Member   Donate   Books   0

സ്വാമി ശ്രദ്ധാനന്ദൻ്റെ ജീവത്യാഗത്തിന് ഇന്ന് 99 വർഷം പൂർത്തിയാകുന്നു!

AVS

സ്വാമി ശ്രദ്ധാനന്ദൻ്റെ ജീവത്യാഗത്തിന് ഇന്ന് 99 വർഷം പൂർത്തിയാകുന്നു!
ഡിസംബർ 23 – സ്വാമി ശ്രദ്ധാനന്ദ വീരബലിദാനദിനം!!
(ജനനം: 22-02-1856)
Swami Shraddhanand

ആരായിരുന്നു സ്വാമി ശ്രദ്ധാനന്ദ്?

മഹർഷി ദയാനന്ദ സരസ്വതിക്ക് ശേഷം വൈദിക ധർമ്മത്തിന്റെ സന്ദേശങ്ങളെയും ആഹ്വാനങ്ങളെയും ഭാരതത്തിൽ ഉടനീളം പ്രചരിപ്പിക്കുന്നതിൽ ശ്രദ്ധാലുവായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ.
ദയാനന്ദസരസ്വതി സ്വാമികളുടെ പ്രിയശിഷ്യനായിരുന്ന അദ്ദേഹത്തിൻ്റെ പൂർവാശ്രമത്തിലെ പേര് മുൻഷി റാം എന്നാണ്.
 
സ്വാമി ശ്രദ്ധാനന്ദൻ്റെ മഹത്തായ ധർമ്മ പ്രചരണപ്രവർത്തനങ്ങളെ തിരിച്ചറിഞ്ഞ് മഹാത്മാഗാന്ധി അദ്ദേഹത്തെ “മഹാത്മാ മുൻഷിറാം” എന്ന് വിശേഷിപ്പിച്ചിരുന്നു! ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ പ്രവർത്തിച്ചുകൊണ്ട് സ്വാതന്ത്ര്യസമരപോരാട്ടം സുധീരം നിർവഹിച്ച മഹാത്മാവായിരുന്നു സ്വാമിജി. 1917-ൽ അദ്ദേഹം സ്വാമി ശ്രദ്ധാനന്ദ സരസ്വതി എന്ന പേരിൽ സന്യാസം സ്വീകരിച്ചു. 1920-ൽ ഖിലാഫത്ത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ദില്ലി ജുമാമസ്ജിദിൽ മത സാഹോദര്യത്തെക്കുറിച്ചും മാനവൈക്യത്തെക്കുറിച്ചും വലിയ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസംഗിച്ച അമുസ്ലീമായ ഏക (ഹിന്ദു) നേതാവുമായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ! വൈദിക മന്ത്രങ്ങൾ ഉരുവിട്ട് കൊണ്ടായിരുന്നു അന്നവിടെ അദ്ദേഹം പ്രസംഗിച്ചത്. ദരിദ്രരെ സഹായിക്കുന്നതിനും സ്ത്രീകളുടെ വിദ്യാഭ്യാസത്തിനും ഊന്നൽ കൊടുത്തു കൊണ്ടു അദ്ദേഹം വിശ്രമമില്ലാതെ പ്രവർത്തിച്ചു.

ഗാന്ധിജിയുടെ ആഹ്വാനപ്രകാരം നടന്ന ഖിലാഫത്ത് പ്രക്ഷോഭത്തിലും നിസ്സഹകരണ പ്രസ്ഥാനങ്ങളിലും സ്വാമിജി സജീവമായി പങ്കെടുത്തിരുന്നു. രാഷ്ട്രീയ- സ്വാതന്ത്ര്യ പ്രവർത്തനത്തിൽ മതം കൂട്ടി കലർത്തിയാൽ കടുത്ത വിപത്ത് ഉണ്ടാകുമെന്ന് സ്വാമികൾ അഭിപ്രായപ്പെട്ടത് സത്യമായിത്തീർന്നു. ഖിലാഫത്ത് പ്രക്ഷോഭം ആദ്യം ബ്രിട്ടീഷുകാർക്കെതിരെയായിരുന്നുവെങ്കിലും പിന്നീടത് ഹിന്ദുക്കളുടെ നേർക്കായിമാറി!! ആയിരക്കണക്കിന് ഹിന്ദുക്കൾ ഇസ്ലാംമതം സ്വീകരിക്കാൻ നിർബന്ധിതരായി! അല്ലാത്തവർ കൊല്ലപ്പെട്ടു!! അമ്മ പെങ്ങന്മാർ ക്രൂരമായ മാനഭംഗത്തിന് ഇരയായി!!!അനേകമനേകം ക്ഷേത്രങ്ങൾ തകർക്കപ്പെട്ടു!!മലബാറിലെ തൂവൂർ കിണർ അടക്കമുള്ള കിണറുകളിൽ ഹിന്ദുക്കളുടെ ശവങ്ങൾ നിറഞ്ഞു!! കിണറുകളിൽ നിന്ന് പകുതി മരിച്ചവരുടെ ദീനരോദനങ്ങൾ നിലയ്ക്കാതെ മുഴങ്ങിക്കൊണ്ടിരുന്നു!!! മാപ്പിള ലഹളയിലൂടെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയരായ ആയിരങ്ങളെ വൈദിക ധർമ്മത്തിന്റെ പാഞ്ചജന്യനാദം മുഴക്കിക്കൊണ്ട് സ്വാമി ശ്രദ്ധാനന്ദജി സ്വധർമ്മത്തിലേക്ക് തിരികെ കൊണ്ടുവന്നു!!

