അടിമ കേരളത്തിന്റെ അദൃശ്യ ചരിത്രം
AVS
സനാതനധർമ്മവിരുദ്ധമായ ജാതി വ്യവസ്ഥ ഭാരതത്തിൻ്റെ ശാപമായിരുന്നു. എന്നാൽ അതിനെതിരെ സനാതനധർമ്മാചാര്യന്മാരുടെ നേതൃത്വത്തിലാണ് കേരളം മുതൽ കാശ്മീർ വരെ നവോത്ഥാനമുന്നേറ്റങ്ങളുണ്ടായത്.
ഇതെല്ലാം മൂടിവച്ച് ചരിത്ര വസ്തുതകളെ വക്രീകരിക്കുവാൻ ചില പാസ്റ്റർമാർ അഹോരാത്രം പരിശ്രമിക്കുകയാണ്. ജാതിയേക്കാൾ ഭീകരമായ അടിമത്തത്തിൻ്റെ ആശയവും അറ്റ്ലാൻ്റിക് സ്ലേവ് ട്രേഡ് ഉൾപ്പെടെയുള്ള അടിമക്കച്ചവടചരിത്രവും കൈമുതലായുള്ളവരാണ് ഇവരെന്ന് ആരെങ്കിലും ചൂണ്ടിക്കാട്ടണമല്ലോ?
അതേപോലെ ഒരു വിഭാഗം മുസ്ലിങ്ങളും അടിമക്കച്ചവടക്കാരായിരുന്നു. അവർ ഗാർഹിക ആവശ്യത്തിനായി അടിമകളെ സൂക്ഷിച്ചിരുന്നു. അഞ്ചരക്കണ്ടിയിലെ അസൻ അലി ബ്രിട്ടീഷ് കോടതി വിചാരണയിൽ ഹാജരായിരിക്കുന്നത് അടിമക്കച്ചവടത്തിൽ ഏർപ്പെട്ടിരിക്കുന്നതിനാലാണ്. അടിമക്കച്ചവടത്തിൽ ഉൾപ്പെട്ടിരിക്കുന്ന സ്ത്രീകളെപ്പോലും നമുക്ക് ബ്രിട്ടീഷ് രേഖകളിൽ കാണാൻ സാധിക്കും (Slavery in India 1828). ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിൽനിന്ന് തികച്ചും വ്യത്യസ്‌തവും തീവ്രവുമായിരുന്ന കേരളത്തിലെ ജാതിവ്യവസ്ഥിതിയെ മനസ്സിലാക്കുന്നതിൽ അക്കാദമിക മേഖലയിലെ സാമ്പത്തിക സിദ്ധാന്തധാര പരാജയപ്പെട്ടുപോയി. ഈ കാരണമാണ് ദളിത് കീഴാളചരിത്രങ്ങളെ മുരടിപ്പിക്കുന്നതും വികലമാക്കുന്നതും.”