Skip to content

സനാതന ധർമ്മ പ്രചാരണത്തിനായി ആർഷ വിദ്യാ സമാജത്തോടൊപ്പം ആതിര. എസ്

പശ്ചാത്തലം-ഇരുപത്തിരണ്ട് പേജുള്ള കത്ത് മാതാപിതാക്കൾക്ക് എഴുതിവച്ചതിന് ശേഷമാണ് കാസർകോട് ഉദുമ സ്വദേശിനി ആതിര 2017 ജൂലൈ 10 ന് വീട് വിട്ടിറങ്ങിയത്. ഇസ്ലാം മതം സ്വീകരിച്ച് ആയിഷ യായി മാറിയ ഈ പെൺകുട്ടി മാധ്യമങ്ങൾക്ക് മുമ്പിൽ തന്റെ നിലപാടുകൾ വിശദീകരിച്ചത് ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. ഹോസ്ദുർഗ് കോടതിയിലും,ഹൈക്കോടതിയിലും ഹാജരാക്കപ്പെട്ട ആതിര ഇസ്ലാംമതമനുസരിച്ച് ജീവിക്കുവാനുള്ള തന്റെ ആഗ്രഹം വ്യക്തമാക്കി.പിന്നീട് ആർഷവിദ്യാസമാജവുമായി ബന്ധപ്പെട്ടപ്പോഴാണ് തന്റെ തെറ്റുകള്‍ ഓരോന്നായി അവൾ മനസ്സിലാക്കിയത്.സനാതനധർമ്മ മഹത്വം ബോധ്യപ്പെട്ട ആതിര, പിറന്നാൾ ദിനമായ 2017 സെപ്‌റ്‌റംബർ 21 ന് മാതാപിതാക്കൾക്കൊപ്പമിരുന്ന് തന്റെ സനാതനധർമ്മത്തിലേക്കുള്ള മടക്കം പത്ര സമ്മേളനത്തിലുടെ പ്രഖ്യാപിച്ചു.

യെമനിലേയ്ക്ക് പോകാനിരുന്ന ചെർപ്പുളശേരി സ്വദേശിനി ആതിര,ഡോ.വൈശാലി,സുകേഷ്,സ്വാതി,നീതു,ഡോ.നിഥിൻ എന്നിങ്ങനെ മൂവായിരത്തിലേറെ പേരെ സ്വധർമ്മത്തിലേയ്ക്ക് മടക്കിക്കൊണ്ടുവന്ന ആർഷവിദ്യാസമാജം നിലനിൽക്കുന്നത് തങ്ങളുടെ ഗൂഢലക്ഷ്യങ്ങൾക്ക് എതിരാവുമെന്ന് തിരിച്ചറിഞ്ഞ ജിഹാദികൾ ഈ പ്രസ്ഥാനത്തെ എങ്ങനെയും തകർക്കണമെന്നു തീരുമാനിച്ചത് ആതിരയുടെ പത്രസമ്മേളനത്തോടെയാണ്. സെപ്തംബർ 23 മുതൽ അവർ അതിനുവേണ്ടി കഠിനശ്രമം നടത്തുന്നു.ജിഹാദികൾക്കൊപ്പം മീഡിയവൺ ഉൾപ്പെടെയുള്ള ചാനലുകളും രംഗത്തെത്തി.കള്ളക്കേസുകളുടേയും ദുഷ്പ്രചരണങ്ങളുടെയും മാധ്യമവിചാരണയുടെയും നാളുകൾ!!.ആതിരയെ നിർബന്ധിച്ചും മർദ്ദിച്ചുമാണ് ഹിന്ദുധർമ്മത്തിലേക്ക് മടക്കിയെടുത്തത് എന്നുവരെയായി പ്രചാരണങ്ങൾ.ആതിരയുടെയും അച്ഛന്റേയും വിശദീകരണങ്ങളോ എ,എൻ.ഐ,എൻ.ഡി.ടി.വി,ന്യൂസ് എക്‌സ്,ഇൻഡ്യാ ടുഡേ,ടൈംസ് നൗ,മംഗളം,ന്യൂസ് 18,മറുനാടൻ മലയാളി എന്നീ മാധ്യമങ്ങളിൽ വന്ന ആ പെൺകുട്ടിയുടെ ഇന്റർവ്യൂവോ,ജനം ടിവി യിൽ നടന്ന ചാനൽ ചർച്ചയോ,ആർഷവിദ്യാസമാജത്തിന്റെ തിരുവനന്തപുരത്തെ പ്രവർത്തനം ഉദ്ഘാടനം ചെയ്തതിന് ശേഷമുള്ള ആതിരയുടെ പ്രസംഗമോ ഇവർ കേട്ടില്ലെന്ന് നടിച്ചു.’ആതിരയ്ക്ക് മറുപടി ‘എന്ന തലക്കെട്ടോടെ അമ്പതിലേറെ ഇസ്ലാംമതപുരോഹിതർ-എം.എം.അക്ബർ മുതൽ ഒ.അബ്ദുള്ളവരെ-ആതിരയെയും ആർഷവിദ്യാസമാജത്തേയും നിശിതമായി വിമർശിച്ചു.ഈ കടുത്ത പ്രതിസന്ധികളെല്ലാം ആതിരയുടെ മനോവീര്യം വർദ്ധിപ്പിച്ചതേ ഉള്ളൂ ഒടുവിൽ ആർഷവിദ്യാസമാജത്തോടൊപ്പം പ്രവർത്തിച്ച് സനാതനധർമ്മ പ്രചാരിക ആകാനുള്ള തന്റെ തീരുമാനം രാമായണമാസാരംഭമായ ഇന്ന് (കർക്കിടകം ഒന്നിന് )ആതിര പ്രഖ്യാപിച്ചത് അഭിമാനത്തോടെ വരവേൽക്കുന്നു.ആതിരയ്ക്ക് സുസ്വാഗതം. -ആർഷവിദ്യാസമാജം


Leave a Reply

Your email address will not be published. Required fields are marked *