Member   Donate   Books   0

ജൂലൈ 8 – ആർഷവിദ്യാസമാജം സ്ഥാപനദിനം

AVS

ഇന്ന് (ജൂലൈ 8): ആർഷവിദ്യാസമാജത്തിന് 27 വയസ്സ് പൂർത്തിയാകുന്നു…!

ആധുനികകാലത്തിൻ്റെ വെല്ലുവിളികളും സാധ്യതകളും തിരിച്ചറിഞ്ഞ് സനാതന ധർമ്മത്തോടുള്ളപഞ്ചമഹാകർത്തവ്യങ്ങൾ (അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം, സംരക്ഷണം) ശാസ്ത്രീയവും സംഘടിതവും വ്യവസ്ഥാപിതമായും നിർവ്വഹിച്ച്, ശ്രീപരമേശ്വരനും ആർഷഗുരുപരമ്പരകളും നൽകിയ “കൃണ്വന്തോ വിശ്വമാര്യം” (മാനവനേയും ലോകത്തേയും ശ്രേഷ്ഠമാക്കുക) എന്ന മഹാദൗത്യം നിറവേറ്റുവാനായി 1999 ജൂലൈ 8 ന് ആചാര്യശ്രീ കെ. ആർ. മനോജ് ജി സ്ഥാപിച്ച ആദ്ധ്യാത്മിക- ദാർശനിക- വിദ്യാഭ്യാസ- സാംസ്കാരിക- നവോത്ഥാനപ്രസ്ഥാനമാണ് ആർഷവിദ്യാസമാജം (AVS).

ഭാവാത്മകം, സംരക്ഷണാത്മകം എന്നിങ്ങനെ രണ്ട് തരത്തിലാണ് AVS ഈ ലക്ഷ്യം പൂർത്തീകരിക്കാൻ ഉദ്ദേശിക്കുന്നത്.

ഭാവാത്മകം:- യഥാർത്ഥ സനാതനധർമ്മവും ആ ദിവ്യശാസ്ത്രത്തിൻ്റെ പ്രയോജനങ്ങളും – (അതായത്, പൂർണസ്വാസ്ഥ്യം, സമഗ്രവ്യക്തിവികാസം, യഥാർത്ഥ മാനവപരിണാമം, സമ്പൂർണ്ണജീവിതവിജയം, ശ്രേഷ്ഠസമാജനിർമ്മാണം, സർവ്വദുഃഖ സമൂലപരിഹാരം എന്നിവ) ലോകമെങ്ങും എത്തിക്കുക.

സംരക്ഷണാത്മകം:- ഇന്ന് സമൂഹം നേരിടുന്ന ആറ് തരത്തിലുള്ള ആസുരികശക്തികളിൽ നിന്ന് ജനതയെ മോചിപ്പിക്കുക.

ഈ ലക്ഷ്യങ്ങൾ നേടുവാനായി ദശതലപ്രവർത്തനപദ്ധതി എന്ന അതുല്യസംഘടനാപദ്ധതി ആചാര്യജി ആവിഷ്കരിച്ചിട്ടുണ്ട്.

ലളിതമായി പറഞ്ഞാൽ ആർഷവിദ്യാസമാജത്തിൻ്റെ പ്രവർത്തനങ്ങൾ മൂന്നു തലങ്ങളിലാണ്.

1) Intervention, Recovery & Rehabilitation (അടിയന്തിരരക്ഷാപദ്ധതി/Rescue Operation)

സമൂഹത്തിൽ എല്ലാവരെയും, ചെറുപ്പം മുതൽ പല വിധത്തിൽ സ്വാധീനിക്കുന്ന, ആറ് തരം ബ്രെയിൻ വാഷിംഗുകളിൽ പെട്ട് അവനവനും കുടുംബത്തിനും, സമൂഹത്തിനും, രാഷ്ട്രത്തിനും, ലോകത്തിനുമെതിരായി നീങ്ങിയവരെ തിരികെ കൊണ്ടുവരിക എന്ന അടിയന്തരചികിത്സാനടപടി (റെസ്ക്യൂ ഓപ്പറേഷൻ) ആണിത്.

സുദർശനം ഡി-റാഡിക്കലൈസേഷൻ മാർഗദർശനത്തിലൂടെയാണ് ആർഷവിദ്യാസമാജം ഈ പ്രവർത്തനം നടത്തുന്നത്.

സാമാന്യബുദ്ധി, ചർച്ചയ്ക്കുള്ള സന്നദ്ധത, സത്യം ബോധ്യപ്പെട്ടാൽ അംഗീകരിക്കാനുള്ള ബൗദ്ധിക സത്യസന്ധത എന്നിങ്ങനെ മൂന്ന് വ്യവസ്ഥകളുള്ള ആരെയും ശരിപക്ഷത്തെത്തിക്കുവാൻ ആശയക്കരുത്തുള്ള ഡി റാഡിക്കലൈസേഷൻ കൗൺസലിംഗ് പ്രോഗ്രാമുകൾ!!! റാഡിക്കലൈസേഷന് വിധേയരായവരെ മാത്രമല്ല, ഈ ആസുരികശക്തികളുടെ മിഷണറിവക്താക്കളായി മാറിയവരെപ്പോലും തിരികെക്കൊണ്ടുവന്ന് സനാതനധർമ്മപ്രചാരകരാക്കിയ അഭിമാനകരമായ ചരിത്രം ആർഷവിദ്യാസമാജത്തിനുണ്ട്.

രാഷ്ട്രവിരുദ്ധമായ മതപരിവർത്തനമുൾപ്പടെയുള്ള തെറ്റായ ആശയങ്ങളിൽ വഴിതെറ്റിപ്പോകുമായിരുന്ന പതിനായിരങ്ങളെ നേർവഴിയിലേയ്ക്ക് നയിച്ച മഹാത്മാവാണ് ആചാര്യശ്രീ മനോജ് ജി.

അജ്ഞത, തെറ്റിദ്ധാരണ, ബ്രെയിൻവാഷിംഗ് എന്നിവയാൽ രാഷ്ട്രവിരുദ്ധ ചിന്താഗതിയിലേയ്ക്ക് സ്വാധീനിക്കപ്പെട്ട 8500-ൽ അധികം യുവതീയുവാക്കളെയാണ് ആചാര്യജിയുടെ നേതൃത്വത്തിൽ ആർഷവിദ്യാസമാജം ഇതിനോടകം തിരിച്ചുകൊണ്ടുവന്നത്!! ഇതിൽ ആയിരത്തോളം പേർക്ക് റാഡിക്കലൈസേഷനെ നേരിടാനുള്ള കഴിവുകൾ ലഭിച്ചു. മടങ്ങിയെത്തിയ നൂറോളം പേർ അവരുടെ അനുഭവങ്ങൾ പരസ്യമായി പറയാൻ തയ്യാറായി. ഇരുപതിലേറെ പേർ സനാതനധർമ്മത്തിന്റെ പ്രചാരകരും പ്രചാരികമാരുമായി മാറി. 4 പേർ തങ്ങളുടെ അനുഭവം വിശദീകരിച്ച് പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.

2) ബോധവത്ക്കരണം അഥവാ പ്രതിരോധം (PREVENTION):

തെറ്റായ ചിന്താഗതികളിലേക്ക് പോകാതെ തടയുന്നതാണ് ഈ മേഖലയിലെ പ്രവർത്തനം. ദർശനം, ചരിത്രം, വർത്തമാനകാലം എന്നിവ ചൂണ്ടിക്കാട്ടി സമൂഹത്തെ ബാധിച്ച പ്രമാദത്തെ നീക്കുന്ന കർമ്മപദ്ധതിയാണിത്. കൃത്യമായ ബോധവത്കരണത്തിലൂടെ ലക്ഷക്കണക്കിന് ജനങ്ങൾക്ക് ശരിയായ മാർഗനിർദ്ദേശം നൽകി റാഡിക്കലെസേഷൻ തടയാൻ കഴിഞ്ഞു. ഡിറാഡിക്കലൈസേഷൻ കൗൺസിലിംഗിൽ വിവിധ സംഘടനകൾക്ക് പരിശീലനം നൽകുന്നു.

3) സമൂലപ്രശ്നപരിഹാരം (ശാശ്വതപദ്ധതി)

പ്രശ്നങ്ങളുടെ ശാശ്വതപരിഹാരത്തിന് (കാരണം കണ്ടെത്തിയുള്ള സമൂലപ്രശ്നപരിഹാരം) മാത്രമല്ല ലോകാഃ സമസ്താഃ സുഖിനോ ഭവന്തു എന്ന ലക്ഷ്യം നേടുവാനുമായി നാല് വിധത്തിലുള്ള അതുല്യപ്രവർത്തനങ്ങളാണ് AVS ആവിഷ്കരിച്ചിരിക്കുന്നത്!

(a) സമഗ്രവും ശാസ്ത്രീയവുമായ അനുഷ്ഠാന – ഗവേഷണ- പ്രശിക്ഷണപദ്ധതി കോഴ്സ് (ശിവശക്തി യോഗവിദ്യ, ആദ്ധ്യാത്മികശാസ്ത്രം, ഭാരതീയ സംസ്കൃതി, വിദ്യാർത്ഥി നൈപുണ്യവർഗ് (SEP: സ്റ്റുഡന്റ്സ് എക്സലൻ്റ്സ് പ്രോഗ്രാം), സുദർശനം, മൃത്യുഞ്ജയം, സംഘാടനാശാസ്ത്രം, വ്യായാമകീ വിജ്ഞാൻ) ക്ലാസ്, ക്യാമ്പ് etc

(b) ധർമ്മപ്രചാരകപദ്ധതി (സംഘാടക പദ്ധതി): സനാതനധർമ്മപ്രചാരകരെ കണ്ടെത്തി പരിശീലിപ്പിച്ച് വിവിധ സ്ഥലങ്ങളിൽ, വ്യത്യസ്ത മേഖലകളിൽ നിയോഗിക്കുക.

(c) സ്ഥാപനപദ്ധതി: സാധനാശക്തികേന്ദ്രങ്ങൾ, വിജ്ഞാനഭാരതി അന്താരാഷ്ട്ര പഠനഗവേഷണ പ്രതിഷ്ഠാനം (VISRF), വിജ്ഞാനഭാരതി വിദ്യാകേന്ദ്രങ്ങൾ വിജ്ഞാനഭാരതി ലേണിംഗ് സെൻ്ററുകൾ

(d) വിപുലവും സമഗ്രവുമായ യഥാർത്ഥ സേവന- ശാക്തീകരണ-സംരക്ഷണ പ്രവർത്തനങ്ങൾ

സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കുക എന്ന മഹദ് ലക്ഷ്യത്തിൻ്റെ ഭാഗമായി ആർഷവിദ്യാസമാജം, കേരളത്തിലെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിലും, ചെന്നൈ, ബാംഗ്ലൂർ, മഹാരാഷ്ട്ര, ഡൽഹി, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലും കേന്ദ്രങ്ങൾ ആരംഭിച്ചിട്ടുണ്ട്. 2026-ൽ ഭാരതത്തിലെ മറ്റ് സംസ്ഥാനങ്ങളിലേക്കും, അന്യരാജ്യങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ലക്ഷ്യം.

എന്നാൽ, പിന്നിട്ട നാൾവഴികളിലൂടെ ഒന്നു കണ്ണോടിച്ചാൽ സുഗമവും സുന്ദരവുമായ യാത്രയായിരുന്നില്ല ആർഷവിദ്യാസമാജത്തിന്‍റേത് എന്നു കാണാൻ കഴിയും! വളർച്ചക്ക് പോലും തടസ്സമുണ്ടാക്കുന്ന സാമ്പത്തികമായ പരാധീനതകൾ ഒരു വശത്ത്…! മറുവശത്ത്, മതംമാറ്റമാഫിയകളുടേയും വോട്ടുബാങ്ക് രാഷ്ട്രീയത്തിന്‍റേയും ഭീഷണികളും വെല്ലുവിളികളും…!! നിരവധി കള്ളക്കേസുകൾ…! അപവാദ പ്രചരണങ്ങൾ …!! നിർബാധം നടന്നു…!!!

എന്നാൽ ഇതിനെയെല്ലാം നേരിടാൻ കഴിഞ്ഞത് സർവേശ്വരന്‍റെ കാരുണ്യവും ആർഷഗുരുപരമ്പരകളുടെ അനുഗ്രഹവും സനാതനധർമ്മശാസ്ത്രകൃപയും ആർഷവിദ്യാസമാജത്തിന്‍റെ ഗുരുനാഥനായ ആചാര്യശ്രീയുടെ ശക്തമായ സാന്നിധ്യവും മാർഗ്ഗനിർദ്ദേശവും മൂലമായിരുന്നു ..! നിന്ദ-സ്തുതികളിലോ, മാന-അപമാനങ്ങളിലോ, സുഖ-ദുഃഖങ്ങളിലോ, ജയ-പരാജയങ്ങളിലോ, ലാഭ-നഷ്ടങ്ങളിലോ പതറാതെ, സ്ഥിതപ്രജ്ഞനായി നിലകൊള്ളുന്ന സദ്ഗുരു തന്നെയാണ് ഞങ്ങൾക്ക് മാതൃകയായിട്ടുള്ളത്…! ജീവന്‍റെ അവസാനശ്വാസംവരെയും, ഈ സദ്കർമ്മവീഥിയിൽ ധീരതയോടെ മുന്നേറും എന്ന ദൃഢപ്രതിജ്ഞയോടെ, ദേശീയജനതയ്ക്കായി ആരോഗ്യ- വിദ്യാഭ്യാസ സേവനങ്ങളും സമ്പൂർണ്ണശാക്തീകരണവും സംരക്ഷണയത്നങ്ങളുമായി ടീം AVS തളരാതെ, പതറാതെ ഒറ്റക്കെട്ടായി മുന്നോട്ട്..!!

ആർഷവിദ്യാസമാജത്തിന്‍റെ (AVS-ന്‍റെ) ഇതുവരെയുള്ള വളർച്ചയിൽ പിന്തുണച്ചുകൊണ്ടും പ്രതിസന്ധികളിൽ ഒപ്പംനിന്നും സഹായിച്ച എല്ലാ സുമനസുകളോടുമുള്ള അകൈതവമായ സ്നേഹവും നന്ദിയും അറിയിക്കുന്നു…! ഇനിയും എല്ലാവിധ പിന്തുണകളും ഉണ്ടാകണമെന്ന് ജഗദീശ്വരനാമത്തിൽ അഭ്യർത്ഥിച്ചു കൊള്ളുന്നു..!

സ്നേഹാദരപൂർവ്വം,
ആർഷവിദ്യാസമാജം