Skip to content

സനാതനധർമ്മം – 5

  • by
"സനാതനധർമ്മം: തള്ളിക്കളയേണ്ട ആശയമോ, സ്വീകരിക്കേണ്ട ദർശനമോ? "ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ.മനോജ് ജി എഴുതുന്ന ലേഖനപരമ്പരയുടെ നാലാം ഭാഗം.
നാലാം ഭാഗം:
“മാമൂൽവാദികൾ എല്ലാവരിലുമുണ്ട് “
കഴിഞ്ഞ ദിവസം സനാതനധർമ്മവിരുദ്ധമായ മാമൂൽവാദത്തെക്കുറിച്ചാണ് ചർച്ച ചെയ്തത്.
മാമൂൽവാദം എന്ന പദം കൊണ്ട് അർത്ഥമാക്കുന്നതെന്തെന്നും അതിൽ സൂചിപ്പിച്ചു.
1. ആധികാരികമല്ലാത്ത സിദ്ധാന്തങ്ങൾ, വിശ്വാസങ്ങൾ, ഗ്രന്ഥങ്ങൾ, കൾട്ടുകൾ എന്നിവയെ ചോദ്യം ചെയ്യപ്പെടാനാവാത്ത വിശ്വാസപ്രമാണങ്ങളായി അന്ധമായി സ്വീകരിയ്ക്കുക
2. വ്യക്തിയ്ക്കും സമാജത്തിനും എതിരായ ശീലങ്ങൾ, നാട്ടുനടപ്പുകൾ, ആചാരങ്ങൾ എന്നിവയെ നീക്കുപോക്കില്ലാത്ത കീഴ് വഴക്കങ്ങളായി പിന്തുടരുക. ഈ രണ്ട് മനോഭാവങ്ങളെയുമാണ് ‘മാമൂൽവാദം’ എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.
അന്ധവിശ്വാസങ്ങളും, വ്യക്തിയ്ക്കും സമാജത്തിനും വിരുദ്ധമായ ആചാരങ്ങളും പിന്തുടരുന്നവരാണ് മാമൂൽവാദികൾ. ഹിന്ദുജനതയിൽ പിന്നീട് വന്ന അപചയകാലഘട്ടങ്ങളിലാണ് ഈ പ്രവണത ശക്തി പ്രാപിച്ചത്. ഇതിൻ്റെ ദൂഷ്യഫലങ്ങൾ നാം ഇന്നും അനുഭവിക്കുന്നു. സനാതനധർമ്മദർശനങ്ങൾ, ഗുരുപരമ്പരകൾ എന്നിവയ്ക്ക് കടകവിരുദ്ധമാണ് മാമൂൽസിദ്ധാന്തം. സനാതനധർമ്മത്തിൻ്റെ പരമേശ്വരദർശനവും, ചരാചരങ്ങളെ വരെ ഒന്നായി കാണുന്ന ജീവിതദർശനവും അട്ടിമറിച്ച മാമൂൽവാദികൾക്കെതിരെയാണ് സനാതനധർമ്മാചാര്യന്മാർ നവോത്ഥാനപ്പോരാട്ടം നയിച്ചത്.
ഈ ചർച്ചയിൽ ആരേയും കുറ്റപ്പെടുത്താനോ വേദനിപ്പിക്കാനോ ഉദ്ദേശിച്ചതല്ല. എന്നാൽ സോഷ്യൽമീഡിയയിലും പൊതുവേദികളിലും ഹിന്ദുധർമ്മത്തിനെതിരെ “ഉറഞ്ഞ് തുള്ളുന്ന ” ചിലരെ തുറന്നുകാട്ടിയില്ലെങ്കിൽ അധർമ്മമാകുമെന്ന ബോധ്യമുള്ളതിനാൽ ചിലത് മാത്രം കുറിയ്ക്കട്ടെ!
മാനവസാഹോദര്യത്തിൻ്റെ മേലങ്കിയണിഞ്ഞു വരുന്ന ചിലരുടെ തനിനിറം പൊതുസമൂഹം അറിയേണ്ടതുണ്ട്.
