Member   Donate   Books   0

ടി. പി. സെൻകുമാർ സാർ തയ്യാറാക്കിയ പുസ്തകം – ‘വികസിതഭാരതത്തിലേക്ക്’

AVS

ടി. പി. സെൻകുമാർ സാർ തയ്യാറാക്കിയ ‘വികസിതഭാരതത്തിലേക്ക്‘ – രാജ്യസ്നേഹികൾ വായിച്ചിരിക്കേണ്ട, പ്രചരിപ്പിക്കേണ്ട പുസ്തകം!

നരേന്ദ്ര മോദി ജി സർക്കാരിൻ്റെ 11 വർഷത്തെ ഭരണനേട്ടങ്ങളെ കുറിച്ച് 79 തലക്കട്ടുകളിലായി വിശദീകരിക്കുന്നതാണ് ഈ കൃതി.(Total Pages – 141)

രാജ്യത്ത് ഉണ്ടായ പുരോഗതി, എല്ലാ പൗരന്മാർക്കും സുരക്ഷ നൽകുവാനുള്ള ധീരമായ നടപടികൾ, അന്താരാഷ്ട്ര രംഗത്ത് ഭാരതസ്വാധീനം വർദ്ധിക്കുന്ന അവസ്ഥ – ഇതൊന്നും തിരിച്ചറിയാതെ മോദി സർക്കാരിനെതിരെ അപവാദപ്രചരണങ്ങൾ പ്രചരിപ്പിക്കുന്നവരുണ്ട്. സംയുക്തസേനാമേധാവി അപകടത്തിൽപ്പെടുമ്പോൾ സന്തോഷിക്കുന്ന – പഹൽഗാമിൽ മതം നോക്കി നിരപരാധികളെ കശാപ്പ് ചെയ്യുന്നതിൽ വർഗീയതയും അപകടവും കാണാത്ത – ഗാസയേയും ഇറാനേയും നോക്കി മാത്രം കരയുന്ന പ്രത്യേക ജനുസ്സിൽപ്പെട്ടവരും ഇവരുടെ കൂട്ടത്തിലുണ്ട്. ഇവരെല്ലാം സോഷ്യൽ മീഡിയയിലൂടെ നടത്തുന്ന ദുഷ്പ്രചരണങ്ങൾ നമ്മുടെ യുവതലമുറയെ സ്വാധീനിക്കുന്നുണ്ട്. ഇവരെ നേരിടുക എന്നതാണ് യഥാർത്ഥ യുദ്ധം. ഈ പോരാട്ടം വരുന്ന സംസ്ഥാന അസംബ്ലി തെരഞ്ഞെടുപ്പിൽ മാത്രമല്ല പ്രസക്തമാവുന്നത്. നിർഭാഗ്യവശാൽ ഈ അവബോധം ദേശീയപക്ഷത്ത് നിൽക്കുന്ന പലർക്കുമുണ്ടാകുന്നില്ല. താത്പര്യമുള്ളവർക്ക് കൃത്യമായ വിവരങ്ങൾ സമഗ്രമായി അറിയാൻ സംവിധാനമില്ല. ഇവയ്ക്കെല്ലാം തെളിവുകൾ നിരത്തി മറുപടി നൽകുവാനും എല്ലാവരിലേയ്ക്കും യാഥാർത്ഥ്യം എത്തിക്കുവാനും ദേശസ്നേഹികൾക്ക് കഴിയും വിധമാണ് സ്തുത്യർഹമായ രീതിയിൽ ഈ ഗ്രന്ഥം തയ്യാറാക്കിയിരിക്കുന്നത്.

ശ്രീ നരേന്ദ്ര മോദിജിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ഭാരതീയർക്കും രാജ്യത്തിനുമുണ്ടായ വികസനങ്ങൾ സാമാന്യജനങ്ങളിലേക്ക് എത്തിക്കാൻ സഹായകമാകുന്ന ഈ പുസ്തകം എഴുതിയ ശ്രീ. ടി. പി. സെൻകുമാർ സാറിന് ഹൃദയം നിറഞ്ഞ നന്ദിയും അഭിനന്ദനങ്ങളും!

ഇത് എല്ലാവരും വാങ്ങുക! പരമാവധി പ്രചരിപ്പിക്കുക.!
ശ്രദ്ധിക്കുക അറിവാണ് ശക്തി! തെളിവുകളാണ് ആയുധങ്ങൾ!
 
പുസ്തകം വാങ്ങുവാൻ താഴെ കൊടുത്തിട്ടുള്ള നമ്പറിൽ വാട്ട്സ് ആപ്പ് ചെയ്യുക. ഇന്ത്യയിൽ എവിടേക്കും ഒരു പുസ്തകം 200 രൂപ നൽകിയാൽ പോസ്റ്റ് വഴി ലഭിക്കുന്നതാണ്.
 
Ph: +917012507652