Member   Donate   Books   0

“മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” പുസ്തകപ്രകാശനം

AVS

“മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” പുസ്തകപ്രകാശനം

ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” യുടെ പ്രകാശനം ഇന്ന് (16/12/2024) വൈകീട്ട് അഞ്ച് മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്നു. സന്തോഷ് ബോബൻ ജി, വി.ആർ മധുസൂദനൻ ജി എന്നിവരാണ് ഈ ഗ്രന്ഥം രചിച്ചത്.

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ ജി നിർവഹിച്ചു. അദ്ദേഹം, അഡ്വ. സീമ ജി ഹരിയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മവും ചെയ്തു. ഭാസ്കർറാവു സ്മാരകസമിതി ജനറൽ സെക്രട്ടറി കെ.ജി. വേണുഗോപാൽ ജി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകയും, എഴുത്തുകാരിയുമായ അഡ്വ. സീമ ജി ആശംസകൾ അറിയിച്ചു.

ഗ്രന്ഥകാരന്മാരായ സന്തോഷ് ബോബൻ ജി, വി. ആർ. മധുസൂദനൻ ജി എന്നിവർ മറുപടി പ്രസംഗം നടത്തി. ടി.എം. സുജിത്ത് ജി സ്വാഗതവും, ഒ. ശ്രുതി ജി കൃതജ്ഞതയും ആശംസിച്ചു. കുമാരി ശ്രീദേവി ശങ്കറിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൻ്റെ ആങ്കറിംഗ് ഡോ. അനഘ ജയഗോപാലൻ നിർവ്വഹിച്ചു. തുടർന്ന് വിവിധകലാപരിപാടികൾ നടന്നു.


You may also like

Page 1 of 2

Related Keywords