“ദി ബംഗാൾ ഫയൽസ്” സിനിമയെക്കുറിച്ച് ഒരു നിരൂപണം.
AVS
അല്പം ദീർഘമായ ഒരു പോസ്റ്റ് ആണ്. ശ്രദ്ധയോടെ പൂർണമായി വായിക്കാനുള്ള ക്ഷമയുണ്ടാകണമെന്ന് ആമുഖമായി അഭ്യർത്ഥിക്കുന്നു.
വിവേക് അഗ്നിഹോത്രി ജി സംവിധാനം ചെയ്ത ‘The Bengal Files’ സിനിമയുടെ Special സൗജന്യപ്രദർശനം ആർഷവിദ്യാസമാജത്തിന്റെ ആഭിമുഖ്യത്തിൽ ഇന്നലെ (19/9/2025) PVR (തിരുവനന്തപുരം Lulu mall) തിയേറ്റർ audi 3-യിൽ സംഘടിപ്പിച്ചു!!
സർവ്വശ്രീ മുൻ മിസോറം ഗവർണർ കുമ്മനം രാജശേഖരൻ ജി, മുൻ ബി ജെ പി സംസ്ഥാന പ്രസിഡൻ്റ് കെ. രാമൻ പിള്ള ജി, ഭാരതീയവിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ ജി, കേരള മുൻ ഡിജിപി ടി പി സെൻകുമാർ ജി, കേരള മുൻ ജയിൽ ഡി ജി പി ആർ. ശ്രീലേഖ ജി, പ്രശസ്ത ഡോക്ടർ സേതുനാഥ് ജി, പ്രശസ്ത CA രഞ്ജിത്ത് കാർത്തികേയൻ ജി, VHP കേരള സ്റ്റേറ്റ് പ്രസിഡൻ്റ് വിജി തമ്പി ജി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സെക്രട്ടറി എസ്. രാജൻ പിള്ള ജി, വിജയകൃഷ്ണൻ ജി, ജയകുമാർ (ഭാവചിത്ര), അനിൽ നമ്പ്യാർ ജി (Janam TV), ദുർഗാദാസ് ശിശുപാലൻ ജി, നിരവധി സംഘടനാനേതാക്കൾ തുടങ്ങിയ ക്ഷണിക്കപ്പെട്ട വിശിഷ്ടവ്യക്തികളുടെ സാന്നിധ്യത്താൽ ശ്രദ്ധേയമായ പ്രൗഢഗംഭീരമായ സദസിൽ, നിറഞ്ഞ സിനിമാഹാളിലിരുന്ന് ഞങ്ങൾ, AVS പ്രവർത്തകർ, സിനിമ കണ്ടു.
ഇതിവൃത്തം (Script), സംഭാഷണം, സംവിധാനം, നടീനടന്മാരുടെ അഭിനയം, സാങ്കേതികമികവ് എന്നിവയിലെല്ലാം അത്യുത്തമമായ പ്രകടനം കാഴ്ചവച്ച ഈ ചിത്രം അവഗണിക്കപ്പെട്ടതിലുള്ള അത്ഭുതവും വേദനയും ധാർമ്മികരോഷവുമാണ് എല്ലാവരും പങ്കുവച്ചത്. ഒട്ടേറെ കഷ്ടപ്പാടുകൾ സഹിച്ച്, വെല്ലുവിളികൾ നേരിട്ട് “ ദി ബംഗാൾ ഫയൽസ് ” നമുക്ക് നൽകിയ Entire team ന്, പ്രത്യേകിച്ച് വിവേക് അഗ്നിഹോത്രി ജിയ്ക്ക് ആത്മാർത്ഥമായ സ്നേഹാഭിവാദനങ്ങൾ!
സിനിമ ഉയർത്തുന്ന ചോദ്യങ്ങൾ:
മന:സാക്ഷിയുള്ള ആർക്കും കണ്ണ് നിറയാതെ ഈ ചിത്രം കണ്ടിരിക്കുവാനാകില്ല. പ്രേക്ഷകഹൃദയങ്ങളെ എന്നും പൊള്ളിക്കുന്ന ചില ചോദ്യങ്ങൾ ഉയർത്തിയാണ് ഈ സിനിമ അവസാനിക്കുന്നത്.
