സനാതനധർമ്മത്തിലെ അനുഷ്ഠാനപദ്ധതിയെ അടിസ്ഥാനമാക്കിയ ത്രിദിനശിബിരമായിരുന്നു സംഘടിപ്പിച്ചത്!! 120-ഓളം പേർ നേരിട്ടും നാൽപ്പതോളം ആളുകൾ ഓൺലൈനായും ക്യാമ്പിൽ പങ്കെടുത്തു!!
സനാതനധർമ്മം, ഈശ്വരദർശനം: ലഘു പരിചയം, ജീവിതവിജയത്തിന് വളരേയേറെ ആവശ്യമായ സത്കർമ്മാനുഷ്ഠാനം, നന്ദിസാധന, അനുഗ്രഹസാധന, സന്തോഷസാധന, സ്വയംപ്രത്യയനവിഭാവനദൃശ്യവൽക്കരണക്രിയ, നിത്യസാധനകൾ തുടങ്ങിയവയായിരുന്നു ചർച്ച ചെയ്ത പ്രധാനവിഷയങ്ങൾ.
ക്യാമ്പിൻ്റെ രണ്ടാം ദിവസം ആർഷവിദ്യാസമാജം കൾച്ചറൽ ടീം “ഭരതം” dance ഡ്രാമ അവതരിപ്പിച്ചു. ഇന്നത്തെ സമൂഹം നേരിടുന്ന ഭീഷണിക്കൾക്കെതിരെ ഒരു ബോധവത്ക്കരണമായിരുന്നു ഈ അവതരണം. പ്രശ്നപരിഹാരപദ്ധതിയെക്കുറിച്ചും ഇതിലൂടെ ചിത്രീകരിച്ചിരിക്കുന്നു!! ഈ ദിവസങ്ങളിൽ ആർഷവിദ്യാസമാജം ടീം അവതരിപ്പിച്ച ഭജൻ സെഷനുകളും ഉണ്ടായിരുന്നു.
നിത്യജീവിതത്തിൽ സനാതനധർമ്മം എങ്ങനെ പ്രയോജനപ്പെടുത്താം? സ്വാസ്ഥ്യം, വികസനം, വിജയം, പ്രശ്നങ്ങളുടെ പൂർണ്ണമായ പരിഹാരം, സമാജനന്മ എന്നിവയെല്ലാം എങ്ങനെ സാക്ഷാത്കരിക്കാം എന്ന വ്യക്തവും പ്രായോഗികവുമായ മാർഗങ്ങൾ ആചാര്യശ്രീ കെ.ആർ മനോജ് ജി ഈ ശിബിരത്തിൽ വിശദീകരിച്ചു.
ആർഷവിദ്യാസമാജത്തിൻ്റെ സേവന-ശാക്തീകരണ- സംരക്ഷണ പ്രവർത്തനങ്ങൾ ജനങ്ങളിലേയ്ക്ക് എത്തിക്കുവാനും,
ഈശ്വരനോടും ഗുരുപരമ്പരകളോടും സനാതനധർമ്മത്തോടും സംസ്കൃതിയോടും പൂർവ്വികരോടും ഉള്ള നമ്മുടെ ശരിയായ കർത്തവ്യങ്ങൾ നിറവേറ്റുവാനുമായുള്ള വിവിധപദ്ധതികൾ ആചാര്യജി വ്യക്തമാക്കി!!
ത്രിദിനശിബിരം സംഘടിപ്പിക്കാൻ സഹകരിച്ച ഏവർക്കും ഹൃദയം നിറഞ്ഞ നന്ദി