Member   Donate   Books   0

ജൂൺ 21: അന്താരാഷ്ട്ര യോഗദിനം

AVS

🧘‍♀️ ജൂൺ 21: അന്താരാഷ്ട്ര യോഗദിനം 🪔

yoga-acharyas

ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയുടെ സർവ്വമംഗളൾക്കുമായി നൽകിയ, ഷോഡശ തത്വങ്ങളോടു കൂടിയ (16 Principles) ഉജ്ജ്വല ശാസ്ത്രമാണ് യോഗവിദ്യ ! പൂർണ്ണാരോഗ്യം (ശാന്തി, സമാധാനം സ്വസ്തി), കൈവരിക്കാനും സമഗ്ര വ്യക്തിത്വ വികസനം നേടാനും സമ്പൂർണ്ണ ജീവിതവിജയം, സർവ്വ പ്രശ്നങ്ങളുടെ പരിഹാരം എന്നിവ കരസ്തമാക്കാനും അതുവഴി ശ്രേഷ്ഠ സമാജത്തെ വാർത്തെടുക്കാനും യഥാർത്ഥ യോഗയിലൂടെ കഴിയുന്നു !! യോഗയുടെ ഏറ്റവും അതുല്യമായ വരപ്രസാദം ത്വരിതഗതിയിലുള്ള അദ്ധ്യാത്മിക പുരോഗതിയാണ്. അനന്തകോടി പ്രഭയോടെ നമ്മുടെയുള്ളിൽ വിളങ്ങുന്ന ഈശ്വരചൈതന്യത്തെ അഥവാ നമ്മുടെ യഥാർത്ഥ സത്തയെ ദർശിക്കാൻ യോഗാനുഷ്ഠാനം സാധകനെ പ്രാപ്തനാക്കുന്നു.

യോഗയുടെ ശക്തിയും സിദ്ധിയും അമൂല്യമാണെന്നിരിക്കെ, നമ്മുടെ സമൂഹത്തിൽ യഥാർത്ഥ യോഗയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്! ഇന്ന് പലയിടത്തും കാണുന്നത് വികലമാക്കപ്പെട്ട, മൂല്യശോഷണം വന്ന, അടിസ്ഥാനം വെളിപ്പെടുത്താൻ മടിക്കുന്ന യോഗയാണ് ! ചിലത് സർക്കസ് – കസർത്ത് പരിശീലനമായി ഒതുക്കപ്പെട്ടു! കൂടാതെ, ആർഷഗുരുപരമ്പരകളിലൂടെ പ്രചരിക്കപ്പെട്ടു വന്ന ദിവ്യയോഗശാസ്ത്രത്തെ പലരും അവരുടേതായ രീതിയിൽ പങ്കിട്ടെടുത്തും കഴിഞ്ഞു ! അതുകൊണ്ടു തന്നെയാണ് സമസ്ത പ്രശ്നങ്ങളുടെയും സമൂലപരിഹാരശാസ്ത്രമായ യഥാർത്ഥ യോഗയെ ആരും തിരിച്ചറിയാതെ പോയതും!!

yoga-day-at-avs-2

ശ്രീപരമേശ്വരൻ ആദിനാഥ രൂപത്തിൽ, ആദിയോഗിയായി വന്ന് ആദിമമനുഷ്യ കുലത്തിന് പകർന്ന് നൽകിയ യോഗവിദ്യ, സനാതനധർമ്മത്തിന്റെ അനുഷ്ഠാനമാർഗ്ഗമാണ് എന്ന് പറയാൻ ചില യോഗസമ്പ്രദായങ്ങൾക്ക് മടിയാണ്. യോഗ സാർവ്വജനീനവും മതാതീതവും മാനവപൈതൃകവുമാണെങ്കിലും അത് ഈശ്വരദത്തമായ സനാതനധർമ്മശാസ്ത്രമാണ് എന്ന് ആരും മറന്ന് പോകരുത്..!

