Speeches and Talks by Aacharyasri KR Manoj ji
ആർഷവിദ്യാസമാജത്തിന്റെ നിസ്തുലമായ ധർമ്മസേവനത്തിന് കേരള ക്ഷേത്ര സംരക്ഷണ സമിതിയുടെ അധീനതയിൽ പ്രവർത്തിക്കുന്ന കുറിച്ചിലക്കോട് എടവനക്കാവ് ശാഖാസമിതി എർപ്പെടുത്തിയ 2024-ലെ മാധവ് ജി പുരസ്കാരം ഏറ്റുവാങ്ങിയതിന് ശേഷമുള്ള നന്ദി പ്രഭാഷണത്തിൽ ആർഷവിദ്യാസമാജത്തിന്റെ പ്രസക്തി, ലക്ഷ്യം, അതുല്യത, ഭാവി പദ്ധതികൾ എന്നിവയെ കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു.
23/01/2024-ന് കൊടകര വിവേകാനന്ദ എഡ്യൂക്കേഷണൽ ആൻഡ് കൾച്ചറൽ ചാരിറ്റബിൾ ട്രസ്റ്റ് സംഘടിപ്പിച്ച ബോധവത്ക്കരണ ക്ലാസ്സിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം.
ചിന്മയമിഷൻ്റെ ആഭിമുഖ്യത്തിൽ 2024 ജനുവരി 24 മുതൽ 30 വരെ ഇന്ദിരാഗാന്ധി മുൻസിപ്പൽ സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച ‘സംസ്കാര’ – ആത്മീയസമ്മേളനത്തിൽ ജനുവരി 25-ന് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ. ആർ മനോജ് ജി ധാർമ്മിക- സാമൂഹിക സേവനത്തിനുള്ള “സമൂഹശ്രീ അവാർഡ് -2024” ഏറ്റുവാങ്ങി. തുടർന്ന് സംസ്കാരയുടെ ആത്മീയ സമ്മേളനത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച ‘നാരീശക്തി’ പരിപാടിയിൽ “സനാതനധർമ്മത്തിലെ സ്ത്രീസങ്കല്പം” എന്ന വിഷയത്തെ ആസ്പദമാക്കി ആചാര്യശ്രീ മനോജ് ജി നടത്തിയ പ്രഭാഷണം!!
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്തിലെ സ്വാമി സത്യാനന്ദ സരസ്വതി നഗറിൽ, ഹിന്ദുധർമ്മപരിഷത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിൽ ജനുവരി 8 ന് (തിങ്കളാഴ്ച) ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!
23/12/2023 മുതൽ 27/12/2023 വരെ കോട്ടയം ഹിന്ദു ധർമ്മപരിഷത്ത് സംഘടിപ്പിക്കുന്ന പത്തൊമ്പാമത് ഹിന്ദുവിചാരസത്രത്തിന്റെ പ്രഭാഷണ പരമ്പരയിൽ “സനാതനധർമ്മത്തിന്റെ കാലികപ്രസക്തി” എന്ന വിഷയത്തെ ആസ്പദമാക്കി ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം!!!
ഉത്രാടം തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൾച്ചർ സംഘടിപ്പിച്ച ഉത്രാടം തിരുനാൾ അനുസ്മരണ പരിപാടിയിൽ നിസ്തുലവും നിസ്വാർത്ഥവുമായ സനാതനധർമ്മസേവനങ്ങൾക്ക് ആചാര്യ ശ്രീ കെ ആർ മനോജ് ജിയെ ആദരിച്ചു. ശനിയാഴ്ച (16/12/2023) വൈകീട്ട് നാല് മുതൽ ആറ് വരെ കിഴക്കേകോട്ട ലെവി ഹാളിൽ നടന്ന പത്താമത് ഉത്രാടം തിരുനാൾ അനുസ്മരണ യോഗത്തിന്റെ ഉദ്ഘാടനം അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി തമ്പുരാട്ടി നിർവ്വഹിച്ചു. ശ്രീ. ആർ രാമചന്ദ്രൻ നായർ, ശ്രീ. ശ്രീമാൻ നാരായണൻ, ഡോ. എൻ രാധാകൃഷ്ണൻ, ഡോ. ഷാജി പ്രഭാകരൻ, ശ്രീ കെ.വി രാജശേഖരൻ, ശ്രീ ബാബു നാരായണൻ, ശ്രീ തളിയിൽ രാജശേഖരൻ പിള്ള, ശ്രീ പി. സുകുമാരൻ തുടങ്ങിയ നിരവധി പ്രമുഖർ സമ്മേളനത്തിൽ പങ്കെടുത്തു. ശ്രീമതി ഇന്ദിര ഭായി സുകുമാരൻ നായരുടെ ഈശ്വരപ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ ഡോ. ടി.പി ശങ്കരൻ കുട്ടി നായർ സ്വാഗതവും പ്രൊഫ. കെ.ആർ ഉഷാകുമാരി നന്ദിയും പ്രകാശിപ്പിച്ചു.