മാമൂൽവാദത്തിൻ്റെ പേരിൽ ഹിന്ദുക്കളെ മാത്രം കുറ്റപ്പെടുത്തുവാൻ ചില നിക്ഷിപ്ത താല്പര്യക്കാർ ഇപ്പോൾ കാര്യമായി ശ്രമിക്കുന്നുണ്ട്. എല്ലാ മതങ്ങളിലും സിദ്ധാന്തങ്ങളിലും ഈ മനോഭാവം കൂടിയോ കുറഞ്ഞോ കാണാനാവും. അതു കൊണ്ട്തന്നെ മാനവനെ വേർതിരിക്കുകയും അവരിൽ ചിലരോട് വിവേചനവും വിദ്വേഷവും പുലർത്തുകയും ചെയ്യുന്ന മാമൂൽസിദ്ധാന്തത്തെ എതിർക്കുവാൻ സെമിറ്റിക്മതങ്ങൾക്കും, പ്രത്യയശാസ്ത്രശാഠ്യം പുലർത്തുന്ന രാഷ്ട്രീയകക്ഷികൾക്കുമെങ്ങനെ കഴിയും എന്ന വിഷയം കൂടി പരിശോധിക്കേണ്ടതുണ്ട്.
സെമിറ്റിക് മതങ്ങളുടെ മുഖ്യലക്ഷണം തന്നെ ഈ മാമൂൽവാദമാണ്. ചോദ്യം ചെയ്യാനാവാത്ത വിശ്വാസങ്ങൾ, നീക്കുപോക്കില്ലാത്ത ചര്യകൾ, ചടങ്ങുകൾ എന്നിവയാണ് അവരുടെയും മുഖമുദ്ര. ഇതിന് പുറമേ ഇടുങ്ങിയതും (narrow) മറ്റെല്ലാറ്റിനേയും തള്ളിക്കളയും വിധം (exclusive) അസഹിഷ്ണുത (intolerance) നിറഞ്ഞതുമായ ഏകദൈവവിശ്വാസവും കൂടിയാകുമ്പോൾ എല്ലാം പൂർത്തിയാകുന്നു.
മാത്രമല്ല, മലക്കുകളിലും (മാലാഖ), ജിന്നുകളിലും (പിശാച് – ഇബ്ലീസ് – സാത്താൻ) ഉള്ള വിശ്വാസം, തങ്ങളുടെ പ്രവാചകൻ്റെ അതുല്യതാവാദം, ലോകാവസാനം വരെ വള്ളി പുള്ളി വ്യത്യാസമില്ലാതെ പിന്തുടരേണ്ടതാണെന്ന് വിശ്വസിക്കുന്ന മതഗ്രന്ഥവാദം, അന്ത്യന്യായവിധി, വിധിവിശ്വാസം, നിത്യനരക – നിത്യസ്വർഗസിദ്ധാന്തം, ഇതരവിഭാഗങ്ങളോടുള്ള അസഹിഷ്ണുത, അവരെല്ലാം നിത്യനരകശിക്ഷയ്ക്കവകാശികളെന്ന വീക്ഷണം എന്നിവയും സെമിറ്റിക് മതങ്ങൾക്കുണ്ട്. ഇതെല്ലാം മാമൂൽവാദങ്ങളല്ലെങ്കിൽ പിന്നെന്താണ്? ഈ സിദ്ധാന്തങ്ങൾക്കപ്പുറം മനുഷ്യനെ വേർതിരിക്കുക, ലിംഗവിവേചനം, വംശീയപക്ഷപാതം, സങ്കുചിതദേശവാദം, അടിമത്തം ഇതരമതവിദ്വേഷം, ക്രൂരത തുടങ്ങിയ ആശയങ്ങളും ഈ മതങ്ങളിലുണ്ട്. മതമാമൂൽവാദമെന്ന മതമൗലികവാദം!