1. പൗരന്മാരെ ഹിന്ദു, മുസ്ലീം, ക്രിസ്ത്യാനി, സിഖ് എന്ന് വേർതിരിക്കാതെ “ഭാരതീയൻ” എന്ന നിലയിൽ പരിഗണിക്കുന്ന യഥാർത്ഥ മതേതരസുവർണകാലം എപ്പോഴുണ്ടാകും?
2. ഹിന്ദു-മുസ്ലീം പ്രശ്നം പരിഹരിക്കാനാണ് പാകിസ്ഥാൻ രൂപീകരിച്ചത്. എന്നാൽ വിഭജനം യാഥാർത്ഥ്യമായിട്ടും ഹിന്ദു – മുസ്ലീം പ്രശ്നം അവസാനിക്കാതിരുന്നതെന്തുകൊണ്ട്?
4. പിറന്ന ഭൂമിയിലേയ്ക്ക് കശ്മീർ പണ്ഡിറ്റുകൾക്ക് ഇനിയും തിരിച്ചു പോകാനാവാത്തത് എന്തുകൊണ്ട്? ലോകമെങ്ങുമുള്ള അഭയാർത്ഥികളുടെ ദുരവസ്ഥയെക്കുറിച്ച് ഉത്കണ്ഠപ്പെടുകയും പ്രതിഷേധപ്രകടനങ്ങൾ നടത്തുകയും ചെയ്യുന്ന സംഘടനകൾ ലക്ഷക്കണക്കിന് ഭാരതീയരുടെ കാര്യത്തിൽ മൗനം ഭജിക്കുന്നതിനെന്തായിരിക്കാം കാരണം?
5. മതത്തിൻ്റെ പേര് പറഞ്ഞ് പ്രത്യേക രാജ്യം നേടിയതിനു ശേഷവും, ചിലർക്ക് ഭൂരിപക്ഷത്തിനില്ലാത്ത വിശേഷ അവകാശങ്ങൾ എന്തിന് നൽകണം?
6. ഒരു വിഭാഗം 10% ആകുമ്പോൾ അതിരില്ലാത്ത ന്യൂനപക്ഷാവകാശങ്ങൾ, 20% ആയാൽ പ്രത്യേക പദവി!, 30 ശതമാനമെത്തിയാൽ പ്രത്യേക രാജ്യം! ഈ അവകാശവാദങ്ങൾ ന്യായമോ? ഇതെല്ലാം ഇനിയും രാജ്യം അനുവദിക്കണമോ?
7. ന്യൂനപക്ഷമായതുകൊണ്ട് ഒരാൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് ലഭിക്കുമോ? അവർക്ക് ആരെയും കൊല്ലാമോ? രാജ്യദ്രോഹപ്രവർത്തനങ്ങൾ സംഘടിപ്പിക്കാനുള്ള അവകാശമുണ്ടോ? “ചിലർ പ്രകോപിതരാകും, കലാപമുണ്ടാകും” എന്ന ഭീതിയിൽ എത്ര നാൾ ഇനിയും സഹിച്ച് നാം കഴിയണം?
8. 1946 ലെ അവസ്ഥയിലേയ്ക്ക്, വിഭജനത്തിന് മുമ്പും പിമ്പുമുള്ള സാഹചര്യങ്ങളിലേയ്ക്ക് ബംഗാൾ നടന്നടുക്കുന്നുവെന്ന് തിരിച്ചറിയുമ്പോൾ നാം എന്തു ചെയ്യണം?
9. സ്വാതന്ത്ര്യം, സമത്വം, ജനാധിപത്യം, മതേതരത്വം, ദേശീയബോധം അഖണ്ഡത എന്നിവയുടെ അർത്ഥം എന്താണ്?
10. Right to Truth (സത്യം,) Right to Justice (നീതി) Right to Live (സമാധാനത്തോടെ അന്തസായ ജീവിക്കാനുള്ള അവകാശം) നമ്മുടെ ജനതയ്ക്ക് എന്ന് ഉണ്ടാകും?
11. മൂല്യങ്ങൾക്കായി പൊരുതി മരിച്ച, അളവറ്റ ത്യാഗങ്ങൾ സഹിച്ച, ധീരന്മാരുടെ തലമുറ ഇത്ര ദുർബ്ബലമാകാനും, ചിലർ പ്രതികരണമില്ലാതെ നിശ്ശബ്ദരാകാനും എന്താണ് കാരണം?
12. അവസാനമായി, യഥാർത്ഥസത്യങ്ങൾ, ചരിത്രയാഥാർത്ഥ്യങ്ങൾ, സമകാലീനഭീഷണികൾ നമ്മുടെ ജനതയിൽ നിന്ന് മറച്ചു പിടിക്കുന്നവർ ആരാണ്?
ദി ബംഗാൾ ഫയൽസ് : പ്രമേയം - ഒരു ലഘുപരിചയം
ജാഗ്രത അനിവാര്യം!
ദർശനങ്ങൾ ശരിയായി മനസിലാക്കാത്തവർ, ചരിത്രത്തിൽ നിന്ന് പാഠം ഉൾക്കൊള്ളാത്തവർ, വർത്തമാനകാല ഭീഷണികൾ മനസിലാക്കാതെ തങ്ങൾക്കൊന്നും സംഭവിക്കില്ല എന്ന് കരുതുന്നവർ – ഇവരെയാണ് പ്രമാദം ബാധിച്ചവർ എന്ന് വിളിക്കുന്നത്. ആ ജനതയാണ് ദൗർഭാഗ്യങ്ങൾക്ക് ആദ്യം ഇരയാവുന്നത് എന്ന് ചരിത്രം ഓർമ്മിപ്പിക്കുന്നു.
പശ്ചിമ ബംഗാൾ, കേരളം കരുതിയിരിക്കുക !
റംസാൻ മാസം പതിനേഴാം ദിവസമാണ് ബദർ യുദ്ധം നടന്നത്. “കാഫിറുകൾക്കെതിരെ മുസ്ലീങ്ങൾ നടത്തിയ യുദ്ധം” എന്ന് വിശേഷിപ്പിച്ചു കൊണ്ട്, ആ ദിവസം തന്നെ 1946 ആഗസ്ത് 16 ന് “ഡയറക്ട് ആക്ഷൻ ഡേ” ആയി മുസ്ലീം ലീഗ് തെരഞ്ഞെടുത്തത് പ്രത്യേക ഉദ്ദേശത്തോട് കൂടിത്തന്നെ!
ഇതിന് കൃത്യം 25 വർഷങ്ങൾക്ക് മുമ്പ് മലബാറിൽ മാപ്പിളലഹള ആരംഭിച്ചതും 1921 ആഗസ്ത് 20 ന്, ഇതേ ദിവസമായിരുന്നു എന്ന യാഥാർത്ഥ്യം പലരും മറന്നു പോയിരുന്നു.
ഇസ്ലാം പ്രത്യയശാസ്ത്രം, ബദർ യുദ്ധചരിത്രം, ഗസ്വാ- ഇ- ഹിന്ദ് എന്ന ആഹ്വാനം, ഇസ്ലാമികചരിത്രം, മതമൗലികവാദികളുടെ പദ്ധതികൾ എന്നിവ മനസിലാക്കാതിരുന്ന മലബാറിലെ ഹിന്ദുക്കൾ അന്ന് ദുരിതമനുഭവിച്ചു.
1921ൽ നിന്ന് പാഠം പഠിക്കാതിരുന്ന, മാപ്പിള ലഹളകളുടെ ലക്ഷ്യം തിരിച്ചറിയാതിരുന്ന ബംഗാളും, ലാഹോറും, വടക്ക് പടിഞ്ഞാറൻ പ്രവിശ്യയിലുള്ളവരും യാതനകളും വിഭജനഭീകരതകളും ഏറ്റുവാങ്ങി.
വിഭജനത്തിന് മുമ്പും അതിന് ശേഷവും പാകിസ്ഥാൻ ബംഗ്ലാദേശ് ഭാഗങ്ങളിൽ നടന്നത് മനസാക്ഷിയെ മരവിപ്പിക്കുന്ന ഇത്തരം ക്രൂരതകളാണ്.
അമുസ്ലീങ്ങളെ പുറത്താക്കി കശ്മീർ പൂർണമായി പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെ അവർ ഇതേ തന്ത്രം തന്നെയാണ് സ്വീകരിച്ചത്. ഇപ്പോഴും ലക്ഷക്കണക്കിന് കാശ്മീരി പണ്ഡിറ്റുകൾക്ക് ജന്മനാട്ടിലെത്താനായിട്ടില്ല.