വൈക്കം ക്ഷേത്രത്തിന് ചുറ്റുമുള്ള പൊതുവഴിയിലൂടെ എല്ലാ ഹിന്ദുക്കൾക്കും നടക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു 1924-ൽ വൈക്കം സത്യാഗ്രഹം ആരംഭിച്ചത്. അവിടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടിരുന്ന അവശ ജനങ്ങൾ, ക്രിസ്തുമതത്തിലേക്കോ ഇസ്ലാം മതത്തിലേക്കോ പരിവർത്തനം ചെയ്തുവന്നാൽ അവർക്ക് പൊതുവഴിയിലൂടെയുള്ള സഞ്ചാര സ്വാതന്ത്ര്യം ലഭ്യമായിരുന്നു! മാത്രമല്ല, അന്നത്തെ സവർണരുടെ കോലായിൽ വരെ കയറി ചെല്ലാനും കസേരകളിൽ അവർക്കൊപ്പം ഇരിക്കാനുമുള്ള അവകാശം പോലും അഹിന്ദുക്കൾക്കും ഹിന്ദുമതം ഉപേക്ഷിച്ച പുതുമതപരിവർത്തിതർക്കും ഒരുപോലെ ലഭിക്കുമായിരുന്നു!! ഇക്കാരണങ്ങൾ കൊണ്ടാണ് കേരളത്തെ ഭ്രാന്താലയമെന്ന് വിവേകാനന്ദ സ്വാമികൾ വിളിച്ചത്!!! ഹിന്ദുക്കൾക്ക് ന്യായമായി കിട്ടേണ്ട അവകാശങ്ങൾക്കും അധികാരങ്ങൾക്കും വേണ്ടി പ്രക്ഷോഭം നയിച്ചതും ഹിന്ദുവിൽ നിന്നുതന്നെയുള്ള അദ്ധ്യാത്മിക വ്യക്തിത്വങ്ങളും മഹാത്മാക്കളും ആയിരുന്നു. അത്തരത്തിൽ വൈക്കം സത്യാഗ്രഹത്തിന്
നേതൃത്വം കൊടുത്ത സന്യാസിവര്യനായ ഒരു മഹാത്മാവ് കൂടിയായിരുന്നു സ്വാമി ശ്രദ്ധാനന്ദൻ. “തൊട്ടുകൂടാത്തവരുടെ (അവശജനതയുടെ) ഏറ്റവും മഹാനായ യോദ്ധാവ്”-എന്ന് ശ്രദ്ധാനന്ദനെ വിശേഷിപ്പിച്ചത് ഡോ. ബി. ആർ അംബേദ്കർ ആയിരുന്നു!
“ഹിന്ദുസമൂഹം ആത്മസംരക്ഷണം നടത്തണം” എന്ന് സ്വാമിജി ആഹ്വാനം ചെയ്തു.
ആര്യ സമാജത്തിന്റെ ശുദ്ധി പ്രസ്ഥാനത്തെ (ധർമ്മ ഭ്രഷ്ടരായവരെ വൈദിക- സനാതന ധർമ്മത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്ന പരാവർത്തന പ്രവർത്തനം) ശക്തിപ്പെടുത്താനായി സ്വാമിജി അനവരതം പ്രവർത്തിച്ചു. 1,63,000 (ഒരു ലക്ഷത്തി അറുപത്തിമൂവായിരം) മൽക്കാന രജപുത്രരെ അടക്കം ലക്ഷക്കണക്കിന് പേരെ സ്വാമിജി സ്വധർമ്മത്തിലേക്ക് തിരികെ എത്തിച്ചു.
സ്വാമികളുടെ ഈ ധർമ്മരക്ഷാനടപടികൾ മുസ്ലീം ഭ്രാന്തന്മാർക്കിടയിൽ കടുത്ത അമർഷമുണ്ടാക്കി, അവർ അദ്ദേഹത്തെ വധിക്കുവാൻ നിഗൂഢ പദ്ധതി തയ്യാറാക്കി കാത്തിരുന്നു!
 
