“ദശതലപ്രവർത്തന പദ്ധതിയിലൂടെ 2030-ന് ഉള്ളിൽത്തന്നെ സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കും” – ആചാര്യശ്രീ കെ. ആർ. മനോജ് ജി
മഹാരാഷ്ട്ര, അഹല്യനഗർ: ശ്രീ ദീനദയാൽ ഉപാധ്യായ ജിയുടെ 108-ാമത് ജന്മദിനത്തോടനുബന്ധിച്ച് പണ്ഡിറ്റ് ദീൻദയാൽ പഥ് സംസ്ഥ, അഹല്യനഗർ സംഘടിപ്പിച്ച വ്യാഖ്യാൻ മാലയിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി.
ശ്രീപരമേശ്വരൻ മാനവകുലത്തിന് സനാതനധർമ്മം പ്രദാനം ചെയ്തപ്പോൾ തന്നെ നൽകിയ ലക്ഷ്യമാണ് ‘കൃണ്വന്തോ വിശ്വമാര്യം’– അതായത്, മാനവനെയും സമാജത്തെയും ശ്രേഷ്ഠമാക്കുക.
അതിനായുള്ള മാർഗമായി സർവേശ്വരൻ ചൂണ്ടിക്കാണിച്ചത് സനാതനധർമ്മശാസ്ത്രവും അതിനോടുള്ള പഞ്ചമഹാകർത്തവ്യങ്ങളായ അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം സംരക്ഷണം എന്നിവയുടെ നിർവഹണവുമാണ്.
ലക്ഷ്യപൂർത്തിയ്ക്കായുള്ള ഈ മാർഗത്തെ ഇന്നത്തെ കാലത്തിന് അനുയോജ്യമായ രീതിയിൽ ദശതലകർമ്മപദ്ധതിയായി ആവിഷ്കരിച്ചത് ആർഷവിദ്യാസമാജമാണ്. 2030-നകം സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടി ധാരാളം പൂർണസമയപ്രവർത്തകരെ ആവശ്യമുണ്ടെന്നും ആചാര്യശ്രീ കെ.ആർ മനോജ് ജി അഭിപ്രായപ്പെട്ടു.
2024 ആഗസ്റ്റ് 30-ന് സവേദി മൗലി സഭാഗ്രഹിൽ നടന്ന സമ്മേളനത്തിൽ വാദ്യമേളങ്ങളോടെയും താലപ്പൊലിയുടെ അകമ്പടിയോടെയും ആചാര്യശ്രീ മനോജ് ജിയ്ക്കും കുമാരി ഒ. ശ്രുതി ജിയ്ക്കും സ്വീകരണം ലഭിച്ചു.
ദീപപ്രോജ്ജ്വലനത്തിന് ശേഷം
കുമാരി ശ്രീലക്ഷ്മി, കുമാരി കൃഷ്ണപ്രിയ എന്നിവരുടെ ശ്രീ ഗണേശസ്തുതി- നൃത്താരാധനയോടെയും കുമാരി ശ്രീദേവിയുടെ ഈശ്വരപ്രാർത്ഥനയോടെയും സമ്മേളനം സമാരംഭിച്ചു.
മാനനീയ ശ്രീ നാനാ സാഹിബ് ജാദവ് ജി (RSS പ്രാന്ത സംഘചാലക്, Western Maharashtra) സമ്മേളനത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് പ്രഭാഷണം നടത്തി.
യോഗത്തിൽ
ശ്രീ മിലിൻ്റ് ഗധേ ജി സ്വാഗതം ആശംസിച്ചു.
സമ്മേളനത്തിൽ കുമാരി അമൃതയുടെ നൃത്താർച്ചനയും കുമാരി ശ്രീദേവി ശങ്കറിൻ്റെ ഗാനാലാപനവും ഉണ്ടായിരുന്നു.
ശ്രീ ഷൈലേഷ് ജി ചന്ദേ ജി കൃതജ്ഞത പ്രകാശിപ്പിച്ചു.
ശ്രീമതി ശാരദ ജി ആങ്കറിംഗ് നിർവഹിച്ചു. പരിപാടിയുടെ എല്ലാ കോർഡിനേഷനും നടത്തിയ ധനഞ്ജയ് തഗാടെ ജിയ്ക്ക് പ്രത്യേക നന്ദി അറിയിക്കുന്നു.
മുതിർന്ന ബി.ജെ.പി നേതാവും പണ്ഡിറ്റ് ദീൻദയാൽ പഥ് സംസ്ഥയുടെ സ്ഥാപകനും ചെയർമാനുമായ ശ്രീ വസന്ത്ലോധ ജി സമ്മേളനത്തിൽ അദ്ധ്യക്ഷത വഹിച്ചു.
ആർഷവിദ്യാസമാജം വനിതാപ്രചാരികമാരായ കുമാരി ഒ. ശ്രുതി ജിയും, ഡോ. അനഘ ജിയും അവരുടെ മതപരിവർത്തന - പരാവർത്തനാനുഭവങ്ങൾ പങ്കുവെച്ചു. കൂടാതെ ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങളിലേക്ക് ജനങ്ങളെ ക്ഷണിക്കുകയും ചെയ്തു.