മാറാട് വംശീയ കലാപ സ്മൃതിദിനത്തിന് 23 വർഷം!
AVS
May 2, 2026
•
No Comments
കോഴിക്കോട് ജില്ലയിലെ മാറാട് കടപ്പുറത്ത് 2003 മെയ് 2-ന് നടന്ന ഭീകരമായ മാപ്പിളലഹളയാണ് ‘രണ്ടാം മാറാട് കലാപം’ അഥവാ ‘മാറാട് കൂട്ടക്കൊല’ എന്ന് അറിയപ്പെടുന്നത്.കേരളത്തിന്റെ സാമൂഹികാന്തരീക്ഷത്തെ ഏറെ ഉലച്ച അത്യന്തം ദുഃഖകരമായ, ഹിന്ദുവംശഹത്യയായിരുന്നു ഇത്.
1.പശ്ചാത്തലം
2002 ജനുവരിയിലെ പുതുവത്സര ദിനത്തിലുണ്ടായ നിസ്സാരമായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മാറാടിൽ ആദ്യം കലാപം പൊട്ടിപ്പുറപ്പെട്ടത്. ആദ്യത്തെ ലഹളയിൽ മൂന്ന് ഹിന്ദുക്കളും രണ്ട് മുസ്ലീങ്ങളും കൊല്ലപ്പെട്ടിരുന്നു.ഇതിന്റെ തുടർച്ചയായാണ് 2003-ലെ ദാരുണസംഭവം ഉണ്ടായത്.
ശരിക്കും പകപോക്കുന്നതിന് വേണ്ടിയായിരുന്നു ജിഹാദികൾ രണ്ടാമത്തെ ഏകപക്ഷീയമായ ആക്രമണം ആസൂത്രണം ചെയ്തത്.
2.ആസൂത്രിത കലാപം:
2003 മെയ് 2 ന്
നടന്നത്! മാറാട് കടപ്പുറത്ത് വൈകുന്നേരം വിശ്രമിക്കുകയായിരുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരെ ഒരുകൂട്ടം മതഭ്രാന്തന്മാർ മാരകായുധങ്ങളുമായി അപ്രതീക്ഷിതമായി ആക്രമണം അഴിച്ചുവിടുകയായിരുന്നു!!
മരണസംഖ്യ: ആക്രമണത്തിൽ 8 ഹിന്ദു മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ടു!!അക്രമി സംഘത്തിൽപ്പെട്ട ഒരാളും കൊല്ലപ്പെട്ടിരുന്നു!
3.അന്വേഷണവും വിധിയും:
സംഭവത്തിന് ശേഷം മാറാട് ജുമാമസ്ജിദിൽ നിന്ന് പോലീസ് വൻ തോതിൽ ആയുധങ്ങൾ പിടിച്ചെടുത്തു!!ഈ കേസിൽ പ്രത്യേക കോടതി (Special Court) വിധി പ്രസ്താവിക്കുകയുണ്ടായി:
2008-ൽ പ്രത്യേക കോടതി 62 പ്രതികൾക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
പിന്നീട് ഹൈക്കോടതി ഇതിൽ കൂടുതൽ പ്രതികളെ ഉൾപ്പെടുത്തുകയും ശിക്ഷ ശരിവെക്കുകയും ചെയ്തു.
4.ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷൻ
സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ സർക്കാർ ജസ്റ്റിസ് തോമസ് പി. ജോസഫ് കമ്മീഷനെ നിയോഗിച്ചു. കൂട്ടക്കൊലയ്ക്ക് പിന്നിൽ തീവ്രവാദ ബന്ധമുണ്ടെന്നും ആസൂത്രിതമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും കമ്മീഷൻ കണ്ടെത്തി. സംഭവത്തിൽ സി.ബി.ഐ (CBI) അന്വേഷണം വേണമെന്ന് കമ്മീഷൻ ശുപാർശ ചെയ്തിരുന്നു.
കേരളത്തിലെ തീരദേശ മേഖലയിലെ സമാധാനാന്തരീക്ഷം തകർക്കാനും വർഗീയ ധ്രുവീകരണമുണ്ടാക്കാനും ശ്രമിച്ച കറുത്ത അധ്യായമായാണ് മാറാട് കൂട്ടക്കൊല ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ഏകപക്ഷീയമായ വംശഹത്യയിൽ ബലിദാനികളായവർക്ക് ശ്രദ്ധാഞ്ജലികൾ!
പ്രണാമപൂർവം,
ആർഷവിദ്യാസമാജം