മലപ്പുറത്തെ മാര്‍ക്‌സിസ്റ്റ് കുടുംബത്തില്‍ നിന്ന് മതം മാറി നസ്രിന്‍ എന്ന പേര്‍ സ്വീകരിച്ച മുസ്ലീമായി മാറിയ ചിത്ര ജി. കൃഷ്ണന്റെ അനുഭവ സാക്ഷ്യമാണ് ഈ കൃതി. തെറ്റ് ബോധ്യപ്പെട്ട് തിരികെ ഹിന്ദുധര്‍മ്മത്തില്‍ എത്തുകയും പിന്നീട് സനാതനധര്‍മ്മ പ്രചാരികയാകുകയും ചെയ്ത ചിത്ര ജി കൃഷ്ണന്‍ കമ്മ്യുണിസ്റ്റ് പശ്ചാത്തലമുള്ളവരെപ്പോലും വലയില്‍ ആക്കുന്ന ജിഹാദി തന്ത്രങ്ങളെക്കുറിച്ച് ഈ ഗ്രന്ഥത്തില്‍ വിവരിക്കുന്നു. തെറ്റിദ്ധരിപ്പിച്ചും പ്രലോഭിപ്പിച്ചും നടക്കുന്ന ഇസ്ലാമിക മതപരിവര്‍ത്തനത്തിനെതിരെയുള്ള ശക്തമായ പ്രചരണായുധമായിരിക്കും ഈ പുസ്തകം.