Member   Donate   Books   0

HRDS INDIA ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം ആചാര്യശ്രീ കെ.ആർ മനോജ് ജി 10/12/2025-ന്ഏറ്റുവാങ്ങി

AVS

Acharyashri K.R. Manoj G received the international award instituted by HRDS INDIA
നമസ്കാരം! 🙏❤🕉️
 
“HRDS INDIA” ഏർപ്പെടുത്തിയ അന്താരാഷ്ട്ര പുരസ്കാരം (“വീർ സവർക്കർ ഇൻ്റർനാഷണൽ ഇംപാക്റ്റ് അവാർഡ്-2025”) ജമ്മുകശ്മീർ ലെഫ്റ്റനൻ്റ് ഗവർണർ ശ്രീ. മനോജ് സിൻഹ ജിയിൽ നിന്നും ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി 10/12/2025-ന്
ഏറ്റുവാങ്ങി!

പുരസ്കാരദാനസമ്മേളനത്തിൽ HRDS INDIA – പ്രസിഡൻ്റ് ശ്രീ.ആത്മ നമ്പിജി (ആത്മ ജി) സ്വാഗതവും ശ്രീമതി. സരിത ജി കൃതജ്ഞതയും പറഞ്ഞു. HRDS വൈസ് പ്രസിഡൻ്റ് ശ്രീ. കെ.ജി വേണുഗോപാൽ ജി, സെക്രട്ടറി ശ്രീ അജി കൃഷ്ണൻ ജി, ഡോ. എസ് കൃഷ്ണകുമാർ ജി എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Acharyashri K.R. Manoj G received the international award instituted by HRDS INDIA
Acharyashri K.R. Manoj G received the international award instituted by HRDS INDIA

ന്യൂ ഡൽഹി NDMC കൺവെൻഷൻ സെൻ്ററിൽ വൈകിട്ട് 3 മുതൽ 9 വരെയായിരുന്നു പുരസ്കാരദാനപരിപാടി സംഘടിപ്പിച്ചത്.

വിവിധ മേഖലകളിൽ അമൂല്യമായ സംഭാവനകൾ നൽകിയവരെയാണ് ഈ അന്തർദേശീയ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്. സംഗീതസംവിധായകൻ ശ്രീ എം ജയചന്ദ്രൻ ജി, സ്വിറ്റ്സർലാൻഡ് സാമൂഹ്യ പ്രവർത്തക ശ്രീമതി ഡയാന സത്തർ UAE ഫിലാൻത്രോപ്പിസ്റ്റ് ഡോ. ബു അബ്ദുള്ള, മിറ്റ്സുകി നിഷിഹാര ജി (Director of MHI Co Ltd), ഫൗണ്ടേഷൻ ഫോർ ഫ്യൂച്ചറിസ്റ്റിക് സിറ്റീസ്- പ്രസിഡൻ്റ് ശ്രീമതി കരുണാഗോപാൽ, ശ്രീമതി കമലാവതി നേത്രം (Business proffesional USA), ശ്രീമതി പ്രിയങ്ക സിംഗ് (Community leader) എന്നിവരും ചടങ്ങിൽ പുരസ്കാരം ഏറ്റുവാങ്ങി.

ആർഷവിദ്യാസമാജം -കൾച്ചറൽ മിഷൻ “ഭരതം” അവതരിപ്പിച്ച ഡോക്യുമെൻ്ററി നൃത്ത നാടകം ” സംഭവാമി യുഗേ യുഗേ ” പ്രേക്ഷകരെ ഏറെ സ്വാധീനിച്ചു.

Acharyashri K.R. Manoj G received the international award instituted by HRDS INDIA

ഇന്ന് സമൂഹത്തെ ബാധിക്കുന്ന ആറ് തരം ഭീഷണികളെ തുറന്നുകാട്ടുകയും, ഈ മസ്തിഷ്കപ്രക്ഷാളനശക്തികളെ ഉന്മൂലനം ചെയ്യുന്നതിനുള്ള പരിഹാരപദ്ധതിയെ കൃത്യമായി ചിത്രീകരിക്കുകയും ചെയ്യുന്ന സവിശേഷ കലാരൂപമായിരുന്നു, “സകാരാത്മക് പരിവർത്തൻ നൃത്തനാട്യപ്രബോധനം” എന്ന ഈ ബോധവൽക്കരണപരിപാടി.

കൂടാതെ കുമാരി പി.ജെ വൈഷ്ണവി അവതരിപ്പിച്ച നൃത്താരാധനയും ഉണ്ടായിരുന്നു.

ഈ അന്താരാഷ്ട്ര പുരസ്കാരത്തിന് പുറമേ ആചാര്യശ്രീ കെ. ആർ മനോജ് ജിക്ക് ലഭിച്ച നിരവധി അംഗീകാരങ്ങളിൽ, മൂന്ന് ദേശീയ പുരസ്കാരങ്ങളും ഉൾപ്പെടുന്നു. ഡോ.മംഗളം സ്വാമിനാഥൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ “ശ്രീദത്തോപന്ത് ഠേംഗഡി സേവാസമ്മാൻ- 2025”, 2024-ലെ “അക്ഷയ ഹിന്ദുപുരസ്കാരം”, എറ്റേണൽ ഹിന്ദു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 2023-ലെ “മഹർഷി അരബിന്ദോ സമ്മാൻ” എന്നിവയും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

സനാതനധർമ്മസേവനത്തിനായി സ്വജീവിതം തന്നെ സമർപ്പിച്ച ആർഷവിദ്യാസമാജത്തിന്റെ നായകന് ഹൃദയം നിറഞ്ഞ ആശംസകൾ!!

Acharyashri K.R. Manoj G received the international award instituted by HRDS INDIA
Acharyashri K.R. Manoj G received the international award instituted by HRDS INDIA
Acharyashri K.R. Manoj G received the international award instituted by HRDS INDIA
സദ്ഗുരുനാഥന്റെ പാദാരവിന്ദങ്ങളിൽ കോടി കോടി പ്രണാമങ്ങൾ അർപ്പിക്കുന്നു!
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം പ്രവർത്തകർ