചാരണകൾ! ഇവയെല്ലാം നിർബാധം നടന്നു…!!!
എന്നാൽ ഇതിനെയെല്ലാം നേരിടാൻ കഴിഞ്ഞത് പരമേശ്വരന്റെ കാരുണ്യവും ആർഷഗുരുപരമ്പരകളുടെ അനുഗ്രഹവും സനാതനധർമ്മശാസ്ത്രകൃപയും സജ്ജനങ്ങളുടെ പിന്തുണയും ആർഷവിദ്യാസമാജത്തിന്റെ ഗുരുനാഥനായ ആചാര്യശ്രീയുടെ ശക്തമായ സാന്നിധ്യവും മാർഗ്ഗദർശനവും മൂലമായിരുന്നു ..!
നിന്ദ-സ്തുതികളിലോ, മാന-അപമാനങ്ങളിലോ, സുഖ-ദുഃഖങ്ങളിലോ, ജയ-പരാജയങ്ങളിലോ, ലാഭ-നഷ്ടങ്ങളിലോ പതറാതെ, സ്ഥിതപ്രജ്ഞനായി നിലകൊള്ളുന്ന സദ്ഗുരു തന്നെയാണ് ഞങ്ങൾക്ക് എന്നും മാതൃകയായിട്ടുള്ളത്…!

ജീവന്റെ അവസാനശ്വാസംവരെയും, ഈ സത്കർമ്മവീഥിയിൽ ധീരതയോടെ മുന്നേറും എന്ന ദൃഢപ്രതിജ്ഞയോടെ, ദേശീയജനതയ്ക്കായി ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളും സമ്പൂർണ്ണശാക്തീകരണവും സംരക്ഷണയത്നങ്ങളുമായി ടീം AVS – തളരാതെ, തകരാതെ, പതറാതെ, ഒറ്റമനസ്സായി, ഒറ്റക്കെട്ടായി മുന്നോട്ട്..!!

പൂർണ്ണ സ്വാസ്ഥ്യം നേടാനും സമഗ്രവ്യക്തിത്വവികസനത്തിനും സമ്പൂർണ്ണ ജീവിത വിജയപ്രാപ്തിക്കും ശ്രേഷ്ഠസമാജനിർമ്മാണത്തിനും വൈയക്തിക- സാമാജിക പ്രശ്നങ്ങളുടെ സമൂലപരിഹാരത്തിനുമായി കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കുന്ന ആർഷവിദ്യാസമാജം നിരവധി സംഘടന – സ്ഥാപന – സംരഭക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.

ചില പ്രധാന ദീർഘകാല പദ്ധതികൾ

പ്രശിക്ഷണ പദ്ധതികൾ

ആദ്ധ്യാത്മക ശാസ്ത്രം, ശിവശക്തി യോഗവിദ്യ, ഭാരതീയ സംസ്കൃതി , വിദ്യാർത്ഥി നൈപുണ്യ വർഗ്, സുദർശനം, മൃത്യുഞ്ജയം, വ്യായാമകീവിജ്ഞാൻ, സംഘടനാശാസ്ത്രം etc കോഴ്സുകൾ

ആറ് തരം ബ്രെയിൻ വാഷിംഗ് തന്ത്രങ്ങളിൽ പെട്ടു പ്രമാദ ബാധിതരായിപ്പോയവരെ മോചിപ്പിച്ച് സത്യ സനാതനധർമ്മ മാർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന അതുല്യമായ പദ്ധതിയാണ് സുദർശനം മിഷൻ.

സമഗ്ര പ്രശ്ന പരിഹാര തന്ത്രം

1. VISRF- വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠന- ഗവേഷണ പ്രതിഷ്ഠാനം
2. VBVK – VBLC – വിജ്ഞാനഭാരതി വിദ്യാകേന്ദ്രങ്ങൾ, വിജ്ഞാനഭാരതി ലേണിങ് സെൻ്ററുകൾ
3. SSK – സാധനാശക്തികേന്ദ്രപദ്ധതി
4. കേന്ദ്ര- സംസ്ഥാന- ജില്ല – താലൂക്ക് ആസ്ഥാന മന്ദിരങ്ങൾ
1. പൂർണ്ണസമയ പ്രവർത്തകപദ്ധതി (ധർമ്മപ്രചാരക പദ്ധതി)
2. പാർട്ട് ടൈം പ്രവർത്തകർ
3. സംഘടനാ സമിതി രൂപീകരണ പദ്ധതി
4. സത്സംഗ പദ്ധതി
5. വിവിധ സേവന- ശാക്തീകരണ – സംരക്ഷണ പദ്ധതികൾ, പരിപാടികൾ etc
അനവധി ഹ്രസ്വകാല പദ്ധതികളും AVS ആവിഷ്കരിച്ച് നടപ്പിലാക്കുന്നുണ്ട്.

ആർഷവിദ്യാസമാജത്തിന്റെ (AVS-ന്റെ) ഇതുവരെയുള്ള വളർച്ചയിൽ പിന്തുണച്ചും പ്രതിസന്ധികളിൽ ഒപ്പംനിന്നും സഹായിച്ച എല്ലാ സുമനസുകളോടുമുള്ള അകൈതവമായ സ്നേഹവും നന്ദിയും അറിയിക്കുന്നു…! ഇനിയും എല്ലാവിധ പിന്തുണകളും ഉണ്ടാകണമെന്ന് ജഗദീശ്വരനാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു..!
സ്നേഹാദരപൂർവ്വം,
ആർഷവിദ്യാസമാജം🚩