ആർഷവിദ്യാസമാജത്തിൻ്റെയും വിജ്ഞാനഭാരതി എജ്യൂക്കേഷണൽ & ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ സംഘടിപ്പിച്ച സൗജന്യത്രിദിന സനാതനധർമ്മപഠനശിബിരം
സനാതനധർമ്മത്തിൻ്റെ പരിചയം, പഞ്ചമഹാകർത്തവ്യങ്ങൾ, സാമാന്യദീക്ഷ സംഘടനാശാസ്ത്രം, ഭാരതീയസംസ്കൃതി, ആർഷയോഗവിദ്യ തുടങ്ങിയവയായിരുന്നു പ്രധാനവിഷയങ്ങൾ.
നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ കൂടി ഈ ശിബിരത്തിൽ വിശദീകരിച്ചു.
ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും, ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമുള്ള ഒരു സുവർണ്ണാവസരമായിരുന്നു!!