18/04/2023-ന് എം.കെ.യു ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞത്തിന്റെ രണ്ടാം ദിവസം ആർഷവിദ്യാസമാജത്തിന്റെ ലക്ഷ്യത്തെക്കുറിച്ചും, അതുല്യമായ പദ്ധതികളെക്കുറിച്ചും ചുരുങ്ങിയ വാക്കുകളിലൂടെ ആചാര്യശ്രീ കെ.ആർ മനോജ് ജി സംസാരിച്ചു.
എറണാകുളം ശിവക്ഷേത്ര ക്ഷേമ സമിതിയും, കൊച്ചിൻ ദേവസ്വം ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ഭാഗവത സപ്താഹയജ്ഞത്തിന്റെ വേദിയിൽ 05/03/2023-ന് ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ ഉദ്ഘാടന പ്രഭാഷണം. യഥാർത്ഥ ക്ഷേത്രം എന്ത്, പുരാണങ്ങൾ എങ്ങനെ പഠിക്കണം തുടങ്ങിയ വിഷയങ്ങളെ കുറിച്ച് അദ്ദേഹം സംസാരിച്ചു. ഗ്രന്ഥാടിസ്ഥാനമായ പഠനമല്ല പ്രമാണങ്ങളെ ആസ്പദമാക്കിയുള്ള ധർമ്മപഠനം ആണ് നടത്തേണ്ടത് എന്നും ആചാര്യശ്രീ നിർദ്ദേശിച്ചു.
11/1/2023-ന് കേരളീയ ക്ഷേത്ര പരിപാലന കേന്ദ്ര സമിതിയുടെയും (മഹാരാഷ്ട്ര), പവായി ശ്രീ അയ്യപ്പ വിഷ്ണു ക്ഷേത്രത്തിന്റെയും സംയുകതാഭിമുഖ്യത്തിൽ നടത്തിയ സനാതനധർമ്മ ബോധവത്കരണ യോഗത്തിൽ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ മുഖ്യപ്രഭാഷണം.
ആദിനാഥൻ എന്ന പ്രത്യക്ഷ മാനവ രൂപത്തിലൂടെ ശ്രീപരമേശ്വരൻ ആർഷഗുരുപരമ്പരകളിലൂടെ മാനവരാശിയുടെ സർവ്വമംഗളങ്ങൾക്കുമായി നൽകിയ, ഷോഡശ തത്വങ്ങളോടു കൂടിയ ഉജ്ജ്വല ശാസ്ത്രമാണ് യോഗവിദ്യ. യോഗയുടെ ശക്തിയും സിദ്ധിയും അമൂല്യമാണെന്നിരിക്കെ, നമ്മുടെ സമൂഹത്തിൽ യഥാർത്ഥ യോഗയ്ക്ക് വേണ്ടത്ര പ്രചാരം ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്! ഇന്ന് പലയിടത്തും കാണുന്നത് വികലമാക്കപ്പെട്ട, മൂല്യശോഷണം വന്ന, അടിസ്ഥാനം വെളിപ്പെടുത്താൻ മടിക്കുന്ന യോഗയാണ് എന്താണ് യഥാർത്ഥ യോഗ എന്നതിനെക്കുറിച്ചും ശരിയായ യോഗാനുഷ്ഠാനത്തിലൂടെ നമുക്ക് ലഭിക്കുന്ന പ്രയോജനങ്ങളെക്കുറിച്ചും NIMS Medicity hospital, Neyyatinkara സംഘടിപ്പിച്ച അന്താരഷ്ട്ര യോഗദിനാചരണത്തിൽ ആർഷവിദ്യാ സമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ മനോജ് ജി സംസാരിക്കുന്നു !!!
