Skip to content

മതപരിവർത്തന തന്ത്രങ്ങളുടെ കേരളാസ്റ്റോറി – പ്രകാശനം

  • by
Acharya Manoj Ji - releasing the book

ബൗദ്ധികം ബുക്സ് & പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച “മതപരിവർത്തനതന്ത്രങ്ങളുടെ കേരളാസ്റ്റോറി” യുടെ പ്രകാശനം 16-Dec-2024 വൈകീട്ട് അഞ്ച് മണിക്ക് മന്നം മെമ്മോറിയൽ നാഷണൽ ക്ലബിൽ നടന്നു. സന്തോഷ് ബോബൻ ജി, വി.ആർ മധുസൂദനൻ ജി എന്നിവരാണ് ഈ ഗ്രന്ഥം രചിച്ചത്.

ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ. മനോജ് ജി അധ്യക്ഷത വഹിച്ച ചടങ്ങിൻ്റെ ഉദ്ഘാടനം കേരളാപോലീസ് മുൻ ഡിജിപി ടി.പി. സെൻകുമാർ ജി നിർവഹിച്ചു. അദ്ദേഹം, അഡ്വ. സീമ ജി ഹരിയ്ക്ക് പുസ്തകം നൽകി പ്രകാശനകർമ്മവും ചെയ്തു. ഭാസ്കർറാവു സ്മാരകസമിതി ജനറൽ സെക്രട്ടറി കെ.ജി. വേണുഗോപാൽ ജി മുഖ്യപ്രഭാഷണം നടത്തി. അഭിഭാഷകയും, എഴുത്തുകാരിയുമായ അഡ്വ. സീമ ജി ആശംസകൾ അറിയിച്ചു.

ഗ്രന്ഥകാരന്മാരായ സന്തോഷ് ബോബൻ ജി, വി. ആർ. മധുസൂദനൻ ജി എന്നിവർ മറുപടി പ്രസംഗം നടത്തി.

ടി.എം. സുജിത്ത് ജി സ്വാഗതവും, ഒ. ശ്രുതി ജി കൃതജ്ഞതയും ആശംസിച്ചു. കുമാരി ശ്രീദേവി ശങ്കറിൻ്റെ പ്രാർത്ഥനയോടെ ആരംഭിച്ച ചടങ്ങിൻ്റെ ആങ്കറിംഗ് ഡോ. അനഘ ജയഗോപാലൻ നിർവ്വഹിച്ചു. തുടർന്ന് വിവിധകലാപരിപാടികൾ നടന്നു.

TP Senkumar @ Book Release
Book Release
Book Release
Book Release

പുസ്തകപ്രകാശന സമ്മേളനം വൻവിജയമാക്കാൻ സഹായിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി

സ്നേഹാദരങ്ങളോടെ ആർഷവിദ്യാസമാജം
Buy Now

Leave a Reply

Your email address will not be published. Required fields are marked *