ആർഷവിദ്യാ സമാജത്തിന് 26 വയസ്സ് പൂർത്തിയാകുന്നു
AVS
ഇന്ന് (ജൂലൈ 8): ആർഷവിദ്യാസമാജത്തിന് 26 വയസ്സ് പൂർത്തിയാകുന്നു...!
ശ്രീപരമേശ്വരന്റേയും മഹാഗുരുപരമ്പരയുടേയും അനുഗ്രഹാശീർവ്വാദങ്ങളോടെ 1999 ജൂലൈ 8-ന് ആചാര്യശ്രീ കെ.ആർ മനോജ് ജി രൂപീകരിച്ച ആദ്ധ്യാത്മിക -സാംസ്കാരിക-വിദ്യാഭ്യാസ-സേവനപ്രസ്ഥാനം…!
അനുഷ്ഠാനം, ഗവേഷണം, സംഘാടനം, ജനജാഗരണം, ജനസംഗ്രഹം, ജനപ്രശിക്ഷണം, ജനനിയോഗം, ജനസേവനം, ജനശാക്തീകരണം, ജനസംരക്ഷണം എന്നീ ദശതലകർമ്മപദ്ധതിയിലൂടെ സമസ്ത മാനവരിലും സനാതനധർമ്മം, സംസ്കൃതി, വിജ്ഞാനങ്ങൾ, മാനവികത, ഉന്നതമൂല്യങ്ങൾ, സഹവർത്തിത്വം, സഹിഷ്ണുത, സഹോദര്യം, സമാധാനം, സുഖ- സന്തോഷങ്ങൾ, സംതൃപ്ത ജീവിതം, ഈശ്വരീയ പരമാനന്ദം എന്നിവ എത്തിച്ച് ഈ മണ്ണിനെ വിണ്ണാക്കാനും മാനവനെ മാധവനാക്കാനും കലിയുഗത്തെ സത്യയുഗമാക്കാനും വിശ്വത്തെ മുഴുവൻ ഒരു കുടുംബമാക്കാനും (“യത്ര വിശ്വം ഭവത്യേക നീഡം”) പ്രയത്നിക്കുന്ന ആത്മീയ സംഘമാണ് ആർഷവിദ്യാസമാജം.
അജ്ഞത, തെറ്റിദ്ധാരണകൾ, പ്രലോഭനങ്ങൾ, ചൂഷണങ്ങൾ, ചതി, ദുഃസ്വാധീനങ്ങൾ,ആറ് തരം ബ്രയിൻവാഷിംഗുകൾ എന്നിവയാൽ മാനവവിരുദ്ധാശയങ്ങളിലേയ്ക്ക് നടന്നു നീങ്ങിയ 8000-ൽ അധികം യുവതീയുവാക്കളെ ആശയസംവാദത്തിലൂടെ സനാതനധർമ്മത്തിലേയ്ക്ക് തിരികെയെത്തിച്ച ധർമ്മസംരക്ഷണ സ്ഥാപനം! അങ്ങനെ വന്നവരിൽ 25 പേർ ഇന്ന് ആർഷവിദ്യാസമാജത്തിന്റെ (AVS-ന്റെ) പൂർണ്ണസമയപ്രവർത്തകരാണ് !! അതോടൊപ്പം തെറ്റായ ആശയങ്ങളും ജീവിതരീതികളും പിന്തുടർന്നിരുന്ന പതിനായിരങ്ങളെ സത്യസനാതനധർമ്മപാതയിലേയ്ക്ക് കൊണ്ടുവരുവാനും ഇതിനോടകം കഴിഞ്ഞു !!!
ജീവന്റെ അവസാനശ്വാസംവരെയും, ഈ സത്കർമ്മവീഥിയിൽ ധീരതയോടെ മുന്നേറും എന്ന ദൃഢപ്രതിജ്ഞയോടെ, ദേശീയജനതയ്ക്കായി ആരോഗ്യ-വിദ്യാഭ്യാസ സേവനങ്ങളും സമ്പൂർണ്ണശാക്തീകരണവും സംരക്ഷണയത്നങ്ങളുമായി ടീം AVS – തളരാതെ, തകരാതെ, പതറാതെ, ഒറ്റമനസ്സായി, ഒറ്റക്കെട്ടായി മുന്നോട്ട്..!!
പൂർണ്ണ സ്വാസ്ഥ്യം നേടാനും സമഗ്രവ്യക്തിത്വവികസനത്തിനും സമ്പൂർണ്ണ ജീവിത വിജയപ്രാപ്തിക്കും ശ്രേഷ്ഠസമാജനിർമ്മാണത്തിനും വൈയക്തിക- സാമാജിക പ്രശ്നങ്ങളുടെ സമൂലപരിഹാരത്തിനുമായി കൃത്യമായ ആസൂത്രണത്തോടെ പരിശ്രമിക്കുന്ന ആർഷവിദ്യാസമാജം നിരവധി സംഘടന – സ്ഥാപന – സംരഭക പദ്ധതികൾ ആവിഷ്കരിച്ചിട്ടുണ്ട്.
ചില പ്രധാന ദീർഘകാല പദ്ധതികൾ
പ്രശിക്ഷണ പദ്ധതികൾ
ആദ്ധ്യാത്മക ശാസ്ത്രം, ശിവശക്തി യോഗവിദ്യ, ഭാരതീയ സംസ്കൃതി , വിദ്യാർത്ഥി നൈപുണ്യ വർഗ്, സുദർശനം, മൃത്യുഞ്ജയം, വ്യായാമകീവിജ്ഞാൻ, സംഘടനാശാസ്ത്രം etc കോഴ്സുകൾ
വിജ്ഞാനഭാരതി വിദ്യാജ്യോതി സ്കോളർഷിപ്പ് പദ്ധതി
സുദർശനം മിഷൻ
ആറ് തരം ബ്രെയിൻ വാഷിംഗ് തന്ത്രങ്ങളിൽ പെട്ടു പ്രമാദ ബാധിതരായിപ്പോയവരെ മോചിപ്പിച്ച് സത്യ സനാതനധർമ്മ മാർഗ്ഗത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന അതുല്യമായ പദ്ധതിയാണ് സുദർശനം മിഷൻ.
മൃത്യുഞ്ജയം
സമഗ്ര പ്രശ്ന പരിഹാര തന്ത്രം