Skip to content

Launched 3 Translated Books by Aarsha Vidya Samajam

  • by

The launch of three books published by Bouddhikam Books & Publications (Ondu Paravarthaneya Kathe (Kannada), Punarjani (Kannada), I Athira…(English)) was held on 20/12/2024 at Basavanagudi Dr. Ashwath Kalabhavan Hall presided by Acharyashri K.R. Manoj Ji.

Rajyotsava Puraskar winner and renowned writer Shri Manjunath Ajjampura Ji was the chief guest of the function.

ബൗദ്ധികം ബുക്ക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച മൂന്ന് പുസ്തകങ്ങളുടെ പ്രകാശനം (Ondu Paravarthaneya Kathe (Kannada), Punarjani (Kannada), I Athira…(English)) ആചാര്യശ്രീ കെ.ആർ മനോജ് ജിയുടെ അദ്ധ്യക്ഷതയിൽ ബസവനഗുഡി ഡോ. അശ്വത് കലാഭവൻ ഹാളിൽ 20/12/2024-ന് നടന്നു.

രാജ്യോത്സവപുരസ്കാരജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ മഞ്ജുനാഥ അജ്‌ജംപുര ജി ചടങ്ങിൻ്റെ മുഖ്യാതിഥിയായിരുന്നു.

Story of Reversion - Kannada
I Athira
Punarjani Kannada
ക്യാൻസറിനേക്കാൾ ഭീകരമായ ആറു തരം ബ്രെയിൻ വാഷിംഗുകൾക്ക് ഫലപ്രദമായ വാക്സിൻ കണ്ടെത്തിയ പ്രസ്ഥാനമാണ് ആർഷവിദ്യാസമാജമെന്ന് ആചാര്യശ്രീ കെ.ആർ മനോജ് ജി.
 
അർബുദം എന്ന മാരകരോഗത്തിന് റഷ്യൻ ശാസ്ത്രജ്ഞർ മരുന്ന് കണ്ടുപിടിച്ച വാർത്തയെ നാമെല്ലാം ഏറെ പ്രതീക്ഷയോടും സന്തോഷത്തോടെയുമാണ് സ്വീകരിച്ചത്. അതുപോലെ തന്നെയാണ് വ്യക്തിക്കും സമാജത്തിനും ഒരുപോലെ ദുരിതം വിതയ്ക്കുന്ന മസ്തിഷ്ക പ്രക്ഷാളനങ്ങൾക്കെതിരായ ദിവ്യൗഷധത്തെയും പരിഗണിക്കേണ്ടതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ബാംഗ്ളൂരിൽ നടന്ന പുസ്‌തകപ്രകാശനച്ചടങ്ങിൽ അധ്യക്ഷഭാഷണം നിർവ്വഹിക്കുകയായിരുന്നു ആർഷവിദ്യാസമാജം സ്ഥാപകനം ഡയറക്ടറുമായ ആചാര്യൻ.
 
“ക്യാൻസർ ഒരു സാംക്രമികരോഗമല്ല. എന്നാൽ സമൂഹത്തിലേക്ക് പകരുന്ന സാംക്രമികരോഗവും തലമുറകളിലേക്ക് പടരുന്ന ജനിതകരോഗവുമാണ് ചില റാഡിക്കലൈസേഷനുകൾ. ഉത്ഭവിച്ച കാലഘട്ടം മുതൽ ഈ സമയം വരെയും മാനവരാശിയെ പലവിധത്തിൽ തകർത്തു കൊണ്ടിരിക്കുന്ന ആറു തരം രാക്ഷസീയ ശക്തികളാണ് ഈ ബ്രെയിൻ വാഷിംഗുകൾ സംഘടിപ്പിക്കുന്നത്.
 
ഇവർ ശാന്തി, സമാധാനം ,നന്മ, പുരോഗതി, നാഗരികത, സംസ്കൃതി, വിജ്ഞാനങ്ങൾ, എന്നിവയുടെ പ്രഖ്യാപിത ശത്രുക്കളാണ്. വ്യക്തിക്കും കുടുംബം, സമൂഹം രാഷ്ട്രം, ലോകത്തിനും സമാജത്തിനും ഒരു പോലെ വിരുദ്ധമായ ആശയങ്ങളാണിവർ വളരെ ഫലപ്രദമായ ഇൻഡോക്ട്രിനേഷൻ സ്ട്രാറ്റജികളിലൂടെ പ്രചരിപ്പിക്കുന്നത്.
 
നമ്മുടെ സഹോദരീ സഹോദരങ്ങൾ, ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, മറ്റ് ബന്ധുക്കൾ, സ്നേഹിതന്മാർ ഒരു പക്ഷേ ചിലപ്പോൾ നമ്മെത്തന്നെ പിടികൂടും വിധമാണ് ഇവരുടെ ദുഷ്പ്രചരണങ്ങൾ. ഇവയിൽ നിന്ന് ലോകത്തെ രക്ഷിക്കാൻ വ്യക്തമായ സിലബസും കൃത്യമായ പ്രവർത്തന പദ്ധതിയും സുദർശനം മിഷൻ എന്ന രീതിയിൽ AVS തയ്യാറാക്കിയിട്ടുണ്ട്. ഈ ദിവ്യൗഷധം ലോകമെങ്ങും എത്തിക്കാൻ കൂറും ആത്മാർത്ഥതയുമുള്ള ധർമ്മപ്രചാരകരെ ആവശ്യമുണ്ട് “
അദ്ദേഹം ആഹ്വാനം ചെയ്തു.
 
ശ്രീപരമേശ്വരൻ മാനവകുലത്തിന് സനാതനധർമ്മം പ്രദാനം ചെയ്തപ്പോൾ തന്നെ നൽകിയ ലക്ഷ്യമാണ് ‘കൃണ്വന്തോ വിശ്വമാര്യം’- അതായത്, മാനവനെയും സമാജത്തെയും ശ്രേഷ്ഠമാക്കുക. അതിനായുള്ള മാർഗമായി സർവേശ്വരൻ ചൂണ്ടിക്കാണിച്ചത് സനാതനധർമ്മശാസ്ത്രവും അതിനോടുള്ള പഞ്ചമഹാകർത്തവ്യങ്ങളായ അധ്യയനം, അനുഷ്ഠാനം, പ്രചാരണം, അധ്യാപനം സംരക്ഷണം എന്നിവയുടെ നിർവഹണവുമാണ്. ലക്ഷ്യപൂർത്തിയ്ക്കായുള്ള ഈ മാർഗത്തെ ഇന്നത്തെ കാലത്തിന് അനുയോജ്യമായ രീതിയിൽ ദശതലകർമ്മപദ്ധതിയായി ആവിഷ്കരിച്ചത് ആർഷവിദ്യാസമാജമാണ്.
ദശതലപദ്ധതിയിലൂടെ 2030-നകം സനാതനധർമ്മം എല്ലാ ലോകരാജ്യങ്ങളിൽ എത്തിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
 
ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച Ondu Paravarthaneya Kathe by Sruthi (Kannada), Punarjani by Santhi Krishna (Kannada), I Athira.. by Athira (English) എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യപ്പെട്ടത്. ബസവനഗുടി ഡോ. അശ്വത് കലാഭവൻ ഹാളിൽ നടന്ന പരിപാടിയിൽ രാജ്യോത്സവപുരസ്കാരജേതാവും പ്രശസ്ത എഴുത്തുകാരനുമായ ശ്രീ മഞ്ജുനാഥ അജ്ജംപുര ജി മുഖ്യപ്രഭാഷണം നടത്തി.
 
കുമാരി ശ്രിദേവി ശങ്കറിൻ്റെ പരമേശ്വരസ്തുതിയോടെ ആരംഭിച്ച ചടങ്ങിൽ ഗ്രന്ഥകർത്രികളായ ഒ. ശ്രുതി ജി, ശാന്തി കൃഷ്ണ ജി, ആതിര ജി എന്നിവർ മറുപടി പ്രഭാഷണം നടത്തി. പുസ്തകത്തിൻ്റെ പരിഭാഷ നിർവ്വഹിച്ച വിശാലി, വിനുനാഗേന്ദ്ര, ശ്വേത എന്നിവരെ മുഖ്യാതിഥിയായ ശ്രീ മഞ്ജുനാഥ അജ്ജംപുര പൊന്നാട നൽകി ആദരിച്ചു.
 
വിനു നാഗേന്ദ്ര ആങ്കറിംഗ് നടത്തി. വിശാലി ഷെട്ടി സ്വാഗതവും, ഗണേഷ് റായ് നന്ദിയും പറഞ്ഞു.
 
ആർഷവിദ്യാസമാജം, ബൗദ്ധികം ബുക്സ് ആൻഡ് പബ്ലിക്കേഷൻസ്, സൂര്യനാരായൺജി, രാജേഷ് പദ്മാർ ജി എന്നിവരുടെ സംയുക്ത ശ്രമങ്ങളിലൂടെയാണ് ഈ പുസ്തകപ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്.
 
പരിപാടി വിജയമാക്കാൻ സഹകരിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി
സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം