Skip to content

ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ ആർഷവിദ്യാസമാജം

  • by

“സനാതനധർമ്മത്തിൻ്റെ പഞ്ചമഹാകർത്തവ്യനിർവ്വഹണത്തിനായുള്ള വ്യവസ്ഥാപിത കർമ്മപദ്ധതിയിലൂടെ 2030-ന് ഉള്ളിൽത്തന്നെ സനാതനധർമ്മം മുഴുവൻ ലോക രാജ്യങ്ങളിലും എത്തിക്കും” – ആചാര്യശ്രീ കെ. ആർ. മനോജ് ജി

Acharyasri-K-R-Manoj-Ji - Gosht Eka Parivartanachi - Nashik

മഹാരാഷ്ട്ര, നാസിക്ക്: ആയാമ് ട്രസ്റ്റ്, നാസിക്ക് സംഘടിപ്പിച്ച സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി. 2030-നകം സനാതനധർമ്മം ലോകം മുഴുവൻ എത്തിക്കാൻ വേണ്ടി ധാരാളം പൂർണസമയപ്രവർത്തകരെ ആവശ്യമുണ്ടെന്നും ആചാര്യശ്രീ കെ.ആർ മനോജ് ജി അഭിപ്രായപ്പെട്ടു.

ആയാമ് ട്രസ്റ്റിൻ്റെ ചെയർമാൻ ശ്രീ ഡോ. ഭരത് കേൾക്കർ ജി, നാസിക്ക് ഗുരുദക്ഷിണാ ഹാളിൽ നടന്ന സമ്മേളനത്തിൽ അധ്യക്ഷനായിരുന്നു.
 
യോഗത്തിൽ ശ്രീമതി പ്രതിഭ ജി സ്വാഗതം ആശംസിച്ചു.
 
ആർഷവിദ്യാസമാജം വനിതാപ്രചാരികമാരായ കുമാരി ഒ. ശ്രുതി ജിയും, കുമാരി ഡോ. അനഘ ജിയും അവരുടെ മതംമാറ്റാനുഭവങ്ങൾ പങ്കുവെച്ചു. അനേകായിരങ്ങൾക്ക് ആശയും ആശ്വാസകേന്ദ്രവുമായ ആർഷവിദ്യാസമാജത്തിൻ്റെ മഹനീയ പ്രവർത്തനങ്ങളിലേക്ക് ഏവരേയും അവർ, ഹൃദയത്തിൻ്റെ ഭാഷയിൽ ക്ഷണിക്കുകയും ചെയ്തു.
 
കുമാരി തൻവി ജനോർക്കർ വന്ദേ മാതരം ആലപിച്ചു. കുമാരി അമൃത,
കുമാരി ശ്രീദേവി,കുമാരി കൃഷ്ണപ്രിയ, കുമാരി ശ്രീലക്ഷ്മി എന്നിവർ അവതരിപ്പിച്ച നൃത്താരാധനയും കുമാരി ശ്രീദേവി ശങ്കറിൻ്റെ ഗാനാലാപനവും ഏറെ ശ്രദ്ധേയമായി.
 
 
O Sruthi - Gosht Eka Parivartanachi - Nashik-1
 
സ്റ്റേജ് അറേഞ്ച്മെൻ്റ് ഭംഗിയായി നിർവ്വഹിച്ച ശ്രീ ചിന്മയ് ഖേദേകർ ജിയ്ക്കും പ്രോഗ്രാം ഫലപ്രദമായി സംയോജിപ്പിച്ച ഡോ. അദിതി കേൾക്കർ ജിയ്ക്കും സമ്മേളനത്തിൽ പ്രത്യേക നന്ദി അറിയിച്ചു.
 
ശ്രീ വിവേക് ബാപട് ജിയാണ്കൃതജ്ഞത പ്രകാശിപ്പിച്ചത്.
 
ശ്രീമതി പ്രതിഭ ധോപാവ്കർ ജി ആങ്കറിംഗ് നിർവഹിച്ചു.

ആർഷ വിദ്യാ സമാജത്തിന് ഊഷ്മളമായ സ്വീകരണം നൽകിയതിന് ആയം ട്രസ്റ്റിനും എല്ലാ നാസിക്കാർക്കും ഞങ്ങൾ നന്ദി പറയുന്നു.

Media Coverage - Gosht Eka Parivartanachi