Member   Donate   Books   0

ഇന്ന് മുംബൈ ഭീകരാക്രമണത്തിൻ്റെ 17-ാം വാർഷികം!

AVS

26/11– ഇന്ത്യയെ നടുക്കിയ ഭീകരരാത്രി!!

2008 നവംബർ 26. ഭാരതത്തിൻ്റെ സാമ്പത്തിക തലസ്ഥാനവും ഏറ്റവും വലിയ നഗരങ്ങളിൽ ഒന്നുമായ മുംബൈ സിറ്റി പതിവുപോലെ തിക്കിലും തിരക്കിലും വേഗത്തിലും മുന്നേറിക്കൊണ്ടിരിക്കുമ്പോൾ, ആരും പ്രതീക്ഷിക്കാത്ത ഒരു ദുരന്തത്തിന്റെ ഇരുണ്ട നിഴൽ നഗരത്തിന്മേൽ പതിച്ചു!

അന്നത്തെ ഇന്ത്യയുടെ സുരക്ഷാവ്യവസ്ഥയെയും ജനങ്ങളുടെ മനസ്സിനെയും ഒരുപോലെ നടുക്കിയ ഭീകരാക്രമണങ്ങളായിരുന്നു അവ. മൂന്നു രാത്രികളും രണ്ട് പകലുകളും നീണ്ടുനിന്ന ഈ ആക്രമണം, ഇന്ത്യയുടെ ചരിത്രത്തിൽ “26/11” എന്ന പേരിൽ എന്നും ഓർമ്മിക്കപ്പെടും!

അമേരിക്കയെയും ലോകത്തെത്തന്നെയും വിറപ്പിച്ച “11/09” ഭീകരാക്രമണത്തെ ഓർമ്മിപ്പിക്കുന്ന പ്രഹരമായിരുന്നു മുംബൈയിൽ ഇസ്ലാമിക തീവ്രവാദികൾ അന്ന് നടത്തിയത്!!

ലഷ്കർ- ഇ- തോയ്യിബ (LeT) എന്ന പാക്കിസ്ഥാൻ ആസ്ഥാനമായ ഭീകരസംഘടനയിലെ പത്ത് ഭീകരർ പാക്കിസ്ഥാൻ തീരം വിട്ട് കടൽമാർഗം മുംബൈയിൽ കടന്നു. GPS, സാറ്റലൈറ്റ് ഫോൺ തുടങ്ങിയ ഉപകരണങ്ങളുപയോഗിച്ച് അവർ നേരിട്ട് തിരഞ്ഞെടുത്ത ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങി. ഇവയിൽ പ്രധാനപ്പെട്ടത് രാജ്യത്തിന്റെ സാമ്പത്തിക ശക്തിയുടെ പ്രതീകമായ താജ് മഹൽ പാലസ് ഹോട്ടൽ, ഒബറോയ് ട്രൈഡന്റ് ഹോട്ടൽ, ഛത്രപതി ശിവാജി ടെർമിനസ് (CST), നരിമൻ ഹൗസ്, ലിയോപ്പോൾഡ് കഫേ എന്നിവയാണ്.

ആരും പ്രതീക്ഷിക്കാത്ത രീതിയിൽ ആരംഭിച്ച വെടിവയ്പ്പ് നഗരത്തെ അമ്പരപ്പിച്ചു. CSTയിൽ നിരപരാധികളായ യാത്രക്കാരാണ് ആദ്യം ഇരകളായത്. അതിനെത്തുടർന്ന് താജ് ഹോട്ടലും നരിമൻ ഹൗസും തീയും പുകയും നിറഞ്ഞ യുദ്ധഭൂമിയായി മാറി. ബന്ദികളായി പിടിക്കപ്പെട്ടവരെ സംരക്ഷിക്കാൻ സുരക്ഷാസേന നടത്തിയ ശ്രമങ്ങൾ കടുത്ത വെല്ലുവിളികളോടെയാണ് മുന്നേറിയത്. 60 മണിക്കൂറോളം നീണ്ടുനിന്ന ഈ ഏറ്റുമുട്ടൽ നഗരത്തെ സ്തംഭിപ്പിച്ചു!

ഈ ആക്രമണത്തിൽ 166 പേർ കൊല്ലപ്പെട്ടു, 327-ൽ അധികം നിരപരാധികൾക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ് ഔദ്യോഗിക റിപ്പോർട്ട്. 195 ൽ അധികം പേർ കൊല്ലപ്പെട്ടതായും 600 ൽ കൂടുതൽ ആളുകൾക്ക് പരിക്കേറ്റതായിട്ടുമുള്ള റിപ്പോർട്ടുകളും ഉണ്ട്. ഇന്ത്യൻ – വിദേശ വിനോദസഞ്ചാരികൾ, ഹോട്ടൽ സ്റ്റാഫ്, റെയിൽവേ യാത്രക്കാർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയ അനേകം നിരപരാധികൾ ഈ അക്രമത്തിന് ഇരയായി!

പോലീസ് മേധാവി ഹെമന്ത് കർക്കറെ, അശോക് കംതെ, വിനായക് സാവന്ത് തുടങ്ങിയ ഉദ്യോഗസ്ഥരും സാഹസമായി പോരാടി ധീര ബലിദാനികൾ ആയി!

ദേശീയ സുരക്ഷാസേന കമാൻഡോ (NSG) മേജർ സന്ദീപ് ഉണ്ണികൃഷ്ണനും ഹവിൽദാർ ഗജേന്ദ്രസിംഗ് പോലുള്ള വീരരും ജിഹാദി ഭീകരരോട് പോരാടി വീരമൃത്യു വരിച്ചു!

മുംബൈ ആക്രമണത്തിൽ ജീവനോടെ പിടികൂടാൻ കഴിഞ്ഞ ഏക ഭീകരൻ അജ്മൽ അമീർ കസബ് മാത്രമായിരുന്നു. ആ ജിഹാദിയുടെ സമ്മതവും തെളിവുകളും ആക്രമണത്തിന്റെ ഉറവിടം സംബന്ധിച്ച അന്താരാഷ്ട്ര സമ്മർദ്ദം വർധിപ്പിച്ചു. 2012-ൽ നരാധമനായ ആ മുസ്ലീംഭീകരനെ രാജ്യം തൂക്കിലേറ്റി.

മുംബൈ ആക്രമണം ഇന്ത്യയുടെ സുരക്ഷാസംവിധാനങ്ങളെ പൂർണ്ണമായും പുനർനിർമ്മിക്കാൻ രാജ്യത്തെ നിർബന്ധിതമാക്കി. രാജ്യം കടൽസുരക്ഷ ശക്തമാക്കിയും, സംയോജിത കമാൻഡോ സേനകൾ സജ്ജീകരിച്ചും അടിയന്തര പ്രതികരണ സംവിധാനങ്ങൾ പുതുക്കിയും മുന്നോട്ടുപോയി. അന്താരാഷ്ട്ര തലത്തിൽ ഭീകരവിരുദ്ധപ്രവർത്തനങ്ങളിൽ കൂടുതൽ സഹകരണത്തിന് ഇത് ഒരു നിമിത്തമായി.

ഈ ആക്രമണം സമാധാനകാംക്ഷികളായ മാനവരുടെ ഹൃദയത്തിൽ ഏറ്റ മാരകമായ മുറിവ് ആയിരുന്നു. “26/11” – ഒരു ഭീകരാക്രമണം മാത്രമല്ല, മനുഷ്യരുടെ സമാധാനത്തെയും, സംസ്‌കാരത്തെയും, രാജ്യങ്ങളെയും മറികടന്ന് ആക്രമിച്ചിട്ടുള്ള ഒരു മാനവവിരുദ്ധ ജിഹാദി ഭീകരതയായിരുന്നു ഇത്. നഗരവാസികളുടെ മനസ്സുകളെ ഇപ്പോഴും ആ മൂന്ന് രാത്രികളുടെ സ്ഫോടന ദൃശ്യങ്ങളും ശബ്ദങ്ങളും നിറഞ്ഞ ഓർമ്മകൾ പ്രകമ്പനം കൊള്ളിക്കുന്നു!

ഇന്ന് 26/11 ഒരു ഓർമ്മദിവസം മാത്രമല്ല; സ്വാതന്ത്ര്യത്തിൻ്റെയും, സുരക്ഷയുടേയും ജനാധിപത്യത്തിൻ്റെയും വില നമ്മെ പഠിപ്പിക്കുന്ന ഒരു സ്മരണയുമാണ്. സമാധാനവാദികളും നിഷ്കളങ്കരുമായ ജനങ്ങളെ കൊന്നൊടുക്കുന്ന ഇസ്ലാമിക ജിഹാദി ആശയങ്ങൾക്കെതിരെ ഒറ്റക്കെട്ടായി മാനവർ ജാഗ്രതയോടെ പോരാടേണ്ടിയിരിക്കുന്നു. സ്വജീവൻ ത്യജിച്ചും രാജ്യത്തെ രക്ഷിച്ച ധീരബലിദാനികളുടെ പാദങ്ങളിൽ ആയിരമായിരം പ്രണാമങ്ങൾ!!!

🙏🙏🙏🙏🙏
ആർഷവിദ്യാസമാജം