Member   Donate   Books   0

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആചാര്യ ശ്രീ കെ. ആർ. മനോജ് ജിയുടെ മറുപടി

AVS

PART 1
സനാതനധർമ്മത്തിനെതിരെയുള്ള ദുഷ്പ്രചരണങ്ങളെ കരുതിയിരിക്കുക!! – ആചാര്യശ്രീ കെ.ആർ മനോജ് ജി

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ. ആർ. മനോജ് ജിയുടെ മറുപടി: ഒന്നാം ഭാഗം (20 min 02 sec)

കേരളത്തിൽ സനാതനധർമ്മത്തിനെതിരെ ആസൂത്രിതമായി നറേറ്റിവുകൾ സൃഷ്ടിക്കുകയാണ് ചില നിക്ഷിപ്തകക്ഷികൾ. ഈ വിമർശനങ്ങളെയും അവഹേളനങ്ങളെയും പ്രതിരോധിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു.

ലോട്ടറി ടിക്കറ്റിൽ ആർത്തവരക്തം വീഴുന്ന രീതിയിൽ ശിവലിംഗത്തെ ചിത്രീകരിച്ചത് ഇതിൽ ഒന്നു മാത്രമാണ്. മാധ്യമപ്രവർത്തകരും രാഷ്ട്രീയക്കാരും ഹൈന്ദവ വിശ്വാസങ്ങളെയും ചിഹ്നങ്ങളെയും ക്രൂരമായി പരിഹസിക്കുമ്പോൾ മറ്റ് മതങ്ങളെ ഭയഭക്തിബഹുമാനങ്ങളോടെയാണ് സമീപിക്കുന്നത്. ഈ ഇരട്ടത്താപ്പും അദ്ദേഹം തുറന്നു കാട്ടുന്നു.

ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!!

PART 2
സനാതനധർമ്മത്തെ “പകർച്ചവ്യാധി”യായി അധിക്ഷേപിക്കുന്നവരോട്!! – ആചാര്യശ്രീ കെ.ആർ മനോജ് ജി

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യ ശ്രീ കെ. ആർ. മനോജ് ജിയുടെ മറുപടി: രണ്ടാം ഭാഗം (5 min 27 sec)

സനാതനധർമ്മത്തിൻ്റെ അടിസ്ഥാന സിദ്ധാന്തങ്ങൾക്ക് വിരുദ്ധമായ പിൽക്കാലത്തുണ്ടായ ആശയങ്ങൾ പ്രചരിപ്പിച്ചുകൊണ്ടാണ് ചില പ്രമുഖ നേതാക്കളും മതപുരോഹിതരും ഹിന്ദുധർമ്മത്തിനെതിരെ ദുഷ്പ്രചരണങ്ങൾ നടത്തുന്നത്. അതേസമയം സെമിറ്റിക് മതഗ്രന്ഥങ്ങളിലെ മാനവവിരുദ്ധവും, സമാജവിരുദ്ധവുമായ ആശയങ്ങളെ വെള്ളപൂശാനും മതശക്തികളെ പ്രീണിപ്പിക്കാനും ആണ് ഇക്കൂട്ടർ ശ്രമിക്കുന്നത്!

ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!!

PART 3
സമത്വം, സാഹോദര്യം, സ്വാതന്ത്ര്യം, ജനാധിപത്യം എന്നീ ചിന്തകൾ ആദ്യം പ്രഖ്യാപിച്ചത് സനാതനധർമ്മം !! – ആചാര്യശ്രീ കെ.ആർ മനോജ് ജി

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജി യുടെ മറുപടി: മൂന്നാം ഭാഗം (20 min)

സമത്വം, സ്വാതന്ത്ര്യം, സാഹോദര്യം, ജനാധിപത്യം തുടങ്ങിയ ആധുനിക മാനവികമൂല്യങ്ങൾ പാശ്ചാത്യലോകത്ത് രൂപപ്പെടുന്നതിനും നൂറ്റാണ്ടുകൾക്ക് മുൻപേ ഭാരതീയദർശനങ്ങൾ ഇവ പ്രഖ്യാപിച്ചിരുന്നുവെന്ന് ആചാര്യശ്രീ കെ.ആർ മനോജ് ജി വിശദമാക്കുന്നു.