എന്തിന് ഈ സിനിമ കാണണം? പ്രചരിപ്പിക്കണം?
ചരിത്രയാഥാർത്ഥ്യങ്ങളെ കാവ്യാത്മകമായി അവതരിപ്പിക്കുന്ന ഫിലിം ആണിത്. നമ്മുടെ മുൻ തലമുറ അനുഭവിച്ച വിവരണാതീതമായ യാതനകളുടെയും എന്നാൽ ഒറ്റപ്പെട്ടതെങ്കിലും ധീരമായ ചെറുത്തുനിൽപ്പുകളുടെയും കഥ! ഉദാഹരണം ഗോപാൽ ചന്ദ്ര മുഖോപാധ്യായ എന്ന ഗോപാൽ പത്തയുടെ പോരാട്ടചരിത്രങ്ങളും ഇതിൽ ചിത്രീകരിച്ചിട്ടുണ്ട്. ബംഗാൾ പൂർണമായി കൈക്കലാക്കാനും കൽക്കത്ത പിടിച്ചെടുത്ത് തലസ്ഥാനമാക്കുവാനും ഈസ്റ്റ്-വെസ്റ്റ് പാകിസ്ഥാനുകളെ ബന്ധിപ്പിക്കുന്ന ഇടനാഴി സൃഷ്ടിക്കാനുമുള്ള ഗൂഢപദ്ധതിയായിരുന്നു അന്ന് ജിന്ന ആവിഷ്കരിച്ചത്. അത് തകർത്തത് ഗോപാൽ പത്തയെപ്പോലുള്ളവരുടെ സുധീരവും ശക്തവുമായ പ്രതിരോധങ്ങളാണ്.
ഈ ചരിത്ര സംഭവങ്ങളിൽ നിന്ന് പാഠം പഠിച്ച് സമകാലിക പ്രതിസന്ധികളെ നേരിടുവാൻ ഈ സിനിമ സഹായിക്കും. പ്രീണനരാഷ്ട്രീയത്തിൻ്റെ അപകടവും, സമാധാനത്തിനും സുരക്ഷയ്ക്കും വേണ്ടി സംഘടിക്കേണ്ടതിൻ്റെ ആവശ്യകതയും ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നു. വിഭജനചരിത്രം ആവർത്തിക്കാതിരിക്കാൻ ദേശസ്നേഹികളുടെ നിതാന്തജാഗ്രത ആവശ്യമാണ്!! ഈ സിനിമ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടത് നാം ഓരോരുത്തരുടെയും ധാർമ്മികകർത്തവ്യമാണ്.
സമകാലിക ദുരവസ്ഥ
ഏറെ സാങ്കേതിക സംവിധാനങ്ങളോടെ വിദഗ്ധമായി സംവിധാനം ചെയ്ത, രാജ്യരക്ഷയ്ക്കുതകുന്ന വിധം കാലികപ്രധാനമായ ഇത്തരം സിനിമകൾ ഒരു ചർച്ച പോലും ആകാതെ കടന്നു പോകുന്നത് അത്ഭുതപ്പെടുത്തുന്നു. ഇത് നിർഭാഗ്യകരമാണ്.
കലകളിലൂടെയുള്ള ആശയ പ്രചരണത്തിൽ നാം ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. “ദി കാശ്മീർ ഫയൽസ് ”, “ദി കേരളാ സ്‌റ്റോറി ”, “ ഛാവ ” എന്നിവയുടെ കാര്യത്തിൽ കേരളം ശരിയായ മാതൃക കാട്ടി. എന്നാൽ കേരള സാഹചര്യത്തിൽ ഏറെ പ്രസക്തമായ മാപ്പിള കലാപം ചിത്രീകരിച്ച “പുഴ മുതൽ പുഴ വരെ ”, ഹൈദരാബാദ് കൂട്ടക്കൊലയെ തുറന്നു കാട്ടിയ “റസാക്കർ -ദി സൈലൻ്റ് ജെനോസൈഡ് ഓഫ് ഹൈദരാബാദ് ”, മാവോയിസ്റ്റ് ഭീഷണിയെ പ്രതിപാദിക്കുന്ന ബസ്തർ – “ദി നക്സൽസ്റ്റോറി ”, ഇപ്പോഴും നിരവധി ദുരാരോപണങ്ങൾക്ക് വിധേയനാക്കപ്പെടുന്ന വിനായക ദാമോദര സാവർക്കർ ജി ആരായിരുന്നു എന്ന് വിശദമാക്കുന്ന “സ്വതന്ത്ര് വീർ സവർക്കർ ”, കാശ്മീരിലെ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടുന്ന “ആർട്ടിക്കിൾ 370 ” എന്നിവ പ്രചരിപ്പിക്കാൻ നമ്മുടെ സമൂഹം അത്ര തയ്യാറായോ എന്ന് ആത്മപരിശോധന നടത്തേണ്ടിയിരിക്കുന്നു.
