Skip to content

ഒമ്പതാമത് ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം

  • by
vellakkattu gopalakurup award

ഒമ്പതാമത് 'ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം' ആചാര്യശ്രീ കെ.ആർ മനോജ് ജിയ്ക്ക്!

സ്തുത്യർഹമായ സനാതനധർമ്മപ്രചാരണ- സംരക്ഷണപ്രവർത്തനങ്ങൾക്കുള്ള ‘ശ്രീ വെള്ളക്കാട്ട് ഗോപാലക്കുറുപ്പ് കീർത്തി പുരസ്കാരം’
(2025) ആർഷവിദ്യാസമാജം സ്ഥാപകനും ഡയറക്ടറുമായ ആചാര്യശ്രീ കെ.ആർ മനോജ് ജി, മുൻ മിസോറം ഗവർണർ ശ്രീ കുമ്മനം രാജശേഖരൻ ജിയിൽ നിന്ന് ഏറ്റുവാങ്ങുന്നു! പുരസ്കാരസ്വീകരണത്തിന് ശേഷം ആചാര്യ ജിയുടെ മറുപടി പ്രസംഗം ഉണ്ടായിരിക്കും.

തൈപ്പൂയാഘോഷത്തോടനുബന്ധിച്ച്
കൊളത്തൂർ ശ്രീ ഗണേശസാധന സേവാസമിതിയുടെ
ആഭിമുഖ്യത്തിൽ ഫെബ്രുവരി 11 (ചൊവ്വാഴ്ച) വൈകീട്ട് 7.00-ന് സംഘടിപ്പിക്കുന്ന സമ്മേളനത്തിലാണ് പുരസ്കാരദാനം നടക്കുന്നത്.

ശ്രീ കുമ്മനം രാജശേഖരൻ ജി ഉദ്ഘാടനം നിർവഹിക്കുന്ന സമ്മേളനത്തിൽ
പൂജനീയ സ്വാമിനി ശിവാനന്ദപുരിജി (കൊളത്തൂർ അദ്വൈതാശ്രമം) അനുഗ്രഹഭാഷണം നടത്തും.

ഏവർക്കും കൊളത്തൂർ സ്കന്ദപുരിയിലേയ്ക്ക് സ്വാഗതം..!

ആർഷവിദ്യാസമാജം