ഉദാഹരണത്തിന് ഇസ്ലാമിനെ ശ്രദ്ധിയ്ക്കുക. ഇസ്ലാമിൽ ‘ഈമാൻ’ എന്ന് വിളിക്കപ്പെടുന്ന ആറ് വിശ്വാസങ്ങളുണ്ട്. “അല്ലാഹു മാത്രമാണ് ഏകനായ ദൈവം” എന്ന് വിശ്വസിക്കുന്നതാണ് ഈമാനിലെ ആദ്യത്തേത് (തൗഹീദ്). അല്ലാഹു അല്ലാതെ മറ്റൊരു ദൈവത്തെ ആരാധിയ്ക്കുന്നതോ, അല്ലാഹുവിനൊപ്പം അവരെ പങ്ക് ചേർക്കുന്നതോ ഇസ്ലാമിലെ മഹാപാപങ്ങളിലൊന്നായ ‘ശിർക്ക്’ ആകുന്നു. അല്ലാഹു ഏറ്റവും വെറുക്കുന്നതും മാപ്പർഹിക്കാത്തതുമായ കുറ്റമാണതെന്ന് ഇസ്ലാം കരുതുന്നു. (മറ്റെല്ലാ തെറ്റുകളും പൊറുത്തേക്കാം ശിർക്കിന് പ്രായശ്ചിത്തമോ മാപ്പോ ഇല്ലത്രെ!) ആറ് വിശ്വാസങ്ങൾ അംഗീകരിക്കുന്നവർ ‘മുഅമീനും’ ഈ വിശ്വാസങ്ങളിലേതെങ്കിലും അംഗീകരിക്കാത്തവർ ‘കാഫിറു’മാണ് (അവിശ്വാസി, സത്യനിഷേധി എന്നാണ് പരിഭാഷ).
ശിർക്ക് ചെയ്യുന്ന “മുശ്രിക്കു “കളെയും “കാഫിറു”കളേയും ഇഹലോകത്തിലും മരണത്തിലും മാത്രമല്ല, ഖബർ, കിയാമത്ത്, യാത്ര, മഹ്ശറ, വിചാരണ എന്നിവയിലെല്ലാം കടുത്തദുരിതം നൽകി ശിക്ഷിക്കുമത്രെ! നിത്യനരകമാണവരെ കാത്തിരിക്കുന്നതെന്ന് നിരവധി വചനങ്ങളിലൂടെ ഖുറാൻ പറയുന്നു. ഉദാഹരണങ്ങൾ:അധ്യായം (സൂറ) 9:17, 98: 6 )
മറ്റ് ദൈവങ്ങളെ ആരാധിക്കുന്ന ആരാധകർ മാത്രമല്ല, ആരാധ്യരും (അവർ ആരാധിക്കുന്ന ദൈവങ്ങൾ!?) അന്ത്യന്യായവിധിയിലെ വിചാരണയ്ക്കും നിത്യനരകശിക്ഷയ്ക്കും വിധേയരാകുന്നു എന്നുകൂടി ഖുർആൻ പറയുന്നു.
സൂറ 21- അൽ-അമ്പിയാഅ്
21:98 – നിശ്ചയമായും, നിങ്ങളും നിങ്ങള് അല്ലാഹുവിന്ന് പുറമെ ആരാധിച്ചുകൊണ്ടിരിക്കുന്നതും നരകത്തിന്റെ വിറകാകുന്നു, നിങ്ങള് അതിലേക്ക് വരിക തന്നെ ചെയ്യും.
21:99 – അവര് ദൈവങ്ങള് ആയിരുന്നുവെങ്കില്, അവര് അതില് വന്നുചേരുകയില്ലായിരുന്നു,
21:100 – അവര്ക്കതില് നെടുവീര്പ്പാണുണ്ടാവുക, അവര്ക്കതില് കേള്ക്കാന് കഴിയുന്നതുമല്ല.
സൂറ 37- അസ്സാഫ്ഫാത്ത്
37:22 – അപ്പോള് അല്ലാഹുവിന്റെ കല്പനയുണ്ടാകും; അക്രമം ചെയ്തവരെയും അവരുടെ ഇണകളെയും അവര് ആരാധിച്ചിരുന്നവയെയും നിങ്ങള് ഒരുമിച്ചുകൂട്ടുക.
37:23 – അല്ലാഹുവിനു പുറമെ. എന്നിട്ട്‌ അവരെ നിങ്ങള് നരകത്തിന്റെ വഴിയിലേക്ക്‌ നയിക്കുക.
37:24 – അവരെ നിങ്ങളൊന്നു നിര്ത്തുക. അവരോട്‌ ചോദ്യം ചെയ്യേണ്ടതാകുന്നു.
