അഖില കേരള രാമായണ മേളയിൽ ശ്രീ ടി. എം സുജിത്ത്ജിയുടെ അധ്യാത്മിക പ്രഭാഷണം
എല്ലാവർക്കും നമസ്‌കാരം
മാന്നാർ തൃക്കുരട്ടി ശ്രീ മഹാദേവർ ക്ഷേത്രാങ്കണത്തിൽ 2026 ആഗസ്റ്റ് 2 മുതൽ ആഗസ്റ്റ് 9 വരെ സംഘടിപ്പിക്കുന്ന 24-ാമത് അഖില കേരള രാമായണ മേള-2026 ൽ 05-08-2026-ന് ആർഷവിദ്യാസമാജം അധ്യാപകനും പ്രചാരകനുമായ ശ്രീ ടി. എം സുജിത്ത്ജി അധ്യാത്മിക പ്രഭാഷണം നടത്തി.

“ശ്രീരാമമഹത്വവും വാല്മീകി രാമായണത്തിലെ രാമനെതിരെയുള്ള കുപ്രചരണങ്ങൾക്കുള്ള മറുപടിയും” ആയിരുന്നു പ്രഭാഷണ വിഷയം. ശ്രീമതി ശോഭന രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ അജിത്കുമാർ തിരുവോണം, സ്വാഗതം പറഞ്ഞു.

സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം