ജാതി vs അടിമത്തം
AVS
ജാതി vs അടിമത്തം
“സനാതനധർമ്മത്തിൻ്റെ അപചയകാലഘട്ടത്തിൽ ജാതിവ്യവസ്ഥ സമൂഹത്തിൽ വേരൂന്നിയിരുന്നു എന്നുള്ളത് ഒരു യാഥാർത്ഥ്യമാണ്. വർണവ്യവസ്ഥയുടെ ഉദ്ദേശലക്ഷ്യങ്ങൾ അട്ടിമറിക്കപ്പെട്ടു. കുലത്തൊഴിൽ ജന്മാവകാശമാകുന്ന ജാതിയുണ്ടായി. പിന്നീടത് ഉച്ചനീചത്വമായി,അയിത്തമായി മാറി.
സനാതനധർമ്മത്തിൻ്റെ അടിസ്ഥാനദർശനത്തിന് തന്നെ കടകവിരുദ്ധമായ ഈ ദുരാചാരത്തിനെതിരെ ശക്തമായി രംഗത്തേക്ക് വന്നത് അദ്ധ്യാത്മികാചാര്യന്മാരായിരുന്നു. സനാതനധർമ്മത്തിന്റെ തത്വങ്ങൾ ഉയർത്തിപ്പിടിച്ചുകൊണ്ടായിരുന്നു ഈ മഹാത്മാക്കൾ സമൂഹത്തിൽ നവോത്ഥാനം സൃഷ്ടിച്ചത് എന്ന് ഭാരതത്തിൻ്റെ യഥാർത്ഥ നവോത്ഥാനചരിത്രം പഠിച്ചാൽ മനസ്സിലാകും.
കാലം, ദേശം, പാത്രം എന്നിവയ്ക്ക് അനുസരിച്ച് സ്മൃതി നിയമങ്ങൾ പരിഷ്കരിക്കപ്പെടണം എന്ന് അനുശാസിക്കുകയും, ‘അഗ്നിക്ക് തണുപ്പാണ് എന്ന് വേദഗ്രന്ഥങ്ങളിൽ പറഞ്ഞാൽ പോലും അത് തള്ളിക്കളയണം എന്ന് പ്രഖ്യാപിക്കുകയും ചെയ്ത മഹത്തായ ദർശനമാണ് സനാതനധർമ്മം.
ജാതിവ്യവസ്ഥയെ കുറിച്ച് സനാതനധർമ്മത്തിലെ ആധികാരിക ഗ്രന്ഥങ്ങളിലൊന്നും പരാമർശിക്കുന്നില്ല എന്ന് മാത്രമല്ല, സമൂഹത്തെ കാർന്നുതിന്ന ഈ വിപത്തിനെതിരെ സനാതനധർമ്മത്തിന്റെ ധ്വജമുയർത്തി പോരാടിയത് നമ്മുടെ തന്നെ അദ്ധ്യാത്മികാചാര്യന്മാരായിരുന്നു എന്ന വസ്തുത നാം വിസ്മരിച്ചു കൂടാ!
സാമ്പത്തികവും സാമൂഹ്യപരവും വിദ്യാഭ്യാസപരവും ആയി പിന്നാക്കമായ വിഭാഗങ്ങളെ ഉയർത്തിക്കൊണ്ടു വരുവാനുള്ള സംവരണം പോലും ഒരു പ്രായശ്ചിത്തമായിരുന്നു. പാകിസ്ഥാനിലും ബംഗ്ളാദേശിലും ഇതിനുള്ള എന്ത് ശ്രമങ്ങളുണ്ടായിട്ടുണ്ട്?! ഭാവിയിൽ ചിലരുടെ സ്വപ്നം പോലെ ഇവിടെ ഇസ്ലാമികരാഷ്ട്രമായാൽ ഈ സംവരണങ്ങൾ ഉണ്ടാകുമോ? അംബേദ്ക്കറിസ്റ്റുകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നവർ ഉത്തരം നൽകുക.
ഹിന്ദുസമാജം തിരുത്തിയ ഈ തെറ്റിനെ പരിഹസിക്കുന്നവരുടെ വിശുദ്ധഗ്രന്ഥങ്ങളിൽ അടിമത്തത്തെ ന്യായീകരിക്കുന്ന വചനങ്ങൾ ഉണ്ട് എന്നുള്ളത് എത്രപേർക്കറിയാം!?
അടിമത്തവും ജാതിവ്യവസ്ഥയും രണ്ടും തെറ്റായ ആശയങ്ങളാണ്. മനുഷ്യരെ പല തട്ടുകളായി വിഭജിക്കുന്നു എന്നർത്ഥത്തിൽ ഇവ രണ്ടും ഒരുപോലെ നമ്മൾ ചോദ്യം ചെയ്യുന്നു. എന്നാൽ അടിമത്തം ജാതിവ്യവസ്ഥയേക്കാൾ ഭീകരവും അധമവും, ആണ്. ജീവപര്യന്തം തടവിലിട്ട് കല്ലെറിഞ്ഞ് ആക്രമിച്ചു കൊല്ലുന്നത് പോലെയാണ് അടിമത്തം.
ജാതിവ്യവസ്ഥിതിയുടെ ഭീകരത അനുഭവിച്ച വിഭാഗങ്ങളെ നോക്കുക. അവർക്ക് അവരുടെ വീട്ടിൽ/കുടുംബത്തിൽ കഴിയാം, അച്ഛൻ, അമ്മ, ഭാര്യ, ഭർത്താവ്, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കളുമായി എന്നിങ്ങനെ അവരുടേതായ സമുഹത്തിൽ ഇടപഴകാൻ സ്വാതന്ത്ര്യം ഉണ്ടായിരുന്നു. അവരുടെ ഉപജീവനത്തിനായി എന്തെങ്കിലും പ്രവർത്തികൾ ചെയ്യാനും, തുച്ഛമാണെങ്കിലും കിട്ടുന്ന വരുമാനം കൊണ്ട് കുടുംബത്തെ പുലർത്താനും അവകാശമുണ്ടായിരുന്നു. ഉയർന്ന ജാതിക്കാർ എന്ന് വിചാരിക്കുന്ന വിഭാഗങ്ങളുമായി ഇടപെടുമ്പോൾ മാത്രം ആണ് വിവേചനങ്ങൾ ഉണ്ടാകുന്നത്.
എന്നാൽ അടിമത്തം അങ്ങനെയല്ല. അടിമയായി എടുക്കുന്ന /വിൽക്കുന്ന / പിടിക്കുന്ന ആളെ എന്നന്നേക്കുമായി വീടുകളിൽ നിന്നും സമൂഹത്തിൽ നിന്നും വേർപ്പെടുത്തുന്നു. ജനിച്ച വീട്, പിറന്ന നാട്, അച്ഛൻ, അമ്മ, സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, ബന്ധുക്കൾ, സുഹൃത്തുക്കൾ ഇവരെ എന്നന്നേക്കുമായി വേർപ്പെടേണ്ടി വരുന്നു. കുറച്ചു നാളത്തേക്കല്ല എന്നെന്നേക്കുമായാണ് എന്നോർക്കുക!.
പലപ്പോഴും യുദ്ധത്തിൽ പിടിക്കപ്പെട്ടോ, വിലയ്ക്ക് വാങ്ങിയോ ആയിരിക്കും ഇവരെ അടിമകളായി കൊണ്ടുപോകുന്നത്. മറ്റു ചിലപ്പോൾ തലമുറയായി അച്ഛനും അമ്മയും അടിമ ആയതുകൊണ്ട് മാത്രം അങ്ങനെ ജീവിക്കാൻ വിധിക്കപ്പെട്ടവരുമുണ്ട്. ഇവരെ കൊണ്ടുപോകുന്നത് തീർത്തും അപരിചിതമായ ഒരു നാട്ടിലേക്കാണ്. കാലാവസ്ഥ, ജനങ്ങൾ, ഭാഷ, ഭക്ഷണം എല്ലാം വ്യത്യസ്തം! അവിടെ എല്ലാവരും അപരിചിതരാണ് എന്ന് മാത്രമല്ല, ഇവരോട് വളരെ ക്രൂരമായിട്ടായിരിക്കും എല്ലാവരും പെരുമാറുക. രോഗങ്ങളോ, വേദനകളോ വന്നാൽ ചികിത്സിക്കുവാൻ പോലുമുള്ള സംവിധാനങ്ങൾ കൂടി അവർക്കുണ്ടാകില്ല. പ്രതിഫലം ഉണ്ടാകില്ല. മനുഷ്യാവകാശം പോലുമില്ലാതെ ക്രൂരമായ പീഡനമാണ് അവർക്ക് അനുഭവിക്കേണ്ടി വരിക. അടിമവേല കഴിഞ്ഞാൽ ചങ്ങലകളിൽ ജയിലിൽ പുള്ളികളെപ്പോലെ അവരെ ബന്ധിക്കും. വളരെ മോശമായ അന്നപാനീയങ്ങൾ ആയിരിക്കും അവർക്ക് നൽകുക. എപ്പോഴും മരണത്തെക്കുറിച്ചുള്ള ഭയങ്ങൾ അവരെ പിന്തുടർന്നുകൊണ്ടിരിക്കും!. അവരെ എന്തെങ്കിലും ചെയ്താലും ആരും ചോദിക്കില്ല, അവരെ പൗരന്മാരായി പോലും കണക്കാക്കുന്നില്ല എന്നതാണ് വേദനിപ്പിക്കുന്ന യാഥാർത്ഥ്യം.
ദൈവം തന്നെ പറഞ്ഞു എന്ന് പറയപ്പെടുന്ന, എല്ലാ മനുഷ്യർക്കും, എല്ലാ ദേശത്തും, എക്കാലവും പ്രസക്തമായ, ക്രിസ്ത്യാനികൾ വിശുദ്ധഗ്രന്ഥമായി കണക്കാക്കുന്ന ബൈബിളിലെ യഹോവയുടെ ചില വചനങ്ങൾ (പഴയനിയമം) ചുവടെ കൊടുക്കുന്നു.
പുതിയനിയമത്തിലെ അടിമത്തവചനങ്ങൾ