അതായത് യഹോവയെ ആരാധിയ്ക്കുന്ന ജൂതൻ മാത്രമല്ല, യഹോവയും ചോദ്യം ചെയ്ത് ശിക്ഷിയ്ക്കപ്പെടും!, ഒരേ ഒരു പരമേശ്വരൻ്റെ വ്യത്യസ്തനാമങ്ങളായ പരമശിവൻ, പരാശക്തി, മഹാവിഷ്ണു, ഗണപതി, സുബ്രഹ്മണ്യൻ, ശാസ്താവ് എന്നിങ്ങനെയുള്ളവരെ ആരാധിക്കുന്ന ഹിന്ദുക്കളോടൊപ്പം അവർ ഉപാസിച്ച ഈശ്വരപ്രതീകങ്ങളും വിചാരണയ്ക്കും നരകശിക്ഷയ്ക്കും വിധേയമാകുമത്രെ!
ജീസസിനെ ആരാധിച്ചതിൻ്റെ പേരിൽ ക്രിസ്ത്യാനികളോടൊപ്പം, ‘ഈസാനബി’യെന്ന് മുസ്ലീങ്ങൾ വിശേഷിപ്പിക്കുന്ന യേശുക്രിസ്തുവിനെയും ശിക്ഷിയ്ക്കുമോയെന്ന് വ്യക്തമല്ല!
ഇതൊക്കെ ദൈവവചനങ്ങളാണെന്ന് വിശ്വസിയ്ക്കുവാൻ നിർബന്ധിതനായ ഒരു മുസ്ലീമിന്, അമുസ്ലീങ്ങളോടൊ അവരുടെ ദൈവസങ്കല്പങ്ങൾ, ദേവാലയങ്ങൾ, ഗ്രന്ഥങ്ങൾ, വിശ്വാസങ്ങൾ എന്നിവയോടോ എങ്ങനെ സഹിഷ്ണുത ഉണ്ടാകുമെന്ന് കൂടി ചിന്തിയ്ക്കുക! ഒരു ഹിന്ദുവോ ക്രിസ്ത്യാനിയോ ജൂതനോ ആയ വ്യക്തി ക്ഷേത്രത്തിലോ പള്ളിയിലോ സിനഗോഗിലോ പോകുമ്പോൾ “ഇസ്ലാം തലയ്ക്ക് പിടിച്ച ഒരു മുസ്ലീം “വിചാരിക്കുന്നത് ഈ വിധമായിരിക്കും”. അല്ലാഹു ഏറ്റവുമധികം വെറുത്ത മഹാപാപം ചെയ്യുകയാണിവർ! പൊയ്ക്കോളൂ, നിന്നെ ഇഹലോകത്തിലും ഖബറിലും നരകത്തിലും ദുരിതപൂർണമായ ശിക്ഷകൾ കാത്തിരിക്കുന്നു. “നിന്നെയും നിൻ്റെ ദൈവത്തേയും” അല്ലാഹു വിചാരണ ചെയ്ത് നിത്യനരകത്തിലെ കടുത്ത ശിക്ഷകൾക്ക് വിധേയമാക്കും.
ഖുർആനും ഹദീസുകളും അർത്ഥമറിഞ്ഞ് പഠിക്കുന്ന ഒരു മതവിശ്വാസി സാവധാനം സമൂഹത്തിൽ നിന്ന് അന്യവൽക്കരിക്കപ്പെടുന്നു. ഈ ഗ്രന്ഥങ്ങളിലുള്ള അസഹിഷ്ണുതാവചനങ്ങളും ജിഹാദിയൻ വാക്യങ്ങളും ഉദ്ധരിക്കാൻ ഇവിടെ സ്ഥലം പോര. മുസ്ലീം – അമുസ്ലിം വിഭജനം ചെറുപ്പത്തിലേ ഉണ്ടാകുന്നുവെന്ന് ചുരുക്കത്തിൽ പറയാം. അതോടൊപ്പം മതവിദ്വേഷവും! ഇതിൻ്റെയെല്ലാം ഫലമായിട്ടാണ് ലോകമെങ്ങും ക്രൂരമായ മതാക്രമണങ്ങൾ പണ്ട് നടന്നതും ഇന്നും നടമാടുന്നതും.
ആറ് ഈമാൻ കാര്യങ്ങളിൽ വിശ്വസിയ്ക്കുകയും അഞ്ച് ചര്യകൾ അനുഷ്ഠിക്കുകയും, കിതാബ് (ഖുർആൻ), ഹിക്മത് (ഹദീസ്) എന്നിവ മുറുകെപ്പിടിച്ച് മുഹമ്മദിനെ മാതൃകയാക്കി ജീവിക്കുന്നവനെയുമാണ് “മുസ്ലീം” എന്ന പദം കൊണ്ടുദ്ദേശിക്കുന്നത്.