ഹൈന്ദവസമാജസേവനവും സ്വാതന്ത്ര്യസമരപോരാട്ടവും ഒരുപോലെ മുന്നോട്ടു കൊണ്ടുപോയ സ്വാമി ശ്രദ്ധാനന്ദൻ, 1926-ൽ ഇസ്ലാമിക തീവ്രവാദിയായ അബ്ദുൾ റഷീദ് എന്ന മതഭ്രാന്തൻ്റെ വെടിയേറ്റ് വീരചരമം പ്രാപിക്കുകയായിരുന്നു!
സ്വാമി ശ്രദ്ധാനന്ദൻ്റെ കൊലപാതകത്തിൽ “ദേശീയ ജീവിതത്തിലെ വലിയ നഷ്ടം”, “അന്ധ മതവൈരത്തിന്റെ ഫലം” എന്നൊക്കെ രേഖപ്പെടുത്തിയെങ്കിലും ഏറ്റവും വിചിത്രമായ ഒരു നടപടി ഇക്കാര്യത്തിൽ ഗാന്ധിജിയുടെ ഭാഗത്തുനിന്നും ഉണ്ടായി!
സ്വാമിജിയുടെ കൊലപാതകിയായ റഷീദിന് ഭരണകൂടം വധശിക്ഷ നൽകുന്നതിനെ ഗാന്ധിജി
എതിർത്തിരുന്നു.
എങ്കിലും 1927- ൽ അബ്ദുൾ റഷീദിനെ ബ്രിട്ടീഷ് ഭരണകൂടം തൂക്കിലേറ്റി!
 
കഴുവിലേറ്റപ്പെട്ട കൊലയാളിയായ ജിഹാദി റഷീദിന് “ഷഹീദ്” എന്ന രക്തസാക്ഷിത്വമുദ്ര ചാർത്തിക്കൊടുക്കാനായിരുന്നു ഗാന്ധിജി പിന്നീട് ശ്രമിച്ചത്!! ഏഴാം സ്വർഗ്ഗത്തിൽ റഷീദിന് സ്ഥാനം കിട്ടാൻ വേണ്ടിയുള്ള ജിഹാദികളുടെ പ്രാർത്ഥനായോഗങ്ങളിൽ പങ്കെടുത്ത ഗാന്ധിജി “ഷഹീദ്” എന്നും “ഭായ് റഷീദ് ” എന്നും അബ്ദുൾ റഷീദിനെ വിശേഷിപ്പിച്ചു!!!
അഹിംസാസിദ്ധാന്തം പോലും മറന്നുകൊണ്ട് കൊലപാതകിയെ ന്യായീകരിച്ച ഗാന്ധിജിയുടെ മുസ്ലീം പ്രീണനനയം വിമർശനവിധേയമായിട്ടുണ്ട്. എന്നാൽ അഹിംസാസിദ്ധാന്തം ചൂണ്ടിക്കാട്ടി ഭഗത് സിംഗ് തുടങ്ങിയ വിപ്ലവകാരികളെ എതിർക്കാൻ ഗാന്ധിജി മടിച്ചിരുന്നില്ല! ഈ വൈരുധ്യം നിരവധി ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.
 
ഏതായാലും സ്വാമി ശ്രദ്ധാനന്ദയുടെ ബലിദാനം, ശക്തമായ ഹൈന്ദവ സംഘടനാപ്രവർത്തനങ്ങൾക്ക് പ്രചോദനമേകിയെന്നത് ചരിത്രം!
 
വൈദിക-സനാതനധർമ്മ ആശയാദർശങ്ങൾക്ക് വേണ്ടി സ്വജീവൻ നൽകിയ ഈ ശ്രേഷ്ഠസന്യാസിവര്യനെ സനാതനികൾ നിത്യവും സ്മരിക്കേണ്ടതാണ്. സ്വാമിജിയുടെ ആ പാവന ചരണങ്ങളിൽ നൂറു നൂറു പ്രണാമങ്ങൾ..!