ജിഹാദ് കി കഹാനി പീഡിത് ബഹനോൻ കി ജുബാനി
AVS
“ലോകം ഇന്ന് നേരിടുന്ന ഭീകരതയടക്കമുള്ള എല്ലാ പ്രശ്നങ്ങളിലും കാരണങ്ങൾ കണ്ടെത്തിയുള്ള പരിഹാരമാണ് വേണ്ടതെന്ന് ആചാര്യശ്രീ കെ.ആർ. മനോജ് ജി.
ഏത് പ്രശ്നത്തിനും ബാഹ്യവും ആന്തരികമായ കാരണങ്ങൾ ഉണ്ടാകും. അവ കണ്ടെത്താതെ പരിഹാരപദ്ധതികൾ ആവിഷ്കരിക്കുവാനാവില്ല. മതഭീകരതയുടെ മൂലകാരണം വ്യക്തിക്കും സമാജത്തിനും അപകടകരമായ ചില ആശയങ്ങളുടെ ബ്രെയിൻവാഷിംഗ് തന്ത്രങ്ങളാണ്. അതിനെ നേരിടുവാനുള്ള മാർഗങ്ങൾ നടപ്പാക്കാതെ മതഭീകരതയെ അവസാനിപ്പിക്കാനാവില്ല”
വിശ്വഹിന്ദു പരിഷത്ത്, ഇന്ദ്രപ്രസ്ഥപ്രാന്ത് ആർഷവിദ്യാസമാജവുമായി (AVS) സഹകരിച്ച് ഇന്നലെ (30/11/2025) ന്യൂഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ് ഓഫ് ഇന്ത്യയിൽ സംഘടിപ്പിച്ച “ജിഹാദ് കി കഹാനി പീഡിത് ബഹനോൻ കി ജുബാനി” എന്ന ബോധവത്കരണപരിപാടിയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർഷവിദ്യാസമാജം (എവിഎസ്) സ്ഥാപകൻ.
“ഭീകരതയെയും അതിന് നേതൃത്വം നൽകുന്നവരെയും നിർദയം നേരിടുന്ന സർക്കാരിൻ്റെ ആത്മാർത്ഥമായ പരിശ്രമങ്ങളെ അഭിനന്ദിക്കുന്നു. ഇവയ്ക്കൊപ്പം മൂലകാരണമായ റാഡിക്കലൈസേഷനെതിരെയുള്ള ഡി-റാഡിക്കലൈസേഷൻ പ്രവർത്തനങ്ങളും ശാസ്ത്രീയമായി സംഘടിപ്പിക്കേണ്ടതുണ്ട്. AVS-ൻ്റെ സുദർശനം ഗ്ലോബൽ സർവീസ് മിഷൻ (എസ്‌ജിഎസ്‌എം) ഇതിനുള്ള ഏറ്റവും ഫലപ്രദമായ തെളിയിക്കപ്പെട്ട പദ്ധതിയാണ് ” – അദ്ദേഹം വ്യക്തമാക്കി.
കപിൽ ഖന്ന (വിഎച്ച്പി ഇന്ദ്രപ്രസ്ഥ പ്രാന്ത് പ്രസിഡന്റ്) അധ്യക്ഷത വഹിച്ച ചടങ്ങിൽ, വൈഭവ് ശർമ്മ (പ്രസിഡൻ്റ്, ഭാരതീയ ജൻ സേവാ സൻസ്ഥാൻ), സുരേന്ദ്ര കുമാർ ഗുപ്ത (മന്ത്രി, വിശ്വഹിന്ദു പരിഷത്ത്, ഇന്ദ്രപ്രസ്ഥ പ്രാന്ത്), ശൈലേന്ദ്ര (ജനറൽ സെക്രട്ടറി, ഭാരതീയ ജനസേവാ സന്സ്ഥാൻ), രമേഷ് ശർമ്മ (സംസ്ഥാന വൈസ് പ്രസിഡൻ്റ്, വിശ്വ ഹിന്ദു പരിഷത്ത്), സുബോധ് ചന്ദ്ര (സംഘാടൻ മന്ത്രി, വിശ്വഹിന്ദു പരിഷത്ത്), സുനിൽ സൂരി (സഹ് മന്ത്രി, വിശ്വഹിന്ദു പരിഷത്ത്), അശോക് ഗുപ്ത (സഹ് മന്ത്രി, വിശ്വഹിന്ദു പരിഷത്ത്), വേണുഗോപാൽ ജി (പ്രാന്ത് എക്സിക്യൂട്ടീവ് അംഗം), വിപിൻ (പ്രാന്ത് കൺവീനർ, ധർമ്മ ജാഗരൺ) തുടങ്ങിയ പ്രമുഖ നേതാക്കളും, മറ്റ് വിശിഷ്ടസാമൂഹിക പ്രവർത്തകരും, അഭ്യുദയകാംക്ഷികളും പങ്കെടുത്തു.
ആർഷവിദ്യാസമാജത്തിൻ്റെ മുഴുവൻ സമയപ്രവർത്തകർ അവതരിപ്പിച്ച ഡോക്യുമെൻ്ററി നൃത്ത നാടകമായ ‘ഭരതം’, സാമൂഹിക വെല്ലുവിളികളുടെയും ധാർമിക പരിഹാരങ്ങളുടെയും ചിത്രീകരണത്തിലൂടെ പ്രേക്ഷകരെ ഏറെ സ്വാധീനിച്ചു.
ഇന്ന് സമൂഹത്തെ ബാധിക്കുന്ന ആറ് മസ്തിഷ്കപ്രക്ഷാളനശക്തികളെ ഈ പ്രകടനത്തിലൂടെ വ്യക്തമായി ചിത്രീകരിക്കുകയും അതിനെതിരെയുള്ള പരിഹാരപദ്ധതി എന്തെന്നും വ്യക്തമായി അവതരിപ്പിച്ചു.