ഈമാൻ കാര്യങ്ങൾ, നിർബന്ധിതചര്യകൾ, ജിഹാദിൻ്റെ പ്രതിഫലങ്ങൾ, ഖുർആൻ ഹദീസ് ഗ്രന്ഥങ്ങൾ, സീറ (മുഹമ്മദ് നബി – ജീവചരിത്രം), താരിഖുൽ ഇസ്ലാം (ഇസ്ലാമികസമ്പൂർണചരിത്രം), മുഹമ്മദിൻ്റെ മാതൃക എന്നിവയിലുള്ള ചില ഭാഗങ്ങൾ മാനവരെ തമ്മിൽ വേർതിരിക്കുന്നതും മതവിദ്വേഷം, അക്രമം എന്നിവ ഉണ്ടാക്കുന്നതുമാണ്.
ഇക്കൂട്ടത്തിൽ നിരുപദ്രവമെന്ന് കരുതുന്ന നിസ്കാരത്തെത്തന്നെയെടുക്കാം.
നിസ്കാരം ഒരു നിർബന്ധിതചര്യയാണ് (ഫർള് ). ഒരു മുസ്ലീം ദിവസേന 5 നേരം നിസ്കരിക്കുകയും, വെള്ളിയാഴ്ച കൂട്ടനിസ്കാരം (ജുമുഅനിസ്കാരം) നിർവ്വഹിക്കുകയും വേണം.
(സുബ്ഹി / ഫജ്ർ (പ്രഭാതം), ളുഹറ് (ഉച്ചയ്ക്ക്), അസർ (വൈകിട്ട്), മഗ്‌രിബ്, (സന്ധ്യ) ഇഷാ (രാത്രി) എന്നിവയാണ് അഞ്ച് നിസ്കാരങ്ങൾ. ഈ ദിവസേനയുള്ള ഫർള് നിസ്കാരങ്ങളിലും സുന്നത്ത് നിസ്കാരങ്ങളിലും ചൊല്ലുന്ന പ്രാർത്ഥനയിൽ ഖുർആനിലെ ഒന്നാം അധ്യായം കൂടിയായ അൽ ഫാത്തിഹ നിർബന്ധമാണ്. നിസ്കാരത്തിലെ റക്കാത്തിലെല്ലാം (റൗണ്ട്) ഇത് ചൊല്ലണം. യഥാക്രമം സുബ്ഹി -2 + ളുഹ്ർ 4+ അസർ 4 + മഗ്‌രിബ് 3 + ഇഷാ 4 = എന്നിങ്ങനെ 17 പ്രാവശ്യമാണ് ഒരു ദിവസം ഇത് പറയുന്നത്.
അവനിൽ ചെറുപ്പം മുതൽ മുസ്ലീം – അമുസ്ലീം എന്ന തരംതിരിവ് ഉണ്ടാകുന്ന തരത്തിലാണ് ഈ നിസ്കാരപ്രാർത്ഥന.
അല് ഫാത്തിഹ – 1:7 നോക്കുക
صِرَٰطَ ٱلَّذِينَ أَنْعَمْتَ عَلَيْهِمْ غَيْرِ ٱلْمَغْضُوبِ عَلَيْهِمْ وَلَا ٱلضَّآلِّينَ
“സിറാത്തല്ലദീന – അൻ അംത്ത അലൈഹിം – ഗൈരിൽ – മഅളു ബി- അലൈഹിം – വലള്വാല്ലീൻ ” – ആമീൻ
ഇതിൻ്റെ ആശയം ഇതാണ്. “അല്ലാഹു വഴിപിഴപ്പിച്ചവരുടേയും (ക്രിസ്ത്യാനികൾ), അല്ലാഹുവിൻ്റെ കോപത്തിനിരയായവരുമായ (ജൂതന്മാർ, കാഫിറുകൾ, മുശ്രിക്കുകൾ) മാർഗത്തിൽ ഉൾപ്പെടുത്തല്ലേ” എന്നാണ് ഈ പ്രാർത്ഥന.
ഇങ്ങനെ ഒരു മുസ്ലീമിൻ്റെ മനസ്സിൽ ഈ വിഭാഗക്കാരോടുള്ള വേറിടൽ മനോഭാവവും വിദ്വേഷവും സാവകാശം ഉടലെടുക്കുന്നു. കാരണം ഇവരെ അല്ലാഹു പോലും വെറുക്കുന്നുവല്ലോ എന്നാണ് അവൻ കരുതുന്നത്.!