യോഗയുടെ ഗുണവിശേഷണങ്ങളും കൃത്യമായി അനുഷ്ഠിക്കുന്നതുവഴി ഉണ്ടാകുന്ന ഫലങ്ങളും അനന്തമാണ്, വിവരണാതീതവുമാണ്!
“സ്വല്പമപ്യസ്യ ധർമ്മസ്യ ത്രായതേ മഹതോ ഭയാത്” എന്ന് ഗീതയിൽ ശ്രീകൃഷ്ണൻ പറയുന്നു.
ഈ ധർമ്മത്തിൻ്റെ അല്പമാത്രമായ അനുഷ്ഠാനം പോലും വലിയ ഭയത്തിൽ നിന്നും ദുഃഖത്തിൽ നിന്നും നമ്മളെ രക്ഷിയ്ക്കുന്നു എന്നു സാരം.
സനാതനധർമ്മത്തിൻ്റെ പ്രായോഗിക മാർഗമാണ് യോഗവിദ്യ.
“മൃത്യോർ മാ അമൃതംഗമയ” : മൃത്യുവിൽ നിന്ന് അമൃതത്വത്തിലേയ്ക്ക് യോഗ നമ്മെ നയിയ്ക്കുന്നു !
മാനവനെ അതിമാനവനാക്കാനും, മണ്ണിനെ വിണ്ണാക്കാനും കലിയുഗത്തെ സത്യയുഗമാക്കാനും എങ്ങും ശാന്തിയും സമാധാനവും സന്തോഷവും നിറച്ച് ഭൂമിയെ ഈശ്വരീയ ലോകമാക്കുവാനും യോഗ നമ്മെ സഹായിക്കുന്നു !!!
യോഗയുടെയും സനാതന ധർമ്മത്തിൻ്റെയും പ്രഭവസ്ഥാനമാണ് ഭാരതം ! “ലോകാ: സമസ്താ: സുഖിനോ ഭവന്തു” എന്ന പ്രാർത്ഥനയിലൂടെ എല്ലാ ലോകങ്ങളിലേയും സർവ്വ ചരാചരങ്ങൾക്കും ശാന്തിയും നന്മയുമുണ്ടാവട്ടെ എന്നു പ്രാർത്ഥിക്കുന്ന ഒരേയൊരു ജനത! വിശ്വമാനവഐക്യം ഊട്ടിയുറപ്പിക്കാൻ പ്രതിബദ്ധരായ സമൂഹം !
യോഗയുടെ കൃത്യമായ അനുഷ്ഠാന – പ്രചാരണ – സംരക്ഷണങ്ങളിലൂടെ “കൃണ്വന്തോ വിശ്വമാര്യം”
(ഈ വിശ്വത്തെ മുഴുവൻ ശ്രേഷ്ഠമാക്കുക ) എന്ന ഋഷിമാരുടെ ആഹ്വാനത്തെ ഉൾക്കൊണ്ടുകൊണ്ട് ഈ അന്താരാഷ്ട്ര യോഗദിനത്തിൽ ഭാരതത്തിൻ്റെ ആദ്ധ്യാത്മിക ചൈതന്യസ്രോതസായ യോഗയെ നമ്മുടെ നിത്യജീവിതത്തിലും പകർത്താം.
ഋഷിവര്യന്മാരാൽ പ്രചരിപ്പിക്കപ്പെട്ടുവന്ന യഥാർത്ഥ യോഗയെ എല്ലായിടവും എത്തിയ്ക്കാനായി പ്രയത്നിക്കാം
നല്ലൊരു നാളേയ്ക്കായി, വരുംതലമുറകൾക്കായി, വിശ്വശാന്തിയ്ക്കായി…..!

“സർവ്വേഷാം സ്വസ്തിർ ഭവതു
സർവ്വേഷാം ശാന്തിർ ഭവതു
സർവ്വേഷാം പൂർണ്ണം ഭവതു
സർവ്വേഷാം മംഗളം ഭവതു”

എല്ലാവർക്കും സ്വസ്തിയും (ക്ഷേമം, സുസ്ഥിതി, ആരോഗ്യം) ശാന്തിയും പൂർണ്ണതയും മംഗളവും ഭവിക്കട്ടെ!!
 
സ്നേഹാദരങ്ങളോടെ,
ആർഷവിദ്യാസമാജം

Related Keywords