പ്രസ്ഥാനങ്ങളോടുള്ള അഭ്യർത്ഥന:
രണ്ട് ദിവസം കൊണ്ട് സംഘടിപ്പിച്ച ഒരു സംരംഭമാണ് ഈ സൗജന്യപ്രദർശനം. എങ്കിലും പ്രതികരണം അത്ഭുതപ്പെടുത്തുന്നതായിരുന്നു. പക്ഷേ പല പ്രമുഖർക്കായി സീറ്റുകൾ ബുക്ക് ചെയ്തതിനാൽ ചിലരെ പങ്കെടുപ്പിക്കാൻ കഴിയാതെ രജിസ്ട്രേഷൻ ക്ലോസ് ചെയ്യേണ്ടി വന്നു.
മുൻകൈ എടുക്കാൻ ആരെങ്കിലും തുനിഞ്ഞിറങ്ങിയാൽ എന്തും നടക്കും എന്നതിന് ഉദാഹരണമാണ് ഈ പരിപാടി. ധീരമായി ചിലർ രംഗത്തു വന്നാൽ സമൂഹമനസാക്ഷി അനുകൂലമായി പ്രതികരിക്കും. അതിക്രൂരവിവേചനം നേരിടുന്ന, ചോദിക്കാനാരുമില്ലാത്ത ജനതയാവുമ്പോൾ പ്രത്യേകിച്ചും !
1. തിരുവനന്തപുരത്തുള്ളവർ നിങ്ങളുടെ പരിചയക്കാരെയും ബന്ധുക്കൾ, സുഹൃത്തുക്കൾ എന്നിവരെയും PVR ഷോ നടക്കുന്ന വിവരം അറിയിക്കുക. സിനിമയിൽ പരമാവധി പങ്കെടുപ്പിക്കുക.
രാജ്യനന്മയ്ക്കായുള്ള ഏത് പ്രവർത്തനങ്ങളിലും മുൻകൈയെടുക്കുവാൻ, ആർഷവിദ്യാസമാജം ഉണ്ടാകുമെന്നറിയിക്കുന്നു.
ഭാരതീയ പ്രശ്നപരിഹാരപദ്ധതി
പ്രശ്നങ്ങൾ തിരിച്ചറിയുന്നതിനൊപ്പം പരിഹാരവും വേണമെന്ന് സനാതനധർമ്മം അനുശാസിക്കുന്നു. ഭാരതീയ പ്രശ്നപരിഹാരപദ്ധതിക്ക് നാല് ഘടകങ്ങളുണ്ട്.
നാം സ്വയം ചോദിക്കേണ്ട ചില ചോദ്യങ്ങളും കണ്ടെത്തേണ്ട ഉത്തരങ്ങളും
"The Bengal Files" ചിത്രത്തിന് ആചാര്യശ്രീ മനോജ് ജി എഴുതിയ നിരൂപണത്തെ അടിസ്ഥാനമാക്കിയ ഡോക്യുമെന്‍ററി
ആർഷവിദ്യാസമാജത്തിൻ്റെ സുദർശനം ഗ്ലോബൽ സർവീസ് മിഷൻ!
വിശ്വശാന്തിക്കും നന്മയ്ക്കും എതിരായ എല്ലാ ആശയങ്ങൾക്കും ബ്രെയിൻവാഷിംഗ് തന്ത്രങ്ങൾക്കുമെതിരെയുമുള്ള പോരാട്ടമാണ് ആർഷവിദ്യാസമാജത്തിൻ്റെ “സുദർശനം വിശ്വസേവാപദ്ധതി” അഥവാ “സുദർശനം ഗ്ലോബൽ സർവ്വീസ് മിഷൻ” (SGSM) എന്ന Project.