ആർഷവിദ്യാസമാജം എല്ലാ ഞായറാഴ്ച മലയാളത്തിലും തിങ്കളാഴ്ച ഇംഗ്ലീഷിലും വൈകിട്ട് 7 മുതൽ 8 വരെ സംഘടിപ്പിക്കുന്ന സുദർശനം കോഴ്സിന്‍റെ പ്രസക്തിയും പ്രാധാന്യവും ആചാര്യശ്രീ മനോജ് ജി വിശദമാക്കുന്നു!!
രാഷ്ട്രത്തിനും സംസ്കൃതിക്കും ജനതയ്ക്കും സനാതനധർമ്മത്തിനും വിജ്ഞാനങ്ങൾക്കും എതിരെയുള്ള സമകാലീന വെല്ലുവിളികൾ മനസിലാക്കി പ്രതിവിധികളെടുക്കുവാൻ സഹായിക്കുന്ന കോഴ്സ്.
എല്ലാ വിധത്തിലുള്ള ദുഃസ്വാധീനങ്ങൾ, മസ്തിഷ്കപ്രക്ഷാളനശക്തികൾ (ബ്രെയിൻ വാഷിംഗുകൾ) എന്നിവയ്ക്കെതിരെയുള്ള ഡീ ബ്രെയിൻ വാഷിംഗ്/ ആന്‍റി ഇൻഡോക്ട്രിനേഷൻ/ഡീറാഡിക്കലൈസേഷൻ കൗൺസലിംഗ് കോഴ്സ്!!
ഇത് പഠിച്ചാൽ നിങ്ങൾക്ക് റാഡിക്കലൈസേഷനിൽപ്പെട്ടവരെ തിരികെ കൊണ്ടുവരാനുള്ള കഴിവ് ലഭിക്കും. ബ്രെയിൻ വാഷിംഗിൽപ്പെട്ട് രാഷ്ട്രത്തിനും ലോകത്തിനും എതിരായി മാറിയ എണ്ണായിരത്തിലേറെ യുവതീയുവാക്കളെ ശരിയായ മാർഗത്തിലെത്തിച്ചതിന്‍റെ അനുഭവങ്ങളാണ് കോഴ്സിന്‍റെ കരുത്തിന്‍റെ സാക്ഷ്യപത്രം. പ്രമാണബദ്ധമായി, ശാസ്ത്രീയമായി ആദ്ധ്യാത്മിക-ദാർശനിക മേഖലകളെക്കുറിച്ച് പഠിക്കാൻ സഹായിക്കുന്നു!!