ബംഗ്ലാദേശിൽ ഹിന്ദുവനിതയെ കൂട്ടബലാത്സംഗത്തിന് ശേഷം തീ കൊളുത്തിക്കൊല്ലാൻ ശ്രമം!
AVS
ബംഗ്ലാദേശിൽ കഴിഞ്ഞ ദിവസം ഒരു ഹിന്ദുവനിതയെ കൂട്ടബലാത്സംഗത്തിന് ശേഷം തീ കൊളുത്തിക്കൊല്ലാൻ ശ്രമം! ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്ക് നേരെ നടക്കുന്ന നിരവധി അക്രമപരമ്പരകളിൽ ഒടുവിലത്തേത്!
ചില മാധ്യമങ്ങൾക്ക് ഇത് പ്രധാനവാർത്ത പോലുമല്ല, അന്തിച്ചർച്ചകളിൽ ഇതൊന്നും വിഷയമാകുന്നതേയില്ല.
ഗാസയ്ക്കും വെനിസ്വലയ്ക്കും വേണ്ടി പ്രതിഷേധിക്കുന്നവർ, ട്രമ്പിന് താക്കീത് നൽകുന്നവർ, സ്വന്തം അയൽവക്കത്ത് നിസഹായരായ ന്യൂനപക്ഷങ്ങൾക്കു നേരെ മതവെറിയന്മാർ നടത്തുന്ന ഭീകരത കണ്ടില്ലെന്ന് നടിക്കുന്നു!!
ബംഗ്ളാദേശിലെ അക്രമത്തിന് പിന്നിൽ ജമാ അത്തെ ഇസ്ലാമി ആണെന്ന് പറഞ്ഞാൽ ചില സമുദായനേതാക്കൾ പിണങ്ങിയാലോ എന്ന് കരുതി ആരും ഒന്നും മിണ്ടുന്നില്ല. ജമാഅത്തെ ഇസ്ലാമി വിരോധം പറയുന്നവർ പോലും!
അമേരിക്കൻ പ്രസിഡണ്ടിൻ്റെ വിടുവായത്തങ്ങൾക്ക് പ്രധാനമന്ത്രി പ്രതികരിച്ചില്ല എന്ന് പറയുന്നവർ പത്രസമ്മേളനത്തിൽ ഉയരുന്ന ചോദ്യങ്ങളിൽ നിന്നൊഴിഞ്ഞുമാറുന്നു! സ്ത്രീപക്ഷ സംഘടനകളും സെലക്ടീവ് ആകുന്നു. അവരെല്ലാം മൗനവ്രതത്തിലാണ്!!
ഭാരതവിഭജനത്തിൻ്റെ പാപക്കറയുമായി നിൽക്കുന്നവർക്കെല്ലാം ഈ വംശഹത്യകളിലും പങ്കുണ്ട്. വിഭജനത്തിനു മുമ്പും അതിനുശേഷവും അതിക്രമത്തിനിരയായവരുടെ കണ്ണീരും ശാപവും നിങ്ങളെത്തേടി വരുക തന്നെ ചെയ്യുമെന്ന യാഥാർത്ഥ്യം ഓർമ്മിക്കുക!
സനാതനധർമ്മത്തെ എത്ര അപമാനിച്ചാലും, ഭൂരിപക്ഷമെന്ന് ചൂണ്ടിക്കാട്ടി ഹിന്ദു സമൂഹത്തെ ചവുട്ടിത്താഴ്ത്തിയാലും, ന്യൂനപക്ഷമാകുമ്പോൾ അവർക്കെതിരെ നടക്കുന്ന ക്രൂരതകൾ അവഗണിച്ചാലും ഹിന്ദുവോട്ടുകൾ “ഫിക്സഡ് ഡെപ്പോസിറ്റ് ” ആയി എന്നും തങ്ങൾക്കുണ്ടെന്ന ധാർഷ്ട്യം ഇവരുടെയൊക്കെ ഓരോ വാക്കിലും നോട്ടത്തിലും കാണാം.
ഇത്തരം ക്രൂരമായ വിവേചനങ്ങളും നഗ്നമായ പ്രീണനങ്ങളും മതേതരത്തട്ടിപ്പുകളും ഇരട്ടത്താപ്പുകളും നൂറിലേറെയെങ്കിലും കേരളത്തിൽ പറയാനുണ്ട്.
“മതമാണ് മതമാണ് ഞങ്ങളുടെ സ്വത്വം” എന്ന് പറയുന്ന “സമുദായപ്പാർട്ടി” വർഗീയകക്ഷിയാണെന്ന് തുറന്നു പറയുന്ന SNDP നേതാവിനെ കൂട്ടമായി വേട്ടയാടുന്നത് കാണുന്നില്ലേ? തെരഞ്ഞടുപ്പിലെ തോൽവി പോലും ആ എൺപൊത്തമ്പതുകാരൻ്റെ തലയിൽ വച്ചുകെട്ടാനുള്ള ശ്രമങ്ങൾ കേൾക്കുന്നില്ലേ!
പാകിസ്ഥാൻ അനുകൂല മുദ്രാവാക്യം വിളിക്കാനും ഭീകര സംഘടനയായ ഹമാസിന് പരസ്യമായി ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മടി കാണിക്കാത്തവർ!! അതെല്ലാം ഹലാൽ! എന്നാൽ വന്ദേമാതരവും ദേശഭക്തിഗാനവും ഹറാം!