Member   Donate   Books   0

അഹല്യനഗർ അയ്യപ്പ സേവാസമാജം നടത്തിയ ബോധവത്കരണ പരിപാടി

AVS

അഹല്യനഗർ (അഹമ്മദ്നഗർ) അയ്യപ്പ സേവാസമാജം നടത്തിയ ബോധവത്കരണ പരിപാടിയിൽ ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യശ്രീ കെ.ആർ മനോജ് ജിയും ആർഷവിദ്യാസമാജത്തിലെ മറ്റ് പൂർണസമയപ്രവർത്തകരും പങ്കെടുത്തു.

Aacharyasri KR Manoj ji at Ahalyanagar

ആർഷവിദ്യാസമാജത്തിൻ്റെ ലക്ഷ്യം പ്രവർത്തനങ്ങൾ എന്നിവയെക്കുറിച്ചും, ഇന്ന് സമൂഹം നേരിടുന്ന ആറ് തരം ബ്രെയിൻ വാഷിംഗുകളെപ്പറ്റിയും അവയെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെക്കുറിച്ചും ആചാര്യശ്രീ കെ.ആർ മനോജ് ജി പ്രഭാഷണം നടത്തി. യോഗത്തിൽ കുമാരി ഒ.ശ്രുതി ജിയും പ്രസംഗിച്ചു.

ശ്രീ കെ. കെ ഷെട്ടി ജി (President, Ayyappa Seva Samithi, Ayyappa Mandir) അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീ വസന്ത് ജി സ്വാഗതം ആശംസിക്കുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
 
ശ്രീ അജിത് കൃഷ്ണൻ ജി (National Administration Secretary,
Sabarimala Ayyappa Seva Samajam (SASS)) ആർഷവിദ്യാസമാജത്തെ പരിചയപ്പെടുത്തി.
 
മുതിർന്ന ബിജെപി നേതാവും, പണ്ഡിറ്റ് ദീൻ ദയാൽപഥ് സംസ്ഥയുടെ സ്ഥാപകനും ചെയർമാനുമായ ശ്രീ വസന്ത് ലോധ ജി ആശംസകൾ അറിയിച്ചു.

പരിപാടി മാധ്യമങ്ങളിൽ