“അല്ലാഹു വഴിപിഴപ്പിച്ചവർ ” എന്ന പദം കൊണ്ട് ക്രിസ്ത്യാനികളേയും, അല്ലാഹുവിൻ്റെ കോപത്തിനിരയായവർ എന്ന വാക്ക് കൊണ്ട് ജൂതന്മാരേയും ആണ് ഉദ്ദേശിച്ചതെന്ന് പ്രസിദ്ധമായഖുർആൻ വ്യാഖ്യാനങ്ങൾ പറയുന്നു. ഉദാ: അമാനി തഫ്സീർ കാണുക.( അല്ലാഹു ചിലരെ വഴിപിഴപ്പിയ്ക്കും. എന്നിട്ട് “അല്ലാഹു വഴിപിഴപ്പിച്ചവരുടെ കൂട്ടത്തിൽ ഉൾപ്പെടുത്തരുതേ ” എന്ന് അല്ലാഹുവിനോട് നിസ്കാരത്തിലൂടെ നിരന്തരം പ്രാർത്ഥിക്കണമെന്ന് അല്ലാഹു നിർദ്ദേശിക്കുന്നു!നിസ്കാരം ചെയ്തില്ലെങ്കിൽ നരകമാണ് ശിക്ഷ!) കോപത്തിനിരയായവർ എന്ന പദത്തിൽ കാഫിറുകളും മുശ്രിക്കുകളും ചതിയന്മാരായ മുനാഫിക്കുകളും ഉൾപ്പെടുമെന്നും പ്രമുഖ ഇസ്ലാമിക പണ്ഡിതർ അഭിപ്രായപ്പെട്ടിട്ടുണ്ട്. അല്ലാഹു ഏറ്റവും വെറുക്കുന്ന നികൃഷ്ടജീവി, നികൃഷ്ടജന്തു എന്നൊക്കെയാണ് ഖുർആനിൽ കാഫിറുകളെ വിശേഷിപ്പിക്കുന്നത്. കാഫിർ എന്ന പദത്തിൽ ഹിന്ദുക്കളും, നിരീശ്വരവാദികളും, യുക്തിവാദികളും, കമ്യൂണിസ്റ്റുകളും അടക്കമുള്ള എല്ലാ അമുസ്ലീങ്ങളും ഉൾപ്പെടുമെന്നർത്ഥം!
വെള്ളിയാഴ്ചയുള്ള ജുമാ നമസ്കാരത്തിൽ ഖുത്ബപ്രഭാഷണത്തിൽ അവസാനം ചൊല്ലുന്ന പ്രാർത്ഥന നോക്കൂ.
Allahumma a’izzal-Islama wal-Muslimeen, Allahumma a’izzal-Islama wal-Muslimeen, wa azhillash-shirka wal-Mushrikeen, wa dammir a’daa’ad-deen, wahmi hawzatal-Islami ya rabbal-alameen.
Meaning – O Allah! Raise the standing and the Muslims, and degrade the standing of Kufr and the Kaafireen, and Shirk and the Mushrikeen. Destroy the enemies of the Deen, and protect the lands of Islam, O Lord of the Worlds.
(അല്ലാഹുവേ,മുസ്ലീങ്ങളെ ശക്തിപ്പെടുത്തണമേ, കാഫിറുകളെയും മുശ്രിക്കുകളേയും (ബഹുദൈവാരാധകരെയും) അപമാനിക്കണമേ! ഇസ്ലാമിൻ്റെ ശത്രുക്കളെ (കാഫിറുകളേയും മതനിന്ദകരെയും നിരീശ്വരവാദികളെയും) നശിപ്പിക്കണമേ!)
ഹജ്ജ്സമയത്ത് ചൊല്ലുന്ന പരസ്യപ്രാർത്ഥന യുട്യൂബിലൂടെ കേൾക്കുവാനിടയായി.
“വഴിപിഴച്ചവരായ ക്രിസ്ത്യാനികളെയും, അല്ലാഹുവിൻ്റെ കോപത്തിനിരയായവരായ ജൂതന്മാരേയും കാഫിറുകളെയും ചതിയന്മാരായ മുനാഫിക്കുകളേയും നശിപ്പിക്കണമേ! അവരുടെ മേൽ യാതനകളുടെ ഭീതി ഉണ്ടാകട്ടെ, അവരുടെ വില പിടിച്ച തലമുറയെ (സന്തതികളെ) എല്ലാത്തരം യാതനകളും ധരിപ്പിക്കണമേ! രോഗങ്ങളും കെടുതികളും (Natural calamities), വേദനകളും അവരെ ചുറ്റുന്ന വസ്ത്രമാക്കണമേ. ഹൃദയഭേദകമായ ശാപങ്ങൾ അവരുടെ ജീവിതത്തിൽ ഉണ്ടാക്കണമേ! അല്ലാഹുവേ, അവരുടെ മരണം കഠിനവും ദുരിതപൂർണവുമാക്കട്ടെ. അല്ലാഹു നിൻ്റെ വാഗ്ദത്തം, പീഡകളും ശിക്ഷകളുമെല്ലാം വഴിപിഴച്ചവരായ ക്രിസ്ത്യാനികളെയും കുറ്റക്കാരായ ജൂതന്മാരേയും കാഫിറുകളെയും പേരിൽ വർഷിക്കുമാറാകട്ടെ!”
ഇതാണ് അർത്ഥം!
ഇതിനൊയൊക്കെയാണ് പച്ച മലയാളത്തിൽ “ശാപപ്രാർത്ഥന” എന്ന് പറയുന്നത്.
നീയും നിൻ്റെ കുടുംബവും മുടിഞ്ഞു പോകണമേ എന്ന് പറയുന്ന “ഒടുക്കത്തെ പ്രാർത്ഥന” ചൊല്ലാൻ പറയുന്ന മതം!
എന്നാൽ സനാതനധർമ്മത്തിലെ നിത്യപ്രാർത്ഥനയിൽ ചിലത് മാത്രം നോക്കുക.!
1.ലോകാ സമസ്താ സുഖിനോ ഭവന്തു – (ഹിന്ദുക്കൾക്കോ ഭാരതീയർക്കൊ മാത്രമല്ല മൂന്ന് ലോകത്തിലുള്ളവർക്കും (സ്ഥൂല – സൂക്ഷ്മ – കാരണ ലോകത്തിലുള്ളവർക്കും) സൗഖ്യം ഉണ്ടാകട്ടെ
2. “സർവ്വേ ഭവന്തു സുഖിന:” (എല്ലാവർക്കും (ഹിന്ദുക്കൾക്ക് മാത്രമല്ല എല്ലാ ജീവജാലങ്ങൾക്കും) സൗഖ്യം ഉണ്ടാകട്ടെ)
“സർവ്വേ സന്തു നിരാമയാ: ” (എല്ലാവർക്കും നിരാമയാവസ്ഥ (ദൗർബല്യങ്ങളും വൈകല്യങ്ങളും രോഗങ്ങളും ഇല്ലാത്ത പൂർണാരോഗ്യവസ്ഥ) ഉണ്ടാകട്ടെ
“സർവ്വേ ഭദ്രാണി പശ്യന്തു” (എല്ലാം നല്ല രീതിയിൽ കാണപ്പെടട്ടെ, അനുഭവപ്പെടട്ടെ)
“മാ കശ്ചിത് ദുഃഖഭാഗ്ഭവേത് ” (വേദനകളും ദു:ഖങ്ങളും ആർക്കും ഉണ്ടാകാതിരിക്കട്ടെ)
എന്ന മഹനീയ പ്രാർത്ഥനകൾ ചൊല്ലാൻ പഠിപ്പിച്ച സനാതനധർമ്മത്തെ നശിപ്പിക്കുവാൻ ശ്രമിക്കുന്നവരുടെ സിദ്ധാന്തങ്ങൾ സദയം ശ്രദ്ധിയ്ക്കുക.
ഇവിടെ ആരെയും ആക്ഷേപിക്കാതെ ജീവിക്കുന്ന ധാരാളം മുസ്ലീംസഹോദരന്മാരുണ്ട്. അവരെ പരിഹസിക്കാനോ വേദനിപ്പിക്കാനോ അല്ല ഇതെല്ലാം എഴുതിയത്. ആരുടെയും മതവികാരത്തെ വ്രണപ്പെടുത്താനും ഉദ്ദേശമില്ല. ഒരു ഹിന്ദു എന്ന രീതിയിൽ വ്യക്തിയ്ക്കും സമാജത്തിനും വിരുദ്ധമല്ലാത്ത എല്ലാ മതവിശ്വാസങ്ങളേയും ആദരിക്കുന്നു. സനാതനധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് വാദിക്കുന്നവരോടൊപ്പം ചേർന്ന് ജാതിയുടെ പേരിൽ ഹിന്ദുധർമ്മത്തെ നിർദ്ദയം പരിഹസിക്കുന്ന ചില ജിഹാദികളെക്കണ്ട് നിവർത്തിയില്ലാതെ പറഞ്ഞതാണ്. ഇസ്ലാമികപണ്ഡിതരെന്ന് വിശേഷിക്കപ്പെടുന്നവർ തന്നെ ഇക്കൂട്ടത്തിൽ മുൻപന്തിയിലാണ്. ഒരിയ്ക്കൽ ഹിന്ദുക്കളെ സ്വാധീനിച്ച മാനവവിരുദ്ധമായ മാമൂൽസിദ്ധാന്തങ്ങൾ അതിഭീകരമായി ഇന്നും മുസ്ലീങ്ങളെ ബാധിക്കുന്നുണ്ട് എന്ന് തെളിയിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. അതിന് മുസ്ലീങ്ങളെ കുറ്റക്കാരായി ഞാൻ കണക്കാക്കുന്നുമില്ല. ഇസ്ലാമിസത്തിൻ്റെ ഇരകൾ മാത്രമാണ്,സാമാന്യ മുസ്ലീങ്ങൾ. ഇസ്ലാമിസത്തിൻ്റെ പേരിൽ വ്യക്തിപരമായും സാമൂഹ്യമായും അനുഭവിക്കുന്ന കെടുതികൾ അവരിൽ പലരും നിർഭാഗ്യവശാൽ തിരിച്ചറിയുന്നില്ല.
അന്നത്തെ ജാതിവാദികൾ ജാതിമാമൂൽവാദത്തിൻ്റെ ഇരകളായിരുന്നു. അതുപോലെ തന്നെ ഇസ്ലാമിലെ മതമൗലിക ശക്തികൾ മതമാമൂൽവാദത്തിൻ്റെയും ഇരകളാണ്. ഒരു കൂട്ടർ ജാതിയുടെ പേരിൽ മനുഷ്യരെ വിഭജിച്ചു. അവരോട് വിവേചനവും വിദ്വേഷവും കാട്ടി. മറ്റൊരു കൂട്ടർ മതത്തിൻ്റെ പേരിൽ ഇന്നും മാനവനെ വേർതിരിക്കുന്നു. അവരോട് വിവേചനവും വെറുപ്പും പുലർത്തുന്നു.
രണ്ട് രോഗങ്ങളും മാറ്റേണ്ടത് തന്നെ!. ജാതിമാമൂൽവാദം സനാതനധർമ്മാചാര്യന്മാർ നവോത്ഥാനസമരങ്ങളിലൂടെ നീക്കം ചെയ്തു. ഇനിയും പരിഷ്കരിക്കേണ്ട പലതുമുണ്ടെന്നും ഹിന്ദുക്കൾ തിരിച്ചറിയുന്നു.
ഇസ്ലാമിലെ മതമാമൂൽസിദ്ധാന്തം (മതമൗലികവാദം) നീക്കാൻ മുസ്ലീങ്ങൾ തന്നെ ഇനിയും രംഗത്തു വരേണ്ടിയിരിക്കുന്നു. ഇസ്ലാമിൽ നവീകരണമോ പരിഷ്കരണമോ ആവശ്യമുണ്ട് എന്ന് നിഷ്പക്ഷമായി വിലയിരുത്തുന്ന ആരും സമ്മതിക്കും. അത് ചെയ്യേണ്ടതിന് പകരം, ഇരുകാലുകളിലും വലിയ മന്തുകളുള്ള “പെരുമന്തൻ” ചികിത്സയിലൂടെ മന്ത് രോഗം മാറ്റിയ “ഉണ്ണിമന്തനെ” നോക്കി പുച്ഛിയ്ക്കുകയാണിപ്പോൾ. ഇതിൻ്റെ അപഹാസ്യത സൂചിപ്പിച്ചുവെന്നു മാത്രം!
(തുടരും)