തെറ്റായ പ്രചാരണങ്ങളിൽ വീണുപോകാതെ നമ്മുടെ പൈതൃകത്തിന്റെ മഹത്വവും, പ്രായോഗികനിലപാടും വരും തലമുറയ്ക്ക് പകർന്നുനൽകേണ്ടത് അത്യാവശ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു.

ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!!

PART 4
അംബേദ്കർ അംഗീകരിച്ച സനാതനധർമ്മത്തിലെ ബ്രഹ്മസിദ്ധാന്തം !! – ആചാര്യശ്രീ കെ.ആർ മനോജ് ജി

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജിയുടെ മറുപടി: നാലാം ഭാഗം (15 min 09 sec)

“അംബേദ്കറിസ്റ്റുകൾ” എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചിലർ അദ്ദേഹത്തിൻ്റെ പേരിൽ ഹിന്ദുധർമ്മത്തെ നിർദ്ദയം വിമർശിക്കുന്നത് പതിവാണ്. എന്നാൽ “ജനാധിപത്യത്തിന് ഏറ്റവും ശക്തമായ അടിത്തറ നൽകുന്നത് സനാതനധർമ്മത്തിലെ ബ്രഹ്മസിദ്ധാന്തമാണെന്ന്” അംബേദ്കർ നിരീക്ഷിച്ചിരുന്നു. ആത്യന്തികമായി, പൗരന്മാരെല്ലാവരും ഒരേ പ്രപഞ്ചസത്യത്തിന്റെ ഭാഗമാണെന്ന ബോധമാണ് യഥാർത്ഥ ജനാധിപത്യത്തിന്റെ കാതൽ എന്ന അംബേദ്കറുടെ വാക്യങ്ങൾ ആചാര്യശ്രീ മനോജ് ജി തെളിവുകളായി നൽകുന്നു.

ഹൈന്ദവസമൂഹത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾ, ജാതിചിന്ത, അയിത്തം തുടങ്ങിയവയെ അംബേദ്ക്കർ എതിർത്തിരുന്നു. നവോത്ഥാനത്തിന് നേതൃത്വം നൽകിയ ആധ്യാത്മികാചാര്യന്മാരും സനാതനധർമ്മവിരുദ്ധമായ ഈ മാമൂൽവാദങ്ങൾക്കെതിരെ പൊരുതി.
 
“ഇസ്ലാമിക തീവ്രവാദത്തെക്കുറിച്ചും അതിന്റെ രാഷ്ട്രീയ സ്വഭാവത്തെക്കുറിച്ചും അംബേദ്കർ നൽകിയ മുന്നറിയിപ്പുകൾ അദ്ദേഹത്തിൻ്റെ ഇന്നത്തെ ചില “അനുയായികൾ” (?) ചെവിക്കൊള്ളാൻ തയ്യാറാകുന്നില്ലെന്നും ആചാര്യ ജി വിശദമാക്കി.
 
ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം കോഴ്സിൻ്റെ 30/12/2025-ൽ നടന്ന ക്ലാസ്സിൽ നിന്നെടുത്ത പ്രസക്തമായ ഭാഗങ്ങളിൽ നിന്ന്!!

PART 5
ഈഴവർക്ക് ബുദ്ധമതമാണ് ഉചിതം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടോ?  – ആചാര്യശ്രീ കെ.ആർ മനോജ് ജി

സനാതനധർമ്മത്തെ ആക്ഷേപിക്കുന്നവർക്ക് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ ആർ മനോജ് ജിയുടെ മറുപടി: അഞ്ചാം ഭാഗം (10 min 10 sec)

“ഈഴവർക്ക് ബുദ്ധമതമാണ് ഉചിതം എന്ന് ശ്രീനാരായണഗുരു പറഞ്ഞിട്ടുണ്ടോ?”

“സനാതനധർമ്മത്തിൽ നിന്ന് ഉണ്ടായതാണോ ഹിന്ദുമതം?”

ആർഷവിദ്യാസമാജം എല്ലാ ചൊവ്വാഴ്ചയും വൈകിട്ട് ഏഴ് മുതൽ എട്ട് വരെ മലയാളത്തിൽ സംഘടിപ്പിക്കുന്ന അദ്ധ്യാത്മികശാസ്ത്രം ഓൺലൈൻ ക്ലാസിൽ വിദ്യാർത്ഥികൾ ചോദിച്ച ചോദ്യങ്ങൾക്ക് ആചാര്യശ്രീ മനോജ് ജിയുടെ മറുപടിയിലെ പ്രസക്തഭാഗങ്ങൾ!