നേമം നഗരസഭ കല്യാണമണ്ഡപത്തിൽ വച്ച് രാഷ്ട്രീയ സ്വയംസേവക സംഘം, നേമം ബസ്തി സംഘടിപ്പിച്ച ഹിന്ദു സാമ്രാജ്യ ദിനാചരണത്തോടനുബന്ധിച്ച് ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം…!!
27/5/2022-ൽ ചെങ്ങന്നൂർ തൃപ്പുലിയൂർ മഹാവിഷ്ണു ക്ഷേത്രത്തിൽ വെച്ച് നടന്ന അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തോടനുബന്ധിച്ച് *’സനാതനധർമ്മം മഹാഭാരത പശ്ചാത്തലത്തിൽ’* എന്ന വിഷയത്തെക്കുറിച്ച് ആചാര്യശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണം
14/5/2022-ൽ നടന്ന ദക്ഷിണ ഭാരത സന്യാസി സംഗമത്തിൽ ആചാര്യ ശ്രീ കെ.ആർ മനോജ് ജി അവതരിപ്പിച്ച ഉജ്ജ്വല പ്രഭാഷണം!!! ഇന്നത്തെ കാലത്ത് ഹിന്ദു സമൂഹം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് വളരെ ചുരുങ്ങിയ സമയത്തിൽ ശക്തവും വ്യക്തവുമായി ആചാര്യ ശ്രീ കെ ആർ മനോജ് ജി വെളിപ്പെടുത്തുന്നു!!!
നെടുമങ്ങാട് SNDP യൂണിയൻ സംഘടിപ്പിച്ച വനിതാദിന ആഘോഷത്തോടനുബന്ധിച്ച് സനാതനധർമ്മത്തിലെ സ്ത്രീ സങ്കല്പത്തെക്കുറിച്ചും കേരളത്തിലെ നവോത്ഥാന ചരിത്രത്തെക്കുറിച്ചും ആചാര്യ ശ്രീ കെ.ആർ മനോജ് ജി നടത്തിയ പ്രഭാഷണത്തിന്റെ പ്രസക്തഭാഗങ്ങൾ
തൊടുപുഴ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനത്തിൽ നടന്ന “സ്മൃതി : 2020” എന്ന ചടങ്ങിൽ ആചാര്യ ശ്രീ കെ.ആർ. മനോജ് ജി (ഡയറക്ടർ, ആർഷ വിദ്യാസമാജം) നടത്തിയ മുഖ്യ പ്രഭാഷണം
തൊടുപുഴ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനത്തിൽ നടന്ന “സ്മൃതി : 2020” എന്ന ചടങ്ങിൽ ആചാര്യ ശ്രീ കെ.ആർ. മനോജ് ജി (ഡയറക്ടർ, ആർഷ വിദ്യാസമാജം) നടത്തിയ മുഖ്യ പ്രഭാഷണം
തൊടുപുഴ തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരിക്കോട് ഭഗവതി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തോടനുബന്ധിച്ച് ഏഴാം ഉത്സവദിനത്തിൽ നടന്ന “സ്മൃതി : 2020” എന്ന ചടങ്ങിൽ ആചാര്യ ശ്രീ കെ.ആർ. മനോജ് ജി (ഡയറക്ടർ, ആർഷ വിദ്യാസമാജം) നടത്തിയ മുഖ്യ പ്രഭാഷണം
എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്കും ശബരിമലയിൽ പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ആർഷവിദ്യാസമാജം ഡയറക്ടർ യോഗാചാര്യ ശ്രീ കെ.ആർ മനോജ് ജി സംസാരിക്കുന്നു.