രണ്ടായിരത്തിമുപ്പതിനുള്ളിൽ എല്ലാ ലോക രാജ്യങ്ങളിലും സനാതനധർമ്മം എത്തിക്കുമെന്ന് ആചാര്യശ്രീ കെ. ആർ. മനോജ് ജി
സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യങ്ങളുടെ നിർവ്വഹണത്തിലൂടെയാണ് ഇത് സാധ്യമാക്കുക.
ഇതിനായി ദശതലപ്രവർത്തനപദ്ധതി, ധർമ്മപ്രചാരകപദ്ധതി എന്നിവയോടൊപ്പം വ്യവസ്ഥാപിതമായ നിരവധി കർമ്മപദ്ധതികൾ AVS തയ്യാറാക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
വോയിസ് ഓഫ് കോവൈ, കോയമ്പത്തൂർ സംഘടിപ്പിച്ച A3 (Awake, Arise, Assert) Conclave-ൽ “Challenges faced by Hindu Society” എന്ന വിഷയത്തെ ആസ്പദമാക്കി പ്രഭാഷണം നടത്തുകയായിരുന്നു, ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി.
ഇന്നത്തെ സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകൾ , അവയെ എങ്ങനെ പ്രതിരോധിക്കാം, ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം, പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് അദ്ദേഹം വിശദീകരിച്ചു.
ശ്രീ ജെറോം ആൻ്റോ ജി ആചാര്യ ജിയെ ആദരിച്ചു.