Member   Donate   Books   0

ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാദിനം

AVS

ഫെബ്രുവരി 21 – അന്താരാഷ്ട്ര മാതൃഭാഷാദിനം

ഭാഷാപരവും സാംസ്കാരികവുമായ വൈവിധ്യങ്ങളെ കുറിച്ചുള്ള അവബോധം വളർത്തുന്നതിനും ബഹുഭാഷാത്വം പ്രോത്സാഹിപ്പിക്കുന്നതിനും ആയി യുനെസ്കോ 1999 നവംബർ 17-ന് ആണ് ഈ ദിനം പ്രഖ്യാപിച്ചത്. 2000 ഫെബ്രുവരി 21 -ന് ആദ്യ ആചരണം നടന്നു.

ലോകമെമ്പാടുമുള്ള ഭാഷാവൈവിധ്യത്തെ ബഹുമാനിക്കുന്നതിനും മാതൃഭാഷാധിഷ്ഠിതമായ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനും മാതൃഭാഷാഭിമാനം വളർത്തുന്നതിനും വേണ്ടി യുനെസ്കോ ആസ്ഥാനത്തിലും അംഗരാഷ്ട്രങ്ങളിലും ലോക മാതൃഭാഷാദിനം വർഷംതോറും ഫെബ്രുവരി 21ന് ആചരിക്കുന്നു.

കേരളത്തിലെ എല്ലാ വിദ്യാലയങ്ങളിലും അധ്യാപകരും വിദ്യാർത്ഥികളും ഭാഷാപ്രതിജ്ഞ ചെയ്യാൻ സർക്കാർ നിർദേശിച്ചിട്ടുണ്ട്.

“മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ,
മർത്ത്യന്നു പെറ്റമ്മ തൻ ഭാഷ താൻ”
മാതൃഭാഷാമഹാത്മ്യത്തെക്കുറിച്ചുള്ള വള്ളത്തോളിൻ്റെ വരികൾ സ്മരണീയം.
 
ഓരോരുത്തരും അവരവരുടെ മാതൃഭാഷ ശരിയായി ഉപയോഗിക്കുന്നതോടൊപ്പം, സംസ്കൃതിയുടെ ഭാഷയായ സംസ്കൃതം, ദേശീയ ഭാഷയായ ഹിന്ദി, അന്തർദേശീയ ഭാഷയായ ഇംഗ്ലീഷ് എന്നിവയെങ്കിലും പഠിക്കേണ്ടതാണ്. ഒപ്പം മൂന്നോ നാലോ പ്രാദേശിക ഭാഷകൾ കൂടി പഠിച്ചാൽ ഉത്തമമായിരിക്കും. “വൈഖരി” എന്ന പേരിൽ ആർഷവിദ്യാസമാജം സമഗ്രഭാഷാപഠനപദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്.
ലോകം മുഴുവൻ ഇന്ന് ആചരിക്കുന്ന മാതൃഭാഷാദിനത്തിന് ആശംസകൾ നേരുന്നു!
ആർഷവിദ